Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 29 മെയ് 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2025ലെ കാലാവസ്ഥ ഉച്ചകോടിക്ക് ആതിതേയത്വം വഹിക്കുന്ന രാജ്യം?

(a) അർജന്റീന

(b) ബ്രസീൽ

(c) ചിലി

(d) ഖത്തർ

 

Q2. മലയാളിയായ ഡിനു ജോർജ് കോശി വികസിപ്പിച്ച  ഏത് പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്ഫോം ആണ് ഗൂഗിളും കേന്ദ്ര IT മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടിയത്?

(a) ഇൻബോക്സ്

(b) ഡ്രോപ്പ്ബോക്സ്

(c) സെൻറ് ബോക്സ്

(d) പിൻ ബോക്സ്

 

Q3. 2023 മെയിൽ ഇന്ത്യ സന്ദർശിക്കുന്ന പുഷ്പ കമൽ ദഹൽ ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?

(a) ശ്രീലങ്ക

(b) നേപ്പാൾ 

(c) ഭൂട്ടാൻ

(d) മ്യാൻമർ

 

Q4. എന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത്?

(a) 2023 ജൂലൈ 13

(b) 2023 ജൂൺ 3

(c) 2023 ജൂൺ 13

(d) 2023 ജൂലൈ 12

 

Q5. ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലി അവധി ദിനം ആക്കാൻ അടുത്തിടെ തീരുമാനിച്ച രാജ്യം ഏതാണ്?

(a) ചൈന

(b) ജപ്പാൻ

(c) അമേരിക്ക

(d) സൗത്ത് കൊറിയ

 

Q6. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആരാണ്?

(a) എസ് വൈ ചന്ദ്രചൂഡ്

(b) സിറിയക് ജോസഫ്

(c) എസ്. വി.ഭട്ടി

(d) കമാൽ പാഷ

 

Q7. നിതി ആയോഗിനു സമാനമായി എല്ലാ സംസ്ഥാനങ്ങളിലും സജ്ജമാക്കുന്ന സംവിധാനം  അറിയപ്പെടുന്ന പേര് എന്താണ്?

(a) സ്റ്റേറ്റ് ആയോഗ്

(b) മിഷൻ സപ്പോർട്ട് 

(c) സ്റ്റേറ്റ് സപ്പോർട്ട് മിഷൻ 

(d) സ്റ്റേറ്റ് സപ്പോർട്ട്

 

Q8. നീതി ആയോഗിന്റെ 2020- 21 കോവിഡ് വർഷത്തെ വാർഷിക ആരോഗ്യ സൂചികയിൽ  ഒന്നാമത് എത്തിയ സംസ്ഥാനം ഏത്?

(a) രാജസ്ഥാൻ

(b) തെലുങ്കാന

(c) തമിഴ്നാട്

(d) കേരളം

 

Q9. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ യു.എസ്. ദ്വീപ് പ്രദേശമായ ഗുവാമിനോട് ഏറ്റവും അടുത്ത്  രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റ്?

(a) അസ്‌നി 

(b) യാസ് 

(c) മാവാർ 

(d) ചവാല

 

Q10. ഔദ്യോഗിക ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ കേന്ദ്ര സർക്കാർ  പുറത്തിറക്കിയ  മൊബൈൽ ആപ്ലിക്കേഷൻ ഏത്?

(a) ഭാഷാ സംഘം

(b) ഭാഷാ സംസ്കാർ

(c) മേരാ ഭാഷാ

(d) ഭാഷാ സുരക്ഷ

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol. ബ്രസീൽ

  • 2025ലെ കാലാവസ്ഥ ഉച്ച കോടിക്ക് ബ്രസീൽ ആതിതേയത്വം വഹിക്കും എന്ന് പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു.  ആമസോൺ നഗരമായ ബെലേം ഡു പാരയെ ഉച്ചകോടി നടത്താൻ യു എൻ തിരഞ്ഞെടുത്തതായി അദ്ദേഹം പറഞ്ഞു.

S2. Ans. (a)

Sol. ഇൻബോക്സ്

  • ഇദ്ദേഹം വികസിപ്പിച്ച ഇൻബോക്സ് എന്ന പ്രൈവറ്റ് മെസേജിംഗ് പ്ലാറ്റ്ഫോം ഗൂഗിളും കേന്ദ്ര ഐ.ടി മന്ത്രാലയവും തിരഞ്ഞെടുത്ത മികച്ച 100 സംരംഭങ്ങളിൽ ഇടം നേടി.
  • ആയിരത്തിലേറെ സംരംഭങ്ങളിൽ നിന്ന് പട്ടികയിൽ വന്ന ഏക മലയാളി ആപ്പ് ആണിത്.

S3. Ans. (b)

Sol. നേപ്പാൾ 

  • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ മെയ് 31 മുതൽ ജൂൺ മൂന്ന് വരെ ഇന്ത്യ സന്ദർശിക്കും.
  • 2022 ഡിസംബറിൽ അധികാരമേറ്റതിന് ശേഷമുള്ള ദഹലിന്റെ ആദ്യ ഉഭയകക്ഷി യാത്രയാണിത്.നേപ്പാൾ പ്രധാനമന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രി ‘പ്രചണ്ഡ’യുടെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണിത്. നേപ്പാളും ഇന്ത്യയും തമ്മിലുള്ള പഴക്കമേറിയതും ബഹുമുഖവും സൗഹാർദ്ദപരവുമായ ബന്ധത്തെ ഈ സന്ദർശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

S4. Ans. (d)

Sol. 2023 ജൂലൈ 12

  • ചന്ദ്രനിൽ ലാൻഡർ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം – ചന്ദ്രയാൻ 3 – ജൂലായ് 12ന് വിക്ഷേപിക്കും.
  • ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (എൽ.വി.എം 3) റോക്കറ്റിൽ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം.

S5. Ans. (c)

Sol. അമേരിക്ക

  •  ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലി അമേരിക്കയും ഏറ്റെടുക്കുന്നു. ദീപാവലി അവധി ദിനമാക്കാനാണ് നീക്കം. ഇതിനുള്ള ബിൽ US കോൺഗ്രസിൽ അവതരിപ്പിച്ചു. ന്യൂയോർക്കിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും ഡെമോക്രാറ്റുമായ  ഗ്രേസ് മേംഗ്  ആണ് അവതരിപ്പിച്ചത്. സഭയിലും സെനറ്റിലും പാസാക്കിയ ശേഷം പ്രസിഡണ്ട് ജോബൈഡൻ ഒപ്പിട്ടാൽ യുഎസിലെ പന്ത്രണ്ടാമത്തെ ഫെഡറൽ അവധി ദിനമായി ദീപാവലി മാറും.

S6. Ans. (c)

Sol. എസ്. വി.ഭട്ടി

  • കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ്. വി.ഭട്ടിയെ ചീഫ് ജസ്റ്റിസായി നിയമിച്ച്കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് ഭട്ടിയെ ചീഫ് ജസ്റ്റിസാക്കാൻ ഏപ്രിൽ 19ന് സുപ്രീംകോടതി കൊളീജിയം കൈ മാറിയ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.നിയമമന്ത്രി അർജുൻ റാം മേഘ്വാളാണ് നിയമന വിവരം  അറിയിച്ചത്.2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതി ജഡ്മി യാണ് ഭട്ടി.

S7. Ans. (c)

Sol. സ്റ്റേറ്റ് സപ്പോർട്ട് മിഷൻ

  • NITI ആയോഗിന് സമാനമായ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും സജ്ജമാക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. സ്റ്റേറ്റ് സപ്പോർട്ട് മിഷൻ എന്ന പേരിൽ ആയിരിക്കും ഇവയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന NITI ആയോഗ് കൗൺസിൽ യോഗത്തിന് ശേഷം CEO, ബി.വി.ആർ സുബ്രഹ്മണ്യൻ അറിയിച്ചു. സംസ്ഥാനങ്ങളിൽ ആസൂത്രണ ബോർഡിന് പകരം നീതി ആയോഗിന് സമാനമായ സ്ഥാപനം വരുമെന്ന് നേരത്തെ റിപ്പോർട്ട് വന്നപ്പോൾ തന്നെ കേരളം വിയോജിപ്പ് അറിയിച്ചിരുന്നു. ആസൂത്രണ ബോർഡിന് പകരം ആകുമോ എന്ന് നിലവിൽ വ്യക്തമാക്കിയിട്ടില്ല.

S8. Ans. (d)

Sol. കേരളം

  • വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തി.

S9. Ans.(c)

Sol. സൗദി അറേബ്യ

  • വർദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണവും പ്രാദേശിക സ്ഥിരതയും പ്രദർശിപ്പിച്ചുകൊണ്ട് അൽ-മൊഹെദ് അൽ-ഹിന്ദി 2023 നാവികാഭ്യാസത്തിന് കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിനായി INS തർകാഷും INS സുഭദ്രയും സൗദി അറേബ്യയിലെത്തി.

S10. Ans.(a)

Sol. ഭാഷാ സംഘം

  • ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ കേന്ദ്ര സർക്കാർ ‘ഭാഷാ സംഘം’ (Bhasha Sangam) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ക്യാംപെയ്നിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. വിവിധ ഭാഷകൾ പഠിക്കുകയും അതുവഴി സംസ്ഥാനങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധം വളർത്തുകയുമാണു ലക്ഷ്യം.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.