Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 4 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. കാക്രപ്പാറ ആണവോർജ റിയാക്ടർ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

(a) കർണാടക

(b) തമിഴ്നാട്

(c) ഗുജറാത്ത്

(d) മഹാരാഷ്ട്ര

 

Q2. കേന്ദ്ര സര്‍ക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ODF പ്ലസ് പദവിയില്‍ എത്തിയ സംസ്ഥാനങ്ങൾ?

(a) കേരളം, തമിഴ്നാട് , കർണാടക

(b) ഗുജറാത്ത്, തെലുങ്കാന , കർണാടക

(c) കേരളം, കർണാടക, തെലുങ്കാന

(d) തെലുങ്കാന, തമിഴ്നാട്, മധ്യപ്രദേശ്

 

Q3. 2023 ൽ UN സമാധാന ദൗത്യമായ MINUSMA അവസാനിപ്പിക്കുന്നത് ഏത് രാജ്യത്താണ്?

(a) മാലി

(b) സുഡാൻ

(c) കെനിയ

(d) സോമാലിയ

 

Q4. 2023 ജൂലൈയിൽ അന്തരിച്ച കെ ജയറാം ഏത് മേഖലയിൽ പ്രശസ്തനാണ്?

(a) സംഗീതം

(b) സിനിമ

(c) വൃത്തം

(d) ഫോട്ടോഗ്രാഫി

 

Q5. മാനസികാരോഗ്യ ചികിത്സയിൽ MDMA, മാജിക് മഷ്റൂം തുടങ്ങിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ആദ്യ രാജ്യം?

(a) അമേരിക്ക

(b) ഓസ്ട്രേലിയ

(c) റഷ്യ

(d) ജപ്പാൻ

 

Q6. ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ട്വന്റി20 ടീമിൽ ഇടംപിടിച്ച മലയാളി താരം?

(a) മിന്നു മണി 

(b) മീന മണിയൻ

(c) മിയ ജോർജ്

(d) മീര നന്ദൻ

 

Q7. ചക്ക ദിനമായി ആചരിക്കുന്നത്?

(a) ജൂലൈ 3

(b) ജൂലൈ 4

(c) ജൂലൈ 5

(d) ജൂലൈ 6

 

Q8. മഹാരാഷ്ട്രയിൽ പുതിയതായി ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത്?

(a) രമേശ് പവാർ

(b) അജിത് പവാർ

(c) പ്രഫുൽ പട്ടേൽ

(d) ജിതേന്ദ്ര ആവാഡി

 

Q9. ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി പുനര്‍നിയമനം ലഭിച്ചത്?

(a) വിക്രംജിത് ബാനര്‍ജി

(b) ബല്‍ബീര്‍ സിംഗ്

(c) കെ എം നടരാജ്

(d) തുഷാര്‍ മേത്ത

 

Q10. ഫോർമുല വൺ ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയിൽ കിരീടമുയർത്തിയത്?

(a) പിറ്റ് സ്റ്റോപ്പ്

(b) ചാൾസ് ലെക്ലെർക്

(c) മാക്‌സ് വെർസ്റ്റപ്പൻ

(d) സെർജിയോ പെരസ്

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. ഗുജറാത്ത്

  • ഗുജറാത്തിലെ കാക്രപ്പാറ അറ്റോമിക് പവർ പ്രോജക്ടിൽ (KAPP) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 700 മെഗാവാട്ട് ആണവ റിയാക്ടർ വാണിജ്യ പ്രവർത്തനം ആരംഭിച്ചു.

S2. Ans. (c)

Sol. കേരളം, കർണാടക, തെലുങ്കാന

  • സംസ്ഥാനത്തെ എല്ലാ വില്ലേജുകളും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ O.D.F പ്ലസ് (Open Defecation Free -ODF) നേടിയതോടെ ODF പ്ലസ് തിളക്കത്തില്‍ കേരളം. കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഗ്രാമങ്ങളെ വിലയിരുത്തിയാണ് ODF പ്ലസ് പദവി നല്‍കുന്നത്.

S3. Ans. (a)

Sol. മാലി

  • 2013 ലാണ് മാലിയിൽ MINUSMA എന്ന് പേരിട്ട സമാധാന ദൗത്യം UN  ആരംഭിക്കുന്നത്
  • 2023 ലാണ് അവസാനിപ്പിക്കുന്നത്

S4. Ans. (d)

Sol. ഫോട്ടോഗ്രാഫി

  • ഇന്ത്യയിലെ പ്രശസ്ത പരിസ്ഥിതിഫോട്ടോഗ്രാഫറായി വളർന്ന ഇദ്ദേഹം  ദേശീയ, അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്.
  • അദ്ദേഹം പകർത്തിയ ഒരു കീടത്തിന്റെയും തേളിന്റെയും ഫോട്ടോയ്ക്ക് 1970-ൽ ഇന്റർനാഷണൽ സാലോൺ ഓഫ് ഫോട്ടോഗ്രാഫീസിന്റെ ഗോൾഡ് ആൻഡ് സിൽവർ മെഡൽ ലഭിച്ചു.

S5. Ans. (b)

Sol. ഓസ്ട്രേലിയ

  • അംഗീകൃത സൈക്യാട്രിസ്റ്റുകൾക്ക് പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രസ് ഡിസോഡറിന് MDMAയും മറ്റു ചില വിഷാദ രോഗങ്ങൾക്ക് മാജിക് മഷ്റൂമും നിർദേശിക്കാനാകുമെന്ന് ഓസ്ട്രേലിയ തെറാപ്യുട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. മാജിക് മഷ്റൂമിൽ അടങ്ങിയിരിക്കുന്ന സൈലോസിബിൻ എന്ന കോമ്പൗണ്ടാണ് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഈ ലഹരി മരുന്നുകളുടെ ഉപയോഗം രോഗികളിൽ മാറ്റം വരുത്തിയതായി പരീക്ഷണങ്ങളിൽ തെളിഞ്ഞതോടെയാണ് അംഗീകാരം നൽകാൻ സർക്കാർ തീരുമാനിച്ചത്.

S6. Ans. (a)

Sol. മിന്നു മണി 

  • വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മിന്നു വനിതാ IPLൽ ഡൽഹി ക്യാപിറ്റൽസ് താരമാണ്.
  • കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിതാ താരമാണ് മിന്നു മണി.

S7. Ans. (b)

Sol. ജൂലൈ 4

  • ജൂലൈ 4 ന് അമേരിക്കൻ സ്വാതന്ത്ര്യ ദിനവും ആചരിക്കുന്നു.

S8. Ans. (b)

Sol. അജിത് പവാർ

  • NCP അധ്യക്ഷൻ ശരദ് പവാറിന്റെ സഹോദരപുത്രനായ അജിത് പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കെയാണു ഭരണപക്ഷത്തേക്കു ചേക്കേറിയത്. നാലു വർഷത്തിനിടെ മൂന്നാം തവണയാണ് അജിത് ഉപമുഖ്യമന്ത്രിയാകുന്നത്.

S9. Ans.(d)

Sol. തുഷാര്‍ മേത്ത

  • മേത്തയെ കൂടാതെ, വിക്രംജിത് ബാനര്‍ജി, കെ എം നടരാജ്, ബല്‍ബീര്‍ സിംഗ്, എസ് വി രാജു, എന്‍ വെങ്കിട്ടരാമന്‍, ഐശ്വര്യ ഭാട്ടി എന്നിങ്ങനെ ആറ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ക്കും പുനര്‍നിയമനം നല്‍കി. 
  • 2018 ലാണ് തുഷാര്‍ മേത്തയെ ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി നിയമിതനായത്.

S10. Ans.(c)

Sol. മാക്‌സ് വെർസ്റ്റപ്പൻ

  • ഓസ്ട്രിയയിൽ വെർസ്റ്റപ്പൻ നേടുന്ന തുടർച്ചയായ അഞ്ചാം ഗ്രാന്റ് പ്രീ ജയം ആണ് ഇത്. ഓസ്ട്രിയയിൽ ഇത്രയും ജയം ഇതുവരെ ആരും നേടിയിട്ടില്ല. ഫോർമുല വൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജയങ്ങളുള്ള അഞ്ചാമത്തെ ഡ്രൈവർ ആയും ഡച്ച് ഡ്രൈവർ മാറി.

Weekly Current Affairs PDF in Malayalam, June 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.