Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 6 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 ജൂലൈയിൽ ഇന്ത്യയുടെ AI ( Artificial Intelligence) തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നഗരം?

(a) ബാംഗ്ലൂർ

(b) കൊൽക്കത്ത

(c) ഹൈദരാബാദ്

(d) മുംബൈ

 

Q2. വാണിജ്യ അടിസ്ഥാനത്തിലുള്ള ആദ്യത്തെ ബഹിരാകാശ വിനോദയാത്രയ്ക്ക് തുടക്കം കുറിച്ച വെർജിൻ ഗലാക്റ്റിക് എന്ന കമ്പനി ഏത് രാജ്യത്തിന്റെതാണ്?

(a) U.S. A

(b) ഫ്രാൻസ്

(c) ചൈന

(d) ഖത്തർ

 

Q3. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ ആയി നിയമിതനായത്?

(a) T. അനന്തപത്മനാഭൻ

(b) കെ ഷൈജുനാഥ്

(c) കെ ബൈജു നാഥ് 

(d) ആന്റണി ഡൊമിനിക്

 

Q4. ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസിന്റെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?

(a) കെ. സച്ചിൻ ദേവ്

(b) പി. സദാനന്ദൻ

(c) സി. സ്വരൂപ്

(d) പി. സി. സനത്

 

Q5. ട്വിറ്ററിന്റെ മാതൃകയിൽ മെറ്റ പുറത്തിറക്കുന്ന പുതിയ ആപ്പ്?

(a) ത്രെഡ്സ്

(b) റൂട്ട്സ്

(c) ക്രീനർ

(d) ബ്രാഞ്ചസ്

 

Q6. ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സിലക്ടറായി ബിസിസിഐ നിയമിച്ച മുൻ ദേശീയ താരം?

(a) ജവഗൽ ശ്രീനാഥ്

(b) അജിത് അഗാർക്കർ  

(c) ആർ പി സിംഗ്

(d) ആർ ബാലാജി

 

Q7. താലിബാൻ ഭരണകൂടം, സ്ത്രീകളുടെ ബ്യൂട്ടി പാർലർ കൾക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം?

(a) ഇറാൻ 

(b) ഇറാക്ക് 

(c) അഫ്ഘാനിസ്ഥാൻ 

(d) സുഡാൻ

 

Q8. ഏത് കായിക ഇനവുമായി  ബന്ധപ്പെട്ടതാണ് ഫെഡറേഷൻ കപ്പ്?

(a) ക്രിക്കറ്റ്

(b) ബാഡ്മിൻറൺ

(c) ടെന്നീസ്

(d) ഫുട്ബോൾ

 

Q9. യുക്കി ഭംബ്രി ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) ഫുട്ബോൾ

(b) ക്രിക്കറ്റ്

(c) ഹോക്കി 

(d) ടെന്നീസ്

 

Q10. 2023 ലെ ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിലെ ജേതാക്കൾ ആരായിരുന്നു?

(a) ഇന്ത്യ

(b) ഇറാൻ

(c) ജപ്പാൻ

(d) കൊറിയ

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. ഹൈദരാബാദ്

 • ലോകത്തിലെ ആദ്യ AI summit ന് വേദിയാകുന്ന രാജ്യം – ബ്രിട്ടൻ.        
 • ലോകത്തിലെ ആദ്യ AI യൂണിവേഴ്സിറ്റി നിലവിൽ വന്ന രാജ്യം – UAE.
 • ലോകത്തിലെ ആദ്യ AI കപ്പൽ – Mayflower 400.

S2. Ans. (a)

Sol. U.S. A

 • വെർജിൻ ഗലാക്റ്റിക്ന്റെ സ്ഥാപകൻ – റിച്ചാർഡ് ബ്രാൻസൺ.
 • 2004 ഇൽ ആണ് വെർജിൻ ഗലാക്റ്റിക് സ്ഥപിക്കുന്നത്
 • Blue origin എന്ന ബഹിരാകാശ വിമാന കമ്പനിയുടെ സ്ഥാപകൻ- ജെഫ് ബെസോസ്

S3. Ans. (c)

Sol. കെ ബൈജു നാഥ് 

 • കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് നിയമനം.
 • പുതിയ അധ്യക്ഷൻ വരുന്നത് വരെ ബൈജു നാഥിന് ആക്ടിങ് ചെയർപേഴ്സൺ ആയി തുടരാം.

S4. Ans. (d)

Sol. പി. സി. സനത് 

 • സനത്ത് ചെയ്ത അഞ്ജി, മഗധീര ചിത്രങ്ങൾക്ക് രണ്ടുതവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
 • ബാഹുബലി, പുലിമുരുകൻ, മാലിക്, മലയൻകുഞ്ഞ്  എന്നീ സിനിമകളിൽ വിഷ്വൽ ഇഫക്ട്സ് നിർവഹിച്ചിട്ടുണ്ട്.

S5. Ans. (a)

Sol. ത്രെഡ്സ്

 • ഫേസ്ബുക്,ഇൻസ്റ്റാഗ്രാം എന്നിവയുടെ മാതൃകമ്പനി ആണ് മെറ്റാ.
 • ട്വിറ്റെർ ൻറെ നിലവിലെ CEO- ലിൻഡ യക്കാരിനോ 

S6. Ans. (c)

Sol. അജിത് അഗാർക്കർ  

 • ചേതൻ ശർമ രാജിവെച്ച ഒഴിവിലേക്കാണ് അജിത് അഗാർക്കറുടെ നിയമനം.
 • BCCI യുടെ നിലവിലെ പ്രസിഡന്റ്- റോജർ ബിന്നി യും, വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും, സെക്രട്ടറി ജയ് ഷാ യുമാണ്.
 • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പരിശീലകൻ- രാഹുൽ ദ്രാവിഡ്.

S7. Ans. (c)

Sol. അഫ്ഘാനിസ്ഥാൻ 

 • താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസം, പൊതു ഇടങ്ങൾ, എന്നിവയിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു.

S8. Ans. (d)

Sol. ഫുട്ബോൾ

 • ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ AIFF ആണ് ഫെഡറേഷൻ കപ്പ് സംഘടിപ്പിക്കുന്നത്.
 • 1977ൽ തുടങ്ങിയ ഫെഡറേഷൻ കപ്പ്‌ ഇന്ത്യയിലെ ഒന്നാംനിര ക്ലബ് ചാമ്പ്യൻഷിപ്പായിരുന്നു. 2017ലാണ്‌ അവസാനമായി നടന്നത്‌. ബംഗളൂരു FCയാണ്‌ നിലവിലെ ചാമ്പ്യൻമാർ.

S9. Ans.(d)

Sol. ടെന്നീസ്

S10. Ans.(a)

Sol. ഇന്ത്യ

 • റിപ്പബ്ലിക് ഓഫ് കൊറിയയിലെ ബുസാനിൽ ആയിരുന്നു 2023 ലെ ഏഷ്യൻ കബ്ബഡി ചാമ്പ്യൻഷിപ്പിന്റെ വേദി

Weekly Current Affairs PDF in Malayalam, June 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.