Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1.ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ഡിങ് ലിറൻ ഏത് രാജ്യക്കാരനാണ്?
(a)ചൈന
(b)സൗത്ത് കൊറിയ
(c)റഷ്യ
(d)ജപ്പാൻ
Q2.2023 ഏപ്രിലിൽ അന്തരിച്ച കൗർ സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(a)ഫുട്ബോൾ
(b)ക്രിക്കറ്റ്
(c)ബോക്സിങ്
(d)വോളിബോൾ
Q3.ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരത്തിന് ആർഹനായത്?
(a)സന്തോഷ് ഏച്ചിക്കാനം
(b)ബെന്യാമിൻ
(c)കെ . ആർ. മീര
(d)സുഭാഷ് ചന്ദ്രൻ
Q4.ഗോൾഡൻ ഗ്ലോബ് റേസിൽ ഒന്നാമതെത്തുന്ന ആദ്യ വനിത?
(a)എലീന ക്രിസ്റ്റഫർ
(b)കിഴ്സ്റ്റൻ നോയിെഷയ്ഫർ
(c)നികോമെ സിനിസ
(d)മറിയ നറിഷ്മിയ
Q5.ആണേവാർജ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത്?
(a)ശരൺ വി സിംഗ്
(b)എം കെ സിക്കാർ
(c)എ.കെ .മൊഹന്തി
(d)എ ആർ കമ്മത്ത്
Q6.“Smoke and Ashes: A Writer’s Journey Through Opium’s Hidden Histories” എന്ന പുസ്തകത്തിെന്റെ രചയിതാവ് ആര് ?
(a)അമിതാവ് ഘോഷ്
(b)സുധാമൂർത്തി
(c)അരുന്ധതി റോയ്
(d)ആർ. കെ. നരയൻ
Q7.ഏഷ്യൻ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഏത് രാജ്യത്തെ തോൽപ്പിച്ചാണ് പുരുഷ ഡബിൾസിൽ നേടിയത്?
(a)ചൈന
(b)സൗത്ത് കൊറിയ
(c)സിംഗപ്പൂർ
(d)മലേഷ്യ
Q8.ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള കൂട്ടായ്മയായ ക്വാഡിൽ ഉൾെപ്പടുന്ന രാജ്യങ്ങൾ?
(a)ഇന്ത്യ- ഓസ്ട്രേലിയ- ജപ്പാൻ-അമേരിക്ക
(b)ഇന്ത്യ- അമേരിക്ക – ചൈന -ഓസ്ട്രേലിയ
(c)ഇന്ത്യ-അമേരിക്ക -ബ്രസീൽ-സൗത്താഫ്രിക്ക
(d)ഇന്ത്യ-ജപ്പാൻ-ബ്രസീൽ-ഓസ്ട്രേലിയ
Q9.ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരികൊമ്പൻ എന്ന കാട്ടാനയെ ഏത് വന്യജീവി സങ്കേതത്തിലേയ്ക്കാണ് മാറ്റിയത്?
(a)പെരിയാർ വന്യജീവി സങ്കേതം
(b)പറമ്പിുളം വന്യജീവി സങ്കേതം
(c)ശെന്തുരുണി വന്യജീവി സങ്കേതം
(d)നെയ്യാർ വന്യജീവി സങ്കേതം
Q10.പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് ആവിഷ്കരിച്ച മൊബൈൽ അപ്ലിക്കേഷൻ ?
(a)സർപ്പ ആപ്പ്
(b)നാഗ ആപ്പ്
(c)അഹി ആപ്പ്
(d)ഭ്രമരക ആപ്പ്
Monthly Current Affairs PDF in Malayalam March 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (a)
Sol.ചൈന
- ലോക ചെസ് ചാമ്പ്യൻഷിപ്പ് ചൈനയുടെ ഡിങ് ലിറൻ ആണ് വിജയിച്ചത്. ഞായറാഴ്ച ടൈബ്രേക്കറിൽ റഷ്യൻ താരം ഇയാൻ നെപ്പോമ്നിഷിയെ തോൽപ്പിച്ച് ഡിങ് ലിറൻ ലോക ചെസ് കിരീടം നേടുന്ന ആദ്യ ചൈന കാരനായി. 2013 മുതൽ ലോക ചാമ്പ്യൻഷിപ്പ് പട്ടം നിലനിർത്തി പിണങ്ങി നിർത്തിയിരുന്ന മാഗ്നസ് കാൾസൺ ഇക്കുറി മത്സരിച്ചിരുന്നില്ല. കാൾസൺ യുഗത്തിനുശേഷമുള്ള ആദ്യ ചാമ്പ്യനായി 30കാരനായ ഡിങ് ലിറൻ.
S2. Ans. (c)
Sol.ബോക്സിങ്
- ഇന്ത്യയുടെ ഇതിഹാസ ബോക്സറും മുൻ ഒളിമ്പ്യനുമായിരുന്ന അന്തരിച്ച കൗർ സിങ്. 1971-ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു . സൈനിക സേവനത്തിനിടെയാണ് ശ്രദ്ധ ബോക്സിങ്ങിൽ പതിയുന്നത്. 1979-ൽ സീനിയർ നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിലൂെട അരേങ്ങറ്റം. ആദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ സ്വർണമണിഞ്ഞ കൗർ സിങ് പിന്നീട് 1983 വരെ തുടർച്ചയായി നാലു വർഷവും ജേതാവായി.
S3. Ans. (d)
Sol.സുഭാഷ് ചന്ദ്രൻ
- ഈ വർഷെത്ത ( 24മത് ) പത്മപ്രഭാ പുരസ്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ അർഹനായി.പത്മപ്രഭാ ഫൗണ്ടേഷനാണ് മലയാള സാഹിത്യ രംഗത്തെ സംഭാവനകൾുള്ള പത്മപ്രഭാ സാഹിത്യ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റുമായ പത്മപ്രഭായുെട സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് മലയാളത്തിെല ഒരു അഭിമാനകരമായ സാഹിത്യ പുരസ്കാരം.
S4. Ans. (b)
Sol.കിഴ്സ്റ്റൻ നോയിെഷയ്ഫർ
- ഗോൾഡൻ ഗ്ലോബ് റേസിൽ ഒന്നാമതെത്തുന്ന ആദ്യ വനിത കിഴ്സ്റ്റൻ നോയിെഷയ്ഫർ
S5. Ans. (c)
Sol.എ.കെ .മൊഹന്തി
- ന്യൂഡൽഹി പ്രമുഖ ഭൗതിക ശാസ്ത്രജ്ഞാനവും ബാബ അറ്റോമിക് റിസർച്ച് സെന്റർ ഡയറക്ടറുമായ ഡോ. അജിത് കുമാർമൊഹന്തിയെ ആണേവാർജ കമ്മിഷൻ അധ്യഷനും ആണേവാർജ വകുപ്പ് സെക്രട്ടറിയുമായി നിയമിച്ചു. 66 വയസ്സ്തികയുന്ന 2025 ഒക്ടോബർ 10 വെരയാണ് നിയമനം.
S6. Ans. (a)
Sol.അമിതാവ് ഘോഷ്
- കറുപ്പ് (ഒപ്പിയം) കച്ചവട ത്തെക്കുറിച്ച് പുതിയ നോവലുമായി ജ്ഞാനപീഠ ജേതാവ് അമിതാവ് ഘോഷ്. “സ്‌മോക്ക് ആൻഡ് ആഷസ് : എ റൈറ്റർസ് ജേർണീ ത്രൂ ഓപിയംസ് ഹിഡൻ ഹിസ്റ്റോറീസ് ” എന്നു പേരിട്ടിരിക്കുന്ന പുസ്തകം ജൂലായ് 15-ന് പുറത്തിറങ്ങും.
S7. Ans. (d)
Sol.മലേഷ്യ
- ബാഡ്മിന്റെൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ സാത്വിക സായ് രാജ് – ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിൾസിൽ നേതാവായി.
S8. Ans. (a)
Sol.ഇന്ത്യ- ഓസ്ട്രേലിയ- ജപ്പാൻ-അമേരിക്ക
- ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷ ലക്ഷ്യമിട്ടുള്ള ഇന്ത്യ- ഓസ്ട്രേലിയ- ജപ്പാൻ-അമേരിക്ക രാജ്യങ്ങളുെട കൂട്ടായ്മയായ ക്വാഡിെന്റെ രാഷ്ട്രത്തലവന്മാർ പങ്കെണ്ടുകുന്ന ഈ വർഷത്തെ ഉച്ചേകാടി മെയ് 24ന് ഓസ്ട്രേലിയ യിലെ സിഡ്നിയിൽ നടക്കും.
S9. Ans.(a)
Sol.പെരിയാർ വന്യജീവി സങ്കേതം
- ചിന്നക്കനാലിനെയും പരിസരപ്രദേശങ്ങളെയും വിറപ്പിച്ച അരികൊമ്പൻ എന്ന കാട്ടാനയെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കാണ് മാറ്റിയത്.
S10. Ans.(a)
Sol.സർപ്പ ആപ്പ്
- ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സർപ്പമൊബൈൽ അപ്ലിക്കേഷൻ വഴി രണ്ടുവർഷത്തിനിടെ വനത്തിലെത്തിയത് 18064 പാമ്പുകൾ. സംസ്ഥാനത്ത് ഇതുവരെ 19994 പാമ്പുകളുെട വിവരമാണ് ആപ്പിൽ വന്നത്. ഇതിൽ 1930 പാമ്പുകൾ വനംവകുപ്പിെന്റെ പാമ്പുപിടിത്തക്കാർ എത്തുമ്പോഴേക്കും രക്ഷപ്പെട്ടു.
Weekly Current Affairs PDF in Malayalam, April 1st week 2023