Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz For Kerala PSC [27th April 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions include questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

 

Fill out the Form and Get all The Latest Job Alerts – Click here

 

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1.അന്തരിച്ച പ്രകാശ് സിംഗ് ബാദൽ ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയാണ്?

(a)പഞ്ചാബ്

(b)ഹിമാചൽ പ്രദേശ്

(c)രാജസ്ഥാൻ

(d)മധ്യപ്രദേശ്

 

Q2.ഭരണ ഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികളോ പരിഷ്കാരങ്ങളോ കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്നു വിധിച്ച കേശവാനന്ദ ഭാരതി കേസ് വിധിയുടെ എത്രാം വാർഷികമാണ് 2023 ഏപ്രിലിൽ ആചരിച്ചത്?

(a)50

(b)51

(c)52

(d)53

 

Q3.1997ൽ റിലീസ് ആയ ‘ഫ്ലാമ്മെൻ ഇൻ പാരഡിസ് ‘  എന്ന ഫ്രഞ്ച് സിനിമയിൽ ചിത്രത്തിൽ അഭിനയിച്ച മലയാളം നടൻ ആര്?

(a)നെടുമുടി വേണു

(b)ഇന്നസെൻറ്

(c)മാമുക്കോയ

(d)കലാഭവൻ മണി 

 

Q4.2023 ഏപ്രിൽ 25ന് വന്ദേ ഭാരത് എക്സ്പ്രസ്സ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ്  ചെയ്തത് ആര്?

(a)പിണറായി വിജയൻ

(b)നരേന്ദ്രമോദി

(c)അശ്വിനി വൈഷ്ണവ്

(d)ആന്റണി രാജു

 

Q5.പാകിസ്താനിൽ ജനിച്ച ഇന്ത്യക്കാരൻ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന പ്രശസ്ത എഴുത്തുകാരൻ അന്തരിച്ചു, ആരാണ് അദ്ദേഹം?

(a)ഹാഷ അബ്ദുൽ റഷീദ്

(b)താരിഖ് ഫത്താഹ്

(c)താനിസ് ലത്തീഫ്

(d)റസീം ലിത്താഹ്

 

Q6.ചാറ്റ് GPTക്ക് പകരമായി  GigaChat എന്ന പേരിൽ AI ചാറ്റ് ബോട്ട് പുറത്തിറക്കിയ രാജ്യം?

(a)ചൈന

(b)ജപ്പാൻ

(c)റഷ്യ

(d)ഇറാൻ

 

Q7.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് പരിപാടിയിലൂടെ 100 റേഡിയോ പ്രഭാഷണങ്ങൾ പൂർത്തിയാക്കുന്നത് ആഘോഷമാക്കുന്നതിന്റെ ഭാഗമായി സർക്കാർ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്?

(a)100

(b)500

(c)1000

(d)1001

 

Q8.ഏഷ്യാ വൻകരയിൽ വെള്ളത്തിനടിയിലൂടെയുള്ള ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ സ്ഥാപിതമാകുന്നത്?

(a)അസം

(b)പശ്ചിമബംഗാൾ

(c)ജാർഖണ്ഡ്

(d)മഹാരാഷ്ട്ര

 

Q9.ഏത് സ്റ്റേഡിയത്തിലെ സ്റ്റാൻഡ്  ആണ് സച്ചിൻ തെൻഡുൽക്കറുടെ അമ്പതാം പിറന്നാൾ അനുബന്ധിച്ച് പുനഃർനാമകരണം ചെയ്തത്?

(a)പെർത്ത് സ്റ്റേഡിയം

(b)മെൽബം സ്റ്റേഡിയം

(c)ചിന്നസ്വാമി സ്റ്റേഡിയം

(d)ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

 

Q10.ചരിത്രത്തിൽ ഇടംപിടിച്ച ഇന്ത്യയിലെ ആദ്യ ജല മെട്രോ  കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത് ആര്?

(a)പിണറായി വിജയൻ

(b)ആരിഫ് മുഹമ്മദ് ഖാൻ

(c)നരേന്ദ്രമോദി

(d)അമിത് ഷാ

 

Monthly Current Affairs PDF in Malayalam March 2023

 

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (a)

Sol.പഞ്ചാബ്

  • അകാലിദൾ നേതാവായിരുന്ന ഇദ്ദേഹം  5 തവണ പഞ്ചാബ് മുഖ്യമന്ത്രി ആയിട്ടുണ്ട്.

S2. Ans. (a)

Sol.50

  • കാസർകോട് എടനീർ മഠാ ധിപതിയായിരുന്ന കേശവാനന്ദ ഭാരതി കേരളത്തിലെ ഭൂപരി ഷ്കരണ നിയമപ്രകാരമുള്ള നടപടികൾക്ക് എതിരെയാണ് കോടതിയെ സമീപിച്ചത്. കേസിൽ കേശവാനന്ദഭാരതി തോറ്റു. ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിമറിക്കാനുള്ള അ രധികാരം പാർലമെന്റിന് ഉണ്ടൊയെന്നതായിരുന്നു അഭിഭാഷകൻ നാണി പാൽക്കിവാല ഉന്നയിച്ച പ്രധാന നിയമപ്രശ്നം. 13 അംഗ ബെഞ്ച് മുമ്പാകെ 1972 ഒക്ടോബർ 31ന് തുടങ്ങിയ വാദം കേൾക്കൽ 1973 മാർച്ച് 23 വരെ നീണ്ടു. 1973 ഏപ്രിൽ 24നാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

S3. Ans. (c)

Sol.മാമുക്കോയ

  • 1997ൽ റിലീസ് ആയ ‘ഫ്ലാമ്മെൻ ഇൻ പാരഡിസ് ‘  എന്ന ഫ്രഞ്ച് സിനിമയിൽ ചിത്രത്തിൽ അഭിനയിച്ച മലയാളം നടൻ മാമുക്കോയ.

S4. Ans. (b)

Sol.നരേന്ദ്രമോദി

  •  കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ്സ് റൂട്ട്- തിരുവനന്തപുരം ടു കാസർഗോഡ്.
  •  ഫ്ലാഗ് ഓഫ് ചെയ്തത്- 2023 ഏപ്രിൽ 25

S5. Ans. (b)

Sol.താരിഖ് ഫത്താഹ്

  • പ്രശസ്ത പാക് – കനേഡിയൻ എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ താരിഖ് ഫത്താഹ് ( 73 ) അന്തരിച്ചു.
  • വിഭജന സമയത്ത് ബോംബെയിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറിയതാണ് താരിഖിന്റെ കുടുംബം. 1980കളുടെ തുടക്കത്തിൽ കാനഡയിലേക്ക് താമസം മാറ്റിയ താരിഖ് രാഷ്ട്രീയ ആക്ടിവിസ്റ്റ്, മാദ്ധ്യമ പ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ തുടങ്ങിയ വിവിധ മേഖലകളിൽ തിളങ്ങി.
  • ഇസ്ലാം മതത്തെ കുറിച്ചുള്ല പുരോഗമനപരമായ വീക്ഷണങ്ങളിലൂടെയും പാകിസ്ഥാനെതിരെയുള വിമർശനങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധനേടിയിരുന്നു. ‘ പാകിസ്ഥാനിൽ ജനിച്ച ഇന്ത്യക്കാരൻ ‘ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യാ വിഭജനത്തെയും താരിഖ് എതിർത്തിരുന്നു. ചേസിംഗ് എ മിറാഷ്, ദ ജൂ ഈസ് നോട്ട് മൈ എനിമി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകൾ.

S6. Ans. (c)

Sol.റഷ്യ

 

S7. Ans. (a)

Sol.100

  •  2023 ഏപ്രിൽ 30നാണ് നൂറാമത്തെ പ്രഭാഷണം. ഇതു പ്രമാണിച്ച് 100 രൂപയുടെ സ്മാരക നാണയം സർക്കാർ പുറത്തിറക്കുന്നു. 100 രൂപ നാണയത്തിൽ മൻകി ബാത്തിനെ അനുസ്മരിപ്പിക്കുന്ന ലോഗോ ഉണ്ടാകും. ഇംഗ്ലീഷിലും ദേവനാഗരിയിലും മൻകി ബാത്ത് എന്ന് എഴുതിയിട്ടുണ്ടാവും. 35 ഗ്രാം വരുന്ന നാണയം ഭാഗികമായി വെള്ളിയിലാണ്.

S8. Ans. (a)

Sol.അസം

  • അസമിലെ ജോർഹട്ടിനെയും മജുലി ദ്വീപിനെയും ബന്ധിപ്പിച്ച് ബ്രഹ്മപുത്ര നദിയുടെ അടിത്തട്ടിലൂടെയാണ് പൈപ്പ്.
  •  ഏഷ്യയിലെ നീളം കൊണ്ട് ഒന്നാമതും  ആഗോളതലത്തിൽ രണ്ടാമതും ആണ് ഈ പൈപ്പ് ലൈൻ.

S9. Ans.(d)

Sol.ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

  • ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്റ്റാൻഡ് സച്ചിൻ തെൻഡുൽക്കറുടെ പേരിൽ പുനഃർനാമകരണം ചെയ്തു.ഐതിഹാസികമായ ഡെസേർട് സ്റ്റോമം ഇന്നിംഗിസിന്റെ 25-ാം വാർഷികം, സച്ചിന്റെ 50-ാം ജന്മദിനം എന്നിവയോടനുബന്ധിച്ചാണ് ഈ ആദരം.
  • ഏറ്റവും കൂടുതൽ ഏകദിനങ്ങൾക്ക് വേദിയായതിന്റെ ഗിന്നസ് റെക്കോർഡ് ഇപ്പോഴും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിനുണ്ട്.244 ഏകദിന മത്സരങ്ങളാണ് ഇവിടെ നടന്നത്.

S10. Ans.(c)

Sol.നരേന്ദ്രമോദി

  • രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനിടെ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ഉപയോഗിച്ച് കൊച്ചിക്ക് ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ നൂതന ഗതാഗത മാർഗ്ഗം ദ്വീപുകളും നഗരവും തമ്മിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യും, പരമ്പരാഗത മെട്രോ സംവിധാനങ്ങൾക്ക് സമാനമായ സൗകര്യവും യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നു.

Weekly Current Affairs PDF in Malayalam, April 1st week 2023

Sharing is caring!

FAQs

Where can I get Daily Current Affairs in quiz format?

You can get the Current Affairs quiz every day on the Adda247 Kerala blog and in APP.