Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 27 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് നടക്കുന്ന വർഷം?

(a) 2026

(b) 2025

(c) 2024

(d) 2023

 

Q2. “എമർജൻസി” എന്ന ബോളിവുഡ് സിനിമയിൽ ഇന്ദിരാഗാന്ധിയായി വേഷമിടുന്ന നടി?

(a) പ്രിയങ്ക ചോപ്ര

(b) കങ്കണ  റനൗട്ട്

(c) ദീപിക പദുകോൺ

(d) സോനം കപൂർ

 

Q3. ഏത് രാജ്യത്തിൻറെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ആണ് നരേന്ദ്രമോദിക്ക് ലഭിച്ചത്?

(a) സുഡാൻ

(b) കെനിയ

(c) ഈജിപ്ത്

(d) സൊവേനിയ

 

Q4. പ്രാൺ വായു ദേവത പെൻഷൻ സ്കീം എന്ന പദ്ധതിക്ക് രൂപം നൽകിയ സംസ്ഥാന സർക്കാർ?

(a) മഹാരാഷ്ട്ര

(b) ഗുജറാത്ത്

(c) ഹരിയാന 

(d) പഞ്ചാബ്

 

Q5. ഭർത്താവ് സ്വന്തം പേരിൽ സമ്പാദിക്കുന്ന എല്ലാ സ്വത്തുക്കളുടെയും പകുതി ഓഹരിക്ക് വീട്ടമ്മയ്ക്കും അർഹതയുണ്ട് എന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി?

(a) മദ്രാസ് ഹൈക്കോടതി

(b) കൊൽക്കട്ട ഹൈക്കോടതി

(c) ബോംബെ ഹൈക്കോടതി

(d) കേരള ഹൈക്കോടതി

 

Q6. ടൈറ്റാനിക് പരിവേഷണത്തിനിടയിൽ അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്ന ടൈറ്റൻ  പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ആഴക്കടൽ റോബോട്ട്?

(a) വിക്ടറി  1000

(b) എയിം 6000

(c) വിക്ടോറിയ 2000

(d) വിക്ടർ 6000

 

Q7. ആരാണ് ജമ്മു കശ്മീരിലെ ശ്രീനഗറിൽ  ‘ബലിദാൻ സ്തംഭ’ത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്ത്?

(a) നരേന്ദ്രമോദി

(b) അമിത് ഷാ

(c) രാജനാഥ് സിംഗ്

(d) നിതിൻ ഗഡ്കരി

 

Q8. ഏത് രോഗത്തിനുള്ള പ്രതിവിധിയാണ്  C3A എന്ന പെപ്റ്റയ്ഡ് സംയുക്തം അടങ്ങിയ മരുന്നുകൾ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്?

(a) പക്ഷാഘാതം

(b) അപസ്മാരം

(c) ചിക്കൻപോക്സ്

(d) റാബിസ്

 

Q9. 2023 ദേശീയ ഫ്‌ളോറൻസ് നെറ്റിംഗേൽ പുരസ്കാരം നേടിയ മലയാളി നേഴ്സ്?

(a) ഗീത എ ആർ  

(b) സീത എൻ സി

(c) നാൻസി ജോസഫ്

(d) ജോയ്സി മാത്യു

 

Q10. യുക്രയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുന്നണി പോരാളിയായിരുന്ന ഏത് വിഭാഗം കൂലിപട്ടാളമാണ് റഷ്യക്ക് എതിരെതിരിഞ്ഞത് ?

(a) വാഗ്നർ

(b) സ്പൈഡർ 

(c) ബ്ലാക്ക് ഷാഡോസ് 

(d) ടൈഗർ

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol. 2025

  •  പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് 2025 ൽ നടക്കും. 
  • 2024 ൽ നടക്കുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ടൂർണമെന്റ് കോപ്പ അമേരിക്ക.

S2. Ans. (b)

Sol. കങ്കണ  റനൗട്ട്

  • മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയ സിനിമ: എമർജൻസി.
  •  രചന,സംവിധാനം :കങ്കണ റനൗട്ട്.

S3. Ans. (c)

Sol. ഈജിപ്ത്

  • ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ പുരസ്‌കാരം പ്രധാനമന്ത്രിയ്‌ക്ക. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്.

S4. Ans. (c)

Sol. ഹരിയാന 

  • 75 വയസ്സ്.
  • 2500 രൂപ പ്രതിവർഷ പെൻഷൻ 
  • എല്ലാവർഷവും തുകയിൽ വർദ്ധനവ് ഉണ്ടാകും.

S5. Ans. (a)

Sol. മദ്രാസ് ഹൈക്കോടതി

  • ഭാര്യയ്ക്കും ഭ‍ർത്താവിന്‍റെ സ്വത്തിൽ തുല്യാവകാശം എന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിൽ ഭാര്യയുടെ അധ്വാനം വിലമതിക്കാനാകാത്തതാണ്. ഭർത്താവിന് സമ്പാദിക്കാൻ അവര്‍  സ്വന്തം  സ്വപ്നങ്ങൾ ത്യജിക്കുന്നുണ്ടെന്നും കുടുംബ സ്വത്ത് സമ്പാദിക്കുന്നതിനായി വീട്ടമ്മമാര്‍ തുല്യമായി സംഭാവനകള്‍ നല്‍കുന്നുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

S6. Ans. (d)

Sol. വിക്ടർ 6000

  • വിക്ടർ 6000 ഫ്രഞ്ച് ആഴക്കടൽ റോബോട്ടാണ്
  • 6000 മീറ്റർ(20000 അടി) ആഴത്തിൽ പ്രവർത്തിക്കാൻ  കഴിയും
  • ല അറ്റ്ലാൻഡ എന്ന മദർ ഷിപ്പിൽ ഇരുന്നാണ് വിക്ടറിനെ നിയന്ത്രിക്കുന്നത്.
  •  ഫ്രഞ്ച്  സർക്കാരിന് കീഴിലുള്ള ഫ്രഞ്ച് റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എക്സ്പ്ലോയിറ്റേഷൻ ഓഫ്  ദ സീ എന്ന ആഴക്കടൽ പര്യവേഷണ സ്ഥാപനത്തിന്റെ കീഴിലുള്ളതാണ് ഈ റോബോട്ട്.

S7. Ans. (b)

Sol. അമിത് ഷാ

  • രാഷ്ട്രത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്കുള്ള പ്രതാപ് പാർക്കിലെ സ്മാരകമാണിത്.

S8. Ans. (a)

Sol. പക്ഷാഘാതം

  • പ്രതിരോധശേഷിയെയും മസ്തിഷ്കത്തിന്റെ വികാസത്തെയുമാണ് ഇത് സ്വാധീനിക്കുന്നത്. മസ്തിഷ്ക ഞരമ്പുകളിൽ രക്തം കട്ടപിടിച്ചതിനെ അലിയിച്ച് കളയാനും ഇത് സഹായിക്കും.
  •  സയൻസ് അലർട്ട് ആണ് ഈ മരുന്നിനെ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടത്.

S9. Ans.(a)

Sol. ഗീത എ ആർ  

  • രാഷ്ട്രപതി ദ്രോപതി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്.

S10. Ans.(a)

Sol. വാഗ്നർ

  • റഷ്യക്കെതിരെ തിരിഞ്ഞ ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയുടെ മുൻനിര പോരാളികളായിരുന്നു വാഗ്നർ.

Weekly Current Affairs PDF in Malayalam, May 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.