Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz For Kerala PSC [28th April 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions include questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

 

Fill out the Form and Get all The Latest Job Alerts – Click here

 

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1.ആരുടെ പുതിയ പുസ്തകമാണ് ‘ദി ഗോള്ഡന് ഇയേഴ്‌സ്‌’

(a)റസ്‌കിന്‍ ബോണ്ട്

(b)ജോർജ് ഡബ്ലു ബുഷ്

(c)പൗലോ കൊയ്‌ലോ

(d)സല്‍മാന്‍ റുഷ്ദി

 

Q2.ലോകത്തിലെ 100 രാജ്യങ്ങളെ പങ്കെടുപ്പിക്കുന്ന ആഗോള ആയുർവേദ സമ്മിറ്റ് ആൻഡ് ട്രേഡ് ഫെയർ വേദി?

(a)ഡൽഹി 

(b)തിരുവനന്തപുരം

(c)ബംഗളൂരു

(d)ഹൈദരാബാദ്

 

Q3.തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ്  പാർക്കിന്റെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചതാര് ?

(a)നരേന്ദ്രമോദി   

(b)പിണറായി വിജയൻ

(c)ജിതേന്ദ്ര സിങ്

(d) ഇവരാരുമല്ല

 

Q4.വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ പുതിയ ലോഗോ?

(a)ചാടുന്ന മുയൽ 

(b)കുതിച്ചു ചാടുന്ന ചീറ്റപ്പുലി

(c)ട്രെയിനിൽ സഞ്ചരിക്കുന്ന സിംഹം

(d)കുതിക്കുന്ന മാൻ

 

Q5.2023 ലെ ലോക പുസ്തക തലസ്ഥാനമായി യുണസ്കോ തിരഞ്ഞെടുത്തത്?

(a)ഷാർജ 

(b)തിബിലിസി

(c)മാഡ്രിഡ്

(d)അക്ര

 

Q6.ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്ര സംഭവന പുരസ്കാരം നേടിയ പ്രമുഖ  ചരിത്രകാരൻ?

(a)പ്രിയദർശൻ

(b)K. S രാമനാഥൻ

(c)ശുഭാംഗാനന്ദ

(d)P. S ശ്രീധരൻ

 

Q7.2023  മെയിൽ ഇന്ത്യ സന്ദർശിക്കുന്ന ബിലാവൽ ഭൂട്ടോ ഏതു രാജ്യത്തിന്റെ വിദേശകാര്യമന്ത്രി ആണ്?

(a)ഇറാൻ 

(b)അഫ്ഗാനിസ്ഥാൻ

(c)പാക്കിസ്ഥാൻ 

(d)ഖത്തർ

 

Q8.മൂന്നാമത് ഇൻ-പേഴ്സൺ ക്വാഡ്  ഉച്ചകോടിക്ക്  ആതിഥെത്വം വഹിക്കുന്ന രാജ്യം?

(a)ഓസ്ട്രേലിയ  

(b)ഇന്ത്യ

(c)ജപ്പാൻ

(d)യുഎസ്എ

 

Q9.ഒരു ഭൂമി ഒരു ആരോഗ്യത്തിന്റെ എത്രമത്തെ പതിപ്പ്  ആണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്?

(a)5

(b)6

(c)7

(d)8

 

Q10.സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI)  പ്രസിഡന്റായി  എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്?

(a)രാജപാല്‍ സിംഗ്

(b)സുരേന്ദ്ര സിംഗ്

(c)പങ്കജ് സിംഗ്

(d)ത്രിപാഠി സിംഗ്

 

Monthly Current Affairs PDF in Malayalam March 2023

 

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (a)

Sol.റസ്‌കിന്‍ ബോണ്ട്

  • അറുപത് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ സന്തോഷത്തിന്റെ രഹസ്യങ്ങളടങ്ങിയ പുസ്തകം ബോണ്ടിന്റെ 89-ാം ജന്മദിനമായ മേയ് 19-ന് പുറത്തിറക്കുമെന്ന് പ്രസാധകരായ ഹാർപർ കോളിൻസ് പ്രഖ്യാപിച്ചു.

S2. Ans. (b)

Sol.തിരുവനന്തപുരം

  • തിരുവനന്തപുരത്ത് രണ്ടാം തവണയാണ് സമ്മേളനം നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആയുഷ്, വ്യവസായം, വാണിജ്യം,  ടൂറിസം കേരള സർക്കാരിന്റെ കീഴിലുള്ള ആയുഷ്വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് അഞ്ചുദിവസത്തെ പരിപാടി നടത്തുന്നത്.

S3. Ans. (a)

Sol.നരേന്ദ്ര മോദി 

  • തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. പള്ളിപ്പുറം ടെക്നോസിറ്റിയിൽ നിർമ്മിക്കുന്ന സയൻസ് പാർക്ക് ടെക്നോപാർക്ക് നാലാം ഘട്ടത്തിന്റെ ഭാഗമാണ്. മൂന്നുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

S4. Ans. (b)

Sol.കുതിച്ചു ചാടുന്ന ചീറ്റപ്പുലി

  • ഏറ്റവും വേഗമേറിയ ജീവികളിലൊന്നായ ചീറ്റപ്പുലിക്ക് മണിക്കൂറിൽ 130 കിലോമീറ്ററാണു വേഗം. ട്രാക്കുകളുടെ അപര്യാപ്തത കാരണം വന്ദേഭാരതിനു നിലവിൽ അനുവദനീയമായ പരമാവധി വേഗവും 130 കിലോമീറ്റർ ആണ്.
  • 160 കിലോമീറ്റർ വരെ വേഗമെടുക്കാവുന്ന വന്ദേഭാരതിന് രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ എന്ന നിലയിലാണു ചീറ്റപ്പുലിയുടെ ലോഗോ നൽകിയതെന്നു റെയിൽവേ അധികൃതർ പറഞ്ഞു. നേരത്തേ, വന്ദേഭാരതിൽ ചീറ്റപ്പുലിയുടെ ചിത്രമുള്ള ലോഗോ ഉണ്ടായിരുന്നില്ല. പകരം, ട്രെയിനിന്റെ ഒരു ഭാഗത്ത് സിംഹത്തിന്റെ ചിത്രമുള്ള മെയ്ക് ഇൻ ഇന്ത്യ ലോഗോ ആണു പതിച്ചിരുന്നത്. ആ ലോഗോ പുതിയ ട്രെയിനിലുമുണ്ട്.

S5. Ans. (d)

Sol.അക്ര

  • ഘാനയുടെ തലസ്ഥാനമായ അക്രയാണ് ഇത്തവണ യുനെസ്കോയുടെ ലോകപുസ്തക തലസ്ഥാനം. ലോക പുസ്തക ദിനം  ഏപ്രിൽ 23.

S6. Ans. (a)

Sol. G. പ്രിയദർശനൻ

  • പ്രഥമ ശ്രീ നാരായണ സമഗ്ര സംഭാവന പുരസ്കാരം പ്രമുഖ ചരിത്രകാരൻ ജി പ്രിയദർശനന് ലഭിച്ചു. ശ്രീനാരായണ ധർമ്മസംഘം പ്രസ്ഥാനം പുരസ്കാരം ഏർപ്പെടുത്തിയത്. 1,17,111 രൂപയും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.

S7. Ans. (c)

Sol.പാക്കിസ്ഥാൻ

  • പാകിസ്താൻ വിദേശ കാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അടുത്ത മാസം ഇന്ത്യാ സന്ദർശനത്തിനെത്തുന്നു. ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ്റെ വിദേശ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് ബിലാവൽ ഭൂട്ടോ ഗോവയിലെത്തുക. 2014ൽ മുൻ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് ഇന്ത്യ സന്ദർശിച്ചതിനു ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് നേതാവാണ് ബിലാവൽ ഭൂട്ടോ

S8. Ans. (a)

Sol.ഓസ്ട്രേലിയ

  • സിഡ്‌നിയിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടി ഇന്തോ-പസഫിക് മേഖലയിലെ നാല് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഹകരണത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടുന്ന ക്വാഡ്, സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക സംയോജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു.

S9. Ans.(b)

Sol.6

  • പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ വൺ എർത്ത് വൺ ഹെൽത്ത് – അഡ്വാന്റേജ് ഹെൽത്ത് കെയർ ഇന്ത്യ – 2023 സമ്മേളനം ഉദ്ഘാടനം ചെയ്ത് അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള ആരോഗ്യ മന്ത്രിമാരും പശ്ചിമേഷ്യ, SAARC, ASEAN, ആഫ്രിക്കൻ മേഖലകളിൽ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.

S10. Ans.(c)

Sol.പങ്കജ് സിംഗ്

  • നൈനിറ്റാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ നോയിഡയിൽ നിന്നുള്ള BJP MLAയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ മകനുമായ പങ്കജ് സിംഗിനെ സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (CFI) പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. മനീന്ദർ പാൽ സിംഗ് തുടർച്ചയായി രണ്ടാം തവണയും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ കേരളത്തിൽ നിന്നുള്ള സുധീഷ് കുമാർ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.

Weekly Current Affairs PDF in Malayalam, April 1st week 2023

Sharing is caring!

FAQs

Where can I get Daily Current Affairs in quiz format?

You can get the Current Affairs quiz every day on the Adda247 Kerala blog and in APP.