Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് [4 മെയ് 2023]

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

 

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1.പുതിയ ICC ക്രിക്കറ്റ് ടെസ്റ്റ് റാങ്കിൽ ഒന്നാമത് എത്തിയ രാജ്യം?

(a)ഇന്ത്യ

(b)ഓസ്ട്രേലിയ

(c)സൗത്ത് ആഫ്രിക്ക

(d)ഇംഗ്ലണ്ട്

 

Q2.പെൻഷൻ പ്രായ വർധനയെ തുടർന്ന് പ്രക്ഷോഭം തുടങ്ങിയ യൂറോപ്യൻ രാജ്യം?

(a)ഇറ്റലി 

(b)ഫ്രാൻസ് 

(c)ജർമ്മനി 

(d)ഇംഗ്ലണ്ട്

 

Q3.മോശം പെരുമാറ്റത്തിന് മുഴുവൻ മാച്ച് ഫീയും പിഴയായി മാച്ച് കമ്മിഷൻ ചുമത്തിയ താരങ്ങൾ?

(a)ധോണി, കോലി 

(b)രോഹിത്ത്, സഞ്ജു

(c)ഗംഭീർ, കോലി 

(d)രോഹിത്ത്, കോലി

 

Q4.ഗൂഗിൾ നിന്ന് രാജിവെച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ  ഉപജ്ഞാതാവ്?

(a)റോബർട്ട് ജെഫ്രി

(b)ജിയോഫ്രി ഹിൻടൻ

(c)തോമസ് ഹിൻടൻ

(d)ജെഫ്രീ ലിയോ

 

Q5.പ്രായപൂർത്തിയാകാത്തവരുടെ പാസ്‌പോർട്ടിൽ പിതാവിന്റെ പേര് നിർബന്ധമില്ല എന്ന ഉത്തരവിട്ട ഹൈക്കോടതി?

(a)കേരള ഹൈക്കോടതി 

(b)മദ്രാസ് ഹൈക്കോടതി

(c)ഡൽഹി ഹൈക്കോടതി 

(d)കൊൽക്കത്ത ഹൈക്കോടതി

 

Q6.ഏപ്രിൽ 28 മുതൽ മൂന്ന് ദിവസത്തെ പൈതൃകോത്സവം നടന്ന സാലിഗാവോ ഗ്രാമം ഏത് സംസ്ഥാനത്താണ്?

(a)മഹാരാഷ്ട്ര 

(b)ഗുജറാത്ത് 

(c)കർണാടക

(d)ഗോവ

 

Q7.അജേയ വാരിയർ – 2023″(AJEYA WARRIOR – 2023”) ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ്?

(a)Indo-UK   

(b)Indo-US

(c)Indo- ഓസ്ട്രേലിയ

(d)Indo- ജപ്പാൻ

 

Q8.ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം എന്ന അവകാശപ്പെടുന്ന വീനർ  സെയ്തുങ അച്ചടിച്ചിരുന്ന രാജ്യം?

(a)ഫിൻലൻഡ്‌

(b)ഓസ്ട്രിയ

(c)ഐസ്ലാൻഡ്

(d)നോർവേ

 

Q9.ഏത് സംസ്ഥാനത്താണ് കലേസർ നാഷണൽ പാർക്ക് ?

(a)വെസ്റ്റ് ബംഗാൾ

(b)മധ്യപ്രദേശ്

(c)ഹരിയാന

(d)ഗുജറാത്ത്

 

Q10.വന്യജീവി സംരക്ഷണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ച സോർസൻ, ഖിച്ചാൻ, ഹാമിർഗഡ് എന്നീ പ്രദേശങ്ങൾ ഏത് സംസ്ഥാനത്താണ് ?

(a)ഹിമാചൽ പ്രദേശ്

(b)അരുണാചൽ പ്രദേശ്

(c)ഗുജറാത്ത്

(d)രാജസ്ഥാൻ

 

Monthly Current Affairs PDF in Malayalam March 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol.ഇന്ത്യ

  • വാർഷിക ടെസ്റ്റ്  റാങ്കിംഗ് അപ്ഡേറ്റിയിൽ ഓസ്ട്രേലിയ പിന്തള്ളി ഇന്ത്യ ഒന്നാമത് . 15 മാസം നീണ്ട ഓസീസ് മുന്നേറ്റത്തിന്റെ ഇതോടെ അന്ത്യം കുറിച്ചിരിക്കുകയാണ് . നിലവിൽ ഓസ്ട്രേലിയ രണ്ടാം സ്ഥാനത് . 
  • ഇന്ത്യ 121 പോയിന്റോടെ ഒന്നാം സ്ഥതിനാഥ് നിൽകുമ്പോൾ , 116 റേറ്റിംഗാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. അതേസമയം 114 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമതാണ് .

S2. Ans. (b)

Sol.ഫ്രാൻസ്

  • പെൻഷൻ പ്രായം 62ൽ നിന്ന് 64ലേക്ക് ഉയർത്താനുള്ള ഫ്രഞ്ച് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യത്ത് വൻശങ്കർഷം. മെയ് ദിനത്തിലാരംഭിച്ച പ്രക്ഷോഭം ഇന്നലെയും തുടർന്നു.

S3. Ans. (c)

Sol.ഗംഭീർ, കോലി

 

S4. Ans. (b)

Sol.ജിയോഫ്രി ഹിൻടൻ

  • നിർമ്മിത ബുദ്ധി ഉപജ്ഞാതാവ് ജിയോഫ്രി ഹിൻടൻ ഗൂഗിളിൽ നിന്ന് രാജിവെച്ചു . നിർമിത ബുദ്ധിയുടെ അപകടത്തെകുറിച്ച സ്വതന്ത്രമായി പ്രചാരണം നടത്താനാണ് രാജിവച്ചതെന്ന അദ്ദേഹം പറഞ്ഞു. രണ്ട ബിരുദ വിദ്യാർത്ഥികൾക്കും 2012 ലാണ് ഇദ്ദേഹം ആദ്യ നിർമ്മിത ബുദ്ധി പരീക്ഷിച്ചത് . ഈ സംഘത്തിലെ വിദ്യാർത്ഥികളിൽ ഒരാളാണ് ചാറ്റ് GPTയുടെ നിർമ്മാതാക്കളായ ഓപൺ എ ഐ യുടെ മുഖ്യശാസ്ത്രജ്ഞൻ.

S5. Ans. (c)

Sol.ഡൽഹി ഹൈക്കോടതി

  • പ്രായപൂർത്തിയാകാത്തവരുടെ പാസ്‌പോർട്ടിൽ പിതാവിന്റെ പേര് നിർബന്ധമില്ല എന്ന ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു . ജനിക്കുമുൻപേ ഉപേക്ഷിക്കുകയും എല്ലാ ബന്ധങ്ങളും വിേച്ഛേദിുകയും ചെയ്ത പിതാവിന്റെ പേര് പാസ്‌പോർട്ടിൽ നിന്ന് നീക്കാൻ പാസ്പോർട്ട് അതോറിറ്റിക്ക് നിർദ്ദേശം നൽകി.

S6. Ans. (d)

Sol.ഗോവ

  • ഗോവ സർക്കാരിന്റെ ടൂറിസം വകുപ്പ് ‘പൈതൃകോത്സവം 2023 ‘ ഏപ്രിൽ 28 മുതൽ 30 വരെ നോർത്ത് ഗോവയിലെ സാലിഗോവ ഗ്രാമത്തിൽ നടത്താൻ ഒരുങ്ങുന്നു. സാംസ്‌കാരിക വിനോദസഞ്ചാരത്തെ അതിന്റെ പാരമ്പര്യങ്ങളും സംസ്കാരവും കലകളും പ്രദർശിപ്പിച്ച പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.

S7. Ans. (a)

Sol.Indo-UK

  • 2023 ഏപ്രിൽ 27 മുതൽ മെയ്  11 വരെ ഉനിറെദ് കിംഗ്ഡത്തിലെ സാലിസ്ബറി പ്ലെയിൻസിൽ സംയുക്ത സൈനികാഭ്യാസത്തിന്റെ ഏഴാം പതിപ്പ് “അജേയ വാരിയർ-23 ” നടക്കുന്നു.

S8. Ans. (b)

Sol.ഓസ്ട്രിയ 

  • 1703 മുതൽ പ്രസിദ്ധികരിക്കുന്ന ഓസ്ട്രിയൻ പത്രമായ വീനർ സെയ്തുങ് അച്ചടിപ്പതിപ്പ് നിർത്തലാക്കാൻ സർക്കാർ തീരുമാനം . 320 വർഷത്തെ ചരിത്രമുള്ള വീനർ സെയ്തുങ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദിനപത്രം എന്നാണ് അവകാശപ്പെടുന്നത് . 1857 മുതൽ പത്രം ഓസ്ട്രിയൻ സർക്കാരിന്റെ ഉടമസ്ഥതയിലാണ്.

S9. Ans.(c)

Sol.ഹരിയാന

  • ഹരിയാനയിൽ ആൺ കലേസർ നാഷണൽ പാർക്ക്. 110 വർഷത്തിന് ശേഷം അവിടെ കടുവയെ കണ്ടെത്തി. 1913 ലാണ് കലേസർ മേഖലയിൽ  കടുവയെ അവസാനമായി കണ്ടത് .

S10. Ans.(d)

Sol.രാജസ്ഥാൻ

  • രാജസ്ഥാൻ 3 പുതിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു . ബാരനിലെ സോർസൻ, ജോധ്പുരിലെ ഖിച്ചാൻ, ഭിൽവാരയിലെ ഹാമിർഗഡ് എന്നീ മൂന്ന് പ്രദേശങ്ങളെ  സംസ്ഥാന സർക്കാർ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത.

Weekly Current Affairs PDF in Malayalam, April 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.