Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 27 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q12023 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത രാജ്കോട്ട് അന്താരാഷ്ട്ര വിമാന താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

(a) ഗുജറാത്ത്

(b) ഗോവ

(c) മഹാരാഷ്ട്ര

(d) കർണാടക

 

Q2. 2023 ലോകവനിതാ ചെസ്സ് കിരീട ജേതാവ്?

(a) ജ്യൂ വെൻജുൻ

(b) ഹോ യിഫാൻ

(c) ജൂഡിത്ത് പൊൽഗാർ

(d) യു യാങ്‌യി

 

Q3. 2023 ജൂലൈയിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം?

(a) ഫ്രാഗാരിയ അനാനസ

(b) സോലാനാം സ്ടിവം

(c) സോണറില ലുൻഡിനി

(d) വിതാനിയ സോംനിഫെറ

 

Q4. 2023 ൽ ലിംഗ മാറ്റത്തിനും ട്രാൻസ്ജെൻഡർ വിവാഹത്തിനും അവസാനം കുറച്ചുകൊണ്ട് പുതിയ നിയമം പുറത്തിറക്കിയ രാജ്യം?

(a) ചൈന

(b) ജപ്പാൻ

(c) സൗദി അറേബ്യ

(d) റഷ്യ

 

Q5. 2023 ജൂലൈയിൽ MERS കൊറോണ വൈറസ് ( MERS-CoV/ MERS ) സ്ഥിരീകരിച്ച രാജ്യം?

(a) ചൈന 

(b) USA

(c) UAE

(d) ഇന്ത്യ

 

Q6. 2023 ജൂലൈയിൽ കണ്ടെത്തിയ അന്തരീക്ഷ പാളിയായ അയണോസ്ഫിയറിൽ വിള്ളൽ രൂപപ്പെടുത്തിയ റോക്കറ്റ്?

(a) ഫാൽക്കൺ 8

(b) ഫാൽക്കൺ 9

(c) ഫാൽക്കൺ  7

(d) ഫാൽക്കൺ 6

 

Q7. 2023 ജൂലൈ യിൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശ്രീരാമപ്രതിമ (108 അടി ) ശിലാ സ്ഥാപനം നടന്ന സംസ്ഥാനം?

(a) ആന്ധ്ര പ്രദേശ്  

(b) തെലങ്കാന

(c) തമിഴ്നാട്

(d) മഹാരാഷ്ട്ര

 

Q8. ഡ്രൈവിംഗ് സ്കൂളുകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന്  വിജിലൻസ് നടത്തിയ മിന്നൽ പരിശോധന?

(a) ഓപ്പറേഷൻ വാഹൻ

(b) ഓപ്പറേഷൻ  ജീവൻ 

(c) ഓപ്പറേഷൻ വീലർ 

(d) ഓപ്പറേഷൻ സ്റ്റെപ്പിനി

 

Q9. UNESCOയുടെ ഏഷ്യാ പസഫിക് സാംസ്കാരിക പൈതൃക പുരസ്കാരം ലഭിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ?

(a) ബൈകുള റയിൽവേ സ്റ്റേഷൻ

(b) കാച്ചിഗുഡാ സ്റ്റേഷൻ

(c) ബാരോഗ് സ്റ്റേഷൻ

(d) റോയാപുരം സ്റ്റേഷൻ

 

Q10. ലോക കണ്ടൽ ദിനം ആയി ആചരിക്കുന്നത്?

(a) ജൂലൈ 25

(b) ജൂലൈ 26

(c) ജൂലൈ 27

(d) ജൂലൈ 28

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. ഗുജറാത്ത്

S2. Ans. (a)

Sol. ജ്യൂ വെൻജുൻ

  • ഒരു ചൈനീസ് ചെസ് ഗ്രാൻഡ്മാസ്റ്ററാണ് ജ്യൂ വെൻജുൻ

S3. Ans. (c)

Sol. സോണറില ലുൻഡിനി

  • അഗസ്ത്യമല ബയോസ്ഫിയറിന്റെ ഭാഗമായ തിരുവനന്തപുരം  ചെമുഞ്ചി മലനിരകളിൽ 1200 മീറ്റർ ഉയരത്തിൽ നിന്നാണ് മെലോസ്റ്റോമറ്റേസിയെ സസ്യ കുടുംബത്തിലെ സുന്ദരിയില എന്നറിയപ്പെടുന്ന സസ്യത്തെ കണ്ടെത്തിയത്.
  • സ്വീഡിഷ് സസ്യ ശാസ്ത്രജ്ഞൻ റോജർ ലുൻഡിനോടുള്ള ആദരസൂചകമായാണ് സസ്യത്തിന് സോണറില ലുൻഡിനി എന്ന പേരിട്ടത്.

S4. Ans. (d)

Sol. റഷ്യ

S5. Ans. (c)

Sol. UAE

  • മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന MERS കൊറോണ വൈറസ് (MERS-Cov) അൽഐനിൽ സ്ഥിരീകരിച്ചു.
  • ലോകത്ത് ആയിരത്തോളം പേരുടെ മരണത്തിനു കാരണമായ MERS വൈറസ് 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് UAEയിൽ റിപ്പോർട്ട് ചെയ്യുന്നത്.

S6. Ans. (b)

Sol. ഫാൽക്കൺ 9

  • ഇലോൺ മസ്സിന്റെ സ്പെയ്സ് X കമ്പനി വിക്ഷേപിച്ച ഫാൽക്കൺ-9 റോക്കറ്റ് അന്തരീക്ഷപാളിയായ അയോണോസ്ഫിയറിൽ താത്കാലിക തുളവീഴ്ത്തി.
  • ഈ മാസം 19-ന് USലെ കാലിഫോർണിയയിലുള്ള വാൻ ഡെൻബെർഗ് ബഹിരാകാശ താവളത്തിൽനിന്നു വിക്ഷേപിച്ച റോക്കറ്റാണ് അന്തരീക്ഷപാളിയിൽ തുളയുണ്ടാക്കിയത്.

S7. Ans. (a)

Sol. ആന്ധ്ര പ്രദേശ്

S8. Ans. (d)

Sol. ഓപ്പറേഷൻ സ്റ്റെപ്പിനി

S9. Ans. (a)

Sol. ബൈകുള റയിൽവേ സ്റ്റേഷൻ

S10. Ans. (b)

Sol. ജൂലൈ 26

Weekly Current Affairs PDF in Malayalam, June 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.