Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 31 മെയ് 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. തുർക്കി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) റെസെപ് തയ്യിപ് എർദോഗാൻ 

(b) അബ്ദുള്ള

(c) സുലൈമാൻ ഡെമിറൽ

(d) അഹമ്മദ് സീസർ

 

Q2. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 ന്റെ വിക്ഷേപണം നടന്നതെന്ന്?

(a) 2023 മെയ്‌ 27

(b) 2023 മെയ്‌ 28

 

(c) 2023 മെയ്‌ 29

(d) 2023 മെയ്‌ 30

 

Q3. 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ നട ക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 28-ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ വേദി?

(a) ഈജിപ്ത്

(b) ബ്രസീൽ

(c) UAE

(d) പാക്കിസ്ഥാൻ

 

Q4. ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയ തടഞ്ഞുവെച്ച  എണ്ണ കപ്പൽ?

(a) യൂറോനാവ് എൻ വി 

(b) ഷിൻസു മാരു 

(c) എംടി ഹീറോയിക് ഇഡുൻ

(d) ഫ്ലെക്സ് കറജിയസ്

 

Q5. 2023 ൽ 57 ആമത് ജ്ഞാനപീഠ പുരസ്‌കാരം നേടിയ വ്യക്തി?

(a) പുണ്ഠാലിക് നായ്ക് 

(b) ദാമോദർ മൗസോ 

(c) വിമല ദേവി 

(d) ബെൻ ആന്റോ

 

Q6. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ എത്രാമത് ചരമവാർഷികമാണ് 2023 മെയ് 27 ന് ആചരിച്ചത്?

(a) 57

(b) 58

(c) 59

(d) 60

 

Q7. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചതെന്ന്?

(a) 2023 മെയ് 26

(b) 2023 മെയ് 27

(c) 2023 മെയ് 28

(d) 2023 മെയ് 29

 

Q8. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് എത്ര രൂപയുടെ നാണയമാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്?

(a) 175

(b) 150

(c) 100

(d) 75

 

Q9. 2023 മെയിൽ അന്തരിച്ച പി കെ കേശവൻ നമ്പൂതിരി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) സംഗീതം

 (b) നാടകം

(c) സിനിമ

(d) നൃത്തം

 

Q10. IPL ന്റെ എത്രാമത്തെ കിരീടമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്?

(a) 6

(b) 5

(c) 4

(d) 3

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. റെസെപ് തയ്യിപ് എർദോഗാൻ 

  • സാമ്പത്തിക പ്രതിസന്ധി, ഭൂകമ്പ ദുരിതാശ്വാസത്തിലെ വീഴ്ചകള്‍ തുടങ്ങിയ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് തയ്യിപ് എര്‍ദൊഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ 52 ശതമാനം വോട്ടുനേടിയാണ് എര്‍ദോഗന്‍റെ വിജയം.രണ്ടുപതിറ്റാണ്ടായി അധികാരത്തിലുള്ള എര്‍ദൊഗാന്, കമാല്‍ കിലിച്ദാറുലു കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്.

S2. Ans. (c)

Sol. 2023 മെയ്‌ 29

  • ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം NVS 01ന്റെ വിക്ഷേപണം വിജയകരം. GPSന് ബദലായി ഇന്ത്യ അവതരിപ്പിച്ച നാവിക് സംവിധാനത്തിന്റെ കാര്യശേഷി കൂട്ടുകയെന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. വിക്ഷേപണ ശേഷിയുടെ കാര്യത്തിൽ ISRO വിക്ഷേപണ വാഹനങ്ങളിലെ രണ്ടാമനായ GSLVയാണ് NVSനെ ഭ്രമണപഥത്തിൽ എത്തിച്ചത്.

S3. Ans. (c)

Sol. UAE

  • UAEയിൽ 2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ നട ക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ 28-ാമത് വാർഷിക കാലാവസ്ഥാ (COP 28) വ്യതിയാന കമ്മിറ്റി ഉപദേശക സമിതി അംഗമായി അംബാനിയും. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് ഡയറക്ടർ ജനറൽ സുനിത നരേൻ അല്ലാതെ അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന ഉപദേശകസമിതിയിലെ ഏക ഇന്ത്യൻ പ്രതിനിധിയാണ് അംബാനി.

S4. Ans. (c)

Sol. എംടി ഹീറോയിക് ഇഡുൻ

  • ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് നൈജീരിയ തടഞ്ഞുവെച്ച എംടി ഹീറോയിക് ഇഡുൻ എന്ന എണ്ണ കപ്പൽ മോചിപ്പിച്ചു. കപ്പലിൽ മൂന്ന് മലയാളികളടക്കം 26 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ പാസ്‌പോർട്ട് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ഓഗസ്റ്റിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയയിൽ തടഞ്ഞു വെച്ച കപ്പൽ നവംബറിലാണ് നൈജീരിയയ്ക്കു കൈമാറിയത്. ഒൻപത് മാസങ്ങൾക്ക് ശേഷമാണ് കപ്പലിന്റെ മോചനം. കെട്ടിച്ചമച്ച കുറ്റങ്ങൾ ചുമത്തി കപ്പൽ ജീവനക്കാരെ തടഞ്ഞു വച്ചതിനെതിരെ രാജ്യാന്തര തലത്തിൽ എതിർപ്പുയർന്നിരുന്നു.

S5. Ans. (b)

Sol. ദാമോദർ മൗസോ 

  • ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റും , നിരൂപകനും , കൊങ്കണി തിരക്കഥാകൃത്തുമായ ദാമോദർ മൗസോക്ക് ഇന്ത്യയുടെ പരമോന്നത സാഹിത്യ ബഹുമതിയായ 57-ാമത് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 2008ൽ രവീന്ദ്ര കെലേക്കറിന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗോവക്കാരനാണ് മൗസോ.

S6. Ans. (c)

Sol. 59

  • ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി  നെഹ്‌റു ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.27 മേയ് 1964 ന് മദ്ധ്യാഹ്നത്തോടെ നെഹ്രു അന്തരിച്ചു .അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.

S7. Ans. (c)

Sol. 2023 മെയ് 28

  • പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കുന്ന സ്വർണചെങ്കോൽ സ്പീക്കറുടെ ഇരിപ്പിടത്തോടുചേർന്ന് സ്ഥാപിച്ചു.ചടങ്ങിൽ തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിച്ചു.

S8. Ans. (d)

Sol. 75

  • പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയവും പ്രത്യേക സ്റ്റാംപും പുറത്തിറക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക നാണയം പുറത്തിറക്കിയത്. 35 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം. നാണയത്തിന്‍റെ ഒരുവശത്ത് അശോക സ്തംഭവും  മറുവശത്ത് പാര്‍ലമെന്‍റ് മന്ദിരവുമാണ് ആലേഘനം ചെയ്തിരിക്കുന്നത്. സത്യമേവ ജയതേ എന്ന വാചകം ഇതിന്‍റെ അടിയിലായി നൽകിയിട്ടുണ്ട്. അശോക സ്തംഭത്തിന് ഇടതുവശത്ത് ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’ എന്നും ചേർത്തിട്ടുണ്ട്. 44 മില്ലിമീറ്റര്‍ വ്യാസമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മിച്ചത്. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മിച്ചത്. രൂപയുടെ ചിഹ്നവും നാണയത്തിന്റെ പ്രത്യേകതയാണ്.

S9. Ans.(a)

Sol. സംഗീതം

  • പ്രശ്സത സംഗീതജ്ഞനും സംഗീത സംവിധായകനുമായ പികെ കേശവൻ നമ്പൂതിരി (85) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാടാണ് കേശവൻ നമ്പൂതിരി ജനിച്ചത്. കൃഷ്ണഭക്തി നിറഞ്ഞുനിൽക്കുന്ന നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകിയിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത സംവിധായകനായിരുന്ന നമ്പൂതിരി ഒട്ടേറെ ലളിത ഗാനങ്ങങ്ങൾക്കും ഈണം നൽകിയിട്ടുണ്ട്.ഭക്തിഗാന രംഗത്ത് ഏറെ പ്രസിദ്ധനായിരുന്നു അദ്ദേഹം.

S10. Ans.(b)

Sol. 5

  • 2010,2011,2018,2021,2023  വർഷങ്ങളിലാണ് ചെന്നൈ സൂപ്പർ കിങ്സ് കപ്പ് സ്വന്തമാക്കിയത്.മഹേന്ദ്ര സിംഗ് ധോണിയായിരുന്നു ക്യാപ്റ്റൻ. ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ തോൽപ്പിച്ചാണ് 2023ലെ കിരീടം ചെന്നൈ സ്വന്തമാക്കിയത്. നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടന്നത്.IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ് എംഎസ് ധോണി.(250മത്സരങ്ങൾ) 2023 IPLൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത് ശുഭ്മാൻ ഗിൽ. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയത് മുഹമ്മദ് ഷാമി.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.