Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 2 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. BRICS ഉച്ചകോടി 2023 ന്റെ വേദി ഏതാണ്?

(a) ഇന്ത്യ

(b) ബ്രസീൽ

(c) റഷ്യ

(d) ദക്ഷിണാഫ്രിക്ക

 

Q2. സോളാർ എനർജി കോപ്പറേഷൻ ഓഫ് ഇന്ത്യ (SECI) മാനേജിംഗ് ഡയറക്ടർ ആയി ചുമതലയേറ്റത്?

(a) നളിൻ ഷിംഗാൽ

(b) സത്യനാരായണ രാജു

(c) സി ബാലഗോപാൽ

(d) അജയ് യാദവ്

 

Q3. ഇന്ത്യ EU കണക്റ്റിവിറ്റി കോൺഫറൻസ് ഏത് സംസ്ഥാനത്താണ് സംഘടിപ്പിക്കുന്നത്?

(a) മേഘാലയ

(b) ത്രിപുര

(c) അസം

(d) അരുണാചൽ പ്രദേശ്

 

Q4. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ്?

(a) സരസ വെങ്കിട ഭട്ടിയ

(b) എസ് മണികുമാർ

(c) കെമൽ പാഷ

(d) ഇതൊന്നുമല്ല

 

Q5. രക്ഷിതാക്കളുടെ ആഗോള ദിനം 2023 എപ്പോഴാണ്?

(a) ജൂൺ 1

(b) ജൂൺ 2

(c) മെയ് 31

(d) മെയ് 1

 

Q6. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ സർവീസ് എവിടെയാണ്?

(a) ഗുവാഹത്തി – ജയ്പാൽഗിരി

(b) ദെഹാംഗ് – ദിസ്പൂർ

(c) ദിബ്രുഗഡ് – ബോംഡില

(d) നാഗോൺ – ദിരംഗ്

 

Q7. ഇത്തവണത്തെ മികച്ച കവിതയ്ക്കുള്ള മഹാകവി ഉള്ളൂർ പുരസ്‌കാരം ആർക്കാണ് ലഭിച്ചത്?

(a) വി.പി.ജോയ്

(b) വി കെ രാമചന്ദ്രൻ

(c) ബി സന്ധ്യ

(d) വി മുരളീധരൻ

 

Q8. ചീഫ് സെക്രട്ടറി വി പി ജോയിക്ക് മഹാകവി ഉള്ളൂർ അവാർഡ് ലഭിച്ച കവിതാ സമാഹാരം ഏത്?

(a) കാണാമറ

(b) ഋതുഭേദങ്ങൾ

(c) നിമിഷജാലകം

(d) നിറമെഴുത്തും പൊരുൾ

 

Q9. മൂന്ന് ഡി-ലിറ്റ് ബിരുദം നേടിയ ആദ്യ ദക്ഷിണേന്ത്യൻ ആരാണ്?

(a) വെള്ളായിനി അർജുന

(b) ഡോ. സാബു തോമസ്

(c) അനിൽ വള്ളത്തോൾ

(d) ഡോ. മഹാദേവൻ പിള്ള

 

Q10. അങ്കണവാടി പ്രവേശനോത്സവത്തിന് നൽകപ്പെട്ട പേര് ?

(a) അങ്കണത്തൈമാവിൽ

(b) അങ്കണശലഭം

(c) അംഗനകാഴ്ചകൾ

(d) അങ്കണോത്സവം

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (d)

Sol. ദക്ഷിണാഫ്രിക്ക

 • ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന പതിനഞ്ചാമത് ബ്രിക്‌സിന് ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗമായ കേപ്ടൗണിൽ തുടക്കമായി.
 • BRICS തുടക്കത്തിൽ “BRIC” എന്നറിയപ്പെട്ടിരുന്നു, 2001-ൽ രൂപീകരിക്കപ്പെട്ടു. ദക്ഷിണാഫ്രിക്ക 2010-ൽ ഗ്രൂപ്പിൽ ചേർന്നു, അത് BRICS-ലേക്ക് വ്യാപിപ്പിച്ചു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ ചുരുക്കപ്പേരാണ് BRICS.

S2. Ans. (d)

Sol. അജയ് യാദവ്

 • സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (SECI) മാനേജിങ് ഡയറക്ടറായി അജയ് യാദവ് ചുമതലയേറ്റു.

S3. Ans. (a)

Sol. മേഘാലയ

 • ഇന്ത്യ-ഇയു കണക്റ്റിവിറ്റി കോൺഫറൻസ് ജൂൺ 1 മുതൽ മേഘാലയയിൽ നടക്കും.
 • ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെയുള്ള അയൽരാജ്യങ്ങളിലും കണക്റ്റിവിറ്റി നിക്ഷേപങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

S4. Ans. (a)

Sol. സരസ വെങ്കിട ഭട്ടിയ

 • ആന്ധ്രാപ്രദേശിലെ ചിറ്റൂരാണ് എസ് വി ഭട്ടിയുടെ സ്വദേശം.

S5. Ans. (a)

Sol. ജൂൺ 1

 • രക്ഷിതാക്കളുടെ ആഗോള ദിനം 2023 ജൂൺ 1 ന് ആചരിക്കുന്നു.

S6. Ans. (a)

Sol. ഗുവാഹത്തി – ജയ്പാൽഗിരി

 • അസമിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഗുവാഹത്തിയെ പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കും.

S7. Ans. (a)

Sol. വി പി ജോയ്

 • മികച്ച കവിതയ്ക്കുള്ള മഹാകവി ഉള്ളൂർ അവാർഡ് വി.പി.ജോയി ഏറ്റുവാങ്ങി.

S8. Ans. (a)

Sol. കാണാമറ

 • കാണാമറ കവിതാ സമാഹാരത്തിന് ചീഫ് സെക്രട്ടറി വി പി ജോയിക്ക് മഹാകവി ഉള്ളൂർ അവാർഡ് ലഭിച്ചു.

S9. Ans.(a)

Sol. വെള്ളായിനി അർജുന

 • മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ബിരുദാനന്തര ബിരുദവും തെലുങ്ക്, തമിഴ് കന്നഡ ഭാഷകളിൽ ബിരുദാനന്തര ഡിപ്ലോമകളും ഉണ്ട്.

S10. Ans.(d)

Sol. അംഗനോത്സവം

 • അങ്കണവാടി പ്രവേശനോത്സവത്തിന് അങ്കണോത്സവം എന്നാണ് പേര്.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.