Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 26 മെയ് 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 മേയിൽ വടക്കൻ ഇംഗ്ലണ്ടിൽ മേയർ ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ?

(a) അനീഷ് പട്ടേൽ 

(b) യൂസഫ് നിസാം 

(c) യാക്കൂബ് പട്ടേൽ 

(d) അമിത് വർമ്മ

 

Q2. പുതിയ പാർലമെന്റ് ഹൗസിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിക്കുന്ന സെങ്കോൽ ഏത് രാജവംശത്തിന്റെ അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി വന്നതാണ്?

(a) ചോള രാജവംശം

(b) മറാത്ത രാജവംശം

(c) ചേര രാജവംശം

(d) വിജയനഗര രാജവംശം

 

Q3. 2023-ലെഅന്താരാഷ്ട്ര ബുക്കർ പ്രൈസ്ന് ജോർജി ഗോസ്പിഡനോയെ അർഹനാക്കിയ കൃതി ഏതാണ്?

(a) സ്റ്റിൽ ബോൺ

(b) ടൈം ഷെൽട്ടർ

(c) വെയ്ൽ

(d) ദ ഗോസ്പൽ എക്കോഡിങ് റ്റു ദ ന്യൂ വേൾഡ്

 

Q4. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2023 ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം ലഭിച്ചത് ആർക്ക്?

(a) സാറാ ജോസഫ്

(b) കെ ആർ മീര 

(c) അരുന്ധതി റോയ് 

(d) എം ലീലാവതി

 

Q5. സിസ്റ്റർ നിവേദിതയുടെ വെങ്കലപ്രതിമ ജൂലായ് ഒന്നിന് ഏത് രാജ്യത്താണ് അനാവരണം ചെയ്യുന്നത്?

(a) ഫ്രാൻസ്

(b) ജപ്പാൻ

(c) ഓസ്ട്രേലിയ

(d) ബ്രിട്ടൻ

 

Q6. ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള GBU -57 എന്നാ ബോംബിന്റെ ചിത്രം പ്രസിദ്ധീകരിച്ച രാജ്യം?

(a) ചൈന

(b) യു.എസ്.എ

(c) ജപ്പാൻ

(d) സൗത്ത് കൊറിയ

 

Q7. ഔദ്യോഗിക ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ കേന്ദ്ര സർക്കാർ  പുറത്തിറക്കിയ  മൊബൈൽ ആപ്ലിക്കേഷൻ ഏത്?

(a) ഭാഷാ സംഘം

(b) ഭാഷാ സംസ്കാർ

(c) മേരാ ഭാഷാ

(d) ഭാഷാ സുരക്ഷ

 

Q8. ജപ്പാനിലെ യോക്കാഹാമയിൽ വെച്ച് നടക്കുന്ന സെയ്‌കോ ഗോൾഡൻ ഗ്രാൻഡ് പ്രീ ലോക അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ഷൈലി സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) ഷൂട്ടിംഗ്

(b) ബോക്സിങ് 

(c) ലോങ് ജമ്പ്

(d) ഡിസ്കസ് ത്രോ

 

Q9. ഇന്ത്യയും ഏത് രാജ്യവും  തമ്മിലുള്ള നാവികാഭ്യാസമാണ് ‘അല്‍-മൊഹെദ് അല്‍-ഹിന്ദി 2023’ ?

(a) ഇറാഖ്

(b) ഇറാൻ

(c) സൗദി അറേബ്യ

(d) പാകിസ്ഥാൻ

 

Q10. അമിത് ഷാ മെയ് 20 ന്  തറക്കല്ലിട്ട നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസ് (NACP) യുടെ സ്ഥിരം ക്യാമ്പസ് എവിടെയാണ്?

(a) ഉത്തരാഖണ്ഡ്

(b) ഗുജറാത്ത്

(c) തെലുങ്കാന

(d) മഹാരാഷ്ട്ര

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. യാക്കൂബ് പട്ടേൽ 

 • ഇന്ത്യൻ വംശജനായ യാ ക്കൂബ് പട്ടേൽ വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയർ കൗണ്ടിയിലുള്ള പ്രെസ്റ്റൺ നഗരത്തിന്റെ പുതിയ മേയറായി ചുമതലയേറ്റു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ജനിച്ച പട്ടേൽ, 1976ൽ ബറോഡ സർവ കലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷമാണ് യു.കെയിലേക്ക് കുടിയേറിയത്.

S2. Ans. (a)

Sol. ചോള രാജവംശം

 • പുതിയ പാർലമെന്റ് മന്ദിരത്തിൽ ‘സെങ്കോൽ’ അഥവാ ചെങ്കോൽ സൂക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യസമയത്ത് ജവഹർലാൽ നെഹ്റുവിന് കൈമാറിയ അതേ ചെങ്കോലാണ് പാർലമെന്റ് മന്ദിരത്തിൽ സൂക്ഷിക്കുന്നത്. ചോള രാജാക്കന്മാരാണ് അധികാര കൈമാറ്റത്തിന് ഇന്ത്യയിൽ ആദ്യമായി ഈ സെങ്കോൽ ഉപയോഗിച്ചത്. പുതിയ പാർലമെന്റ് ഹൗസിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം ഈ ചെങ്കോൽ സ്ഥാപിക്കും. തമിഴ്നാട്ടിൽ നിന്നുള്ള പണ്ഡിതർ പ്രധാനമന്ത്രി മോദിക്ക് ‘സെങ്കോൽ’ കൈമാറും.
 • ചോള ഭരണകാലത്ത് ഒരു ഭരണാധികാരിയിൽ നിന്ന് മറ്റൊരു ഭരണാധികാരിക്ക് അധികാരം കൈമാറുന്ന സമയത്താണ് ഇത് ആദ്യമായി ഇന്ത്യയിൽ ഉപയോഗിച്ചത്. നീതിപൂർവം ഭരിക്കാൻ പുതിയ ഭരണാധികാരിയെ ചെങ്കോൽ ഓർമ്മിപ്പിക്കുന്നു.
 • 1947 ഓഗസ്റ്റിൽ, അധികാര കൈമാറ്റ ദിവസം, മൗണ്ട് ബാറ്റൺ പ്രഭു പണ്ഡിറ്റ് നെഹ്റുവിനോട് ചോദിച്ചു, അധികാര കൈമാറ്റ സമയത്ത് എന്താണ് സംഘടിപ്പിക്കേണ്ടത്? എന്ന്, തുടർന്ന് നെഹ്‌റു ഇക്കാര്യം സി രാജഗോപാലാചാരിയുമായി ആലോചിച്ചു. രാജ്യത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. ചോളരാജാക്കന്മാർ ഈ അവസരത്തിൽ സ്വീകരിച്ച രീതികളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇതിന് ശേഷമാണ് ചെങ്കോൽ നെഹ്റുവിന് കൈമാറാൻ തീരുമാനിച്ചത്.

S3. Ans. (b)

Sol. ടൈം ഷെൽട്ടർ

 • ബൾഗേറിയൻ എഴുത്തുകാരനും അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ സാഹിത്യകാരനും വിവർത്തകനുമാണ് ജോർജി ഗോസ്പിഡനോ.
 • ബൾഗേറിയൻ സംഗീതജ്ഞയും വിവർത്തകയുമായ ആഞ്ജല റോഡൽ ആണ് ‘ടൈം ഷെൽട്ടർ’ വിവർത്തനം ചെയ്തിരിക്കുന്നത്.

S4. Ans. (a)

Sol. സാറാ ജോസഫ്

 • മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം നോവലിസ്റ്റ് സാറാ ജോസഫിന് നൽകും. 25000 രൂപയാണ് പുരസ്കാര തുക.

S5. Ans. (d)

Sol. ബ്രിട്ടൻ

 • സ്വാമി വിവേകാനന്ദന്റെ ശിഷ്യയും ഇന്ത്യൻ ദേശീയതയുടെ വക്താവുമായിരുന്ന സിസ്റ്റർ നിവേദിതയുടെ വെങ്കലപ്രതിമ ജൂലായ് ഒന്നിന് ബ്രിട്ടനിലെ വിംബ്ൾഡണിൽ അനാവരണംചെയ്യും. പെൺപള്ളിക്കൂടമായ റിച്ചാഡ്സ് ലോഡ്‌ജ് ഹൈസ്കൂളിന്റെ മുമ്പിലാണ് 6.2 അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചിരിക്കുന്നത്
 • ബംഗാളിലേക്ക് നോക്കിനിൽക്കുന്ന തരത്തിൽ തെക്കുകിഴക്കായാണ് പ്രതിമയുടെ സ്ഥാനം. ബംഗാളും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാനാണിത്.

S6. Ans. (b)

Sol. യു.എസ്.എ

 •  ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള ബോംബിന്റെ ചിത്രം യുഎസ് പ്രസിദ്ധീകരിച്ചു. മാസീവ് ഓർഡൻസ്  പെനെട്ട്രേറ്റർ എന്നറിയപ്പെടുന്ന GBU- 57   എന്ന ബോംബിന്റെ ചിത്രമാണ് US വ്യോമസേന പുറത്തുവിട്ടത്. യുഎസിന്റെ ആയുധങ്ങളെ മറികടക്കാൻ ശേഷിയുള്ള ഭൂഗർഭ ആണവ കേന്ദ്രം ഇറാൻ നിർമ്മിക്കുമെന്ന് വാർത്തകൾ വന്നതിനു പിന്നാലെയാണ് US ബോബിന്റെ ചിത്രം പ്രസിദ്ധീകരിച്ചത്.

S7. Ans. (a)

Sol. ഭാഷാ സംഘം

 • ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ കേന്ദ്ര സർക്കാർ ‘ഭാഷാ സംഘം’ (Bhasha Sangam) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ ക്യാംപെയ്നിന്റെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. വിവിധ ഭാഷകൾ പഠിക്കുകയും അതുവഴി സംസ്ഥാനങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധം വളർത്തുകയുമാണു ലക്ഷ്യം.

S8. Ans. (c)

Sol. ലോങ് ജമ്പ്

 • ജപ്പാനിലെ യോക്കാഹാമയിൽ വെച്ച് നടക്കുന്ന സെയ്‌കോ ഗോൾഡൻ ഗ്രാൻഡ് പ്രീ ലോക അത്‌ലറ്റിക്‌സിൽ ലോങ്ജംപിൽ ഇന്ത്യയ്‌ക്ക് വെങ്കലം. ശൈലി സിംഗാണ് ഇന്ത്യക്കായി വെങ്കലം കരസ്ഥമാക്കിയത്. 2021-ലെ അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിൽ ശൈലി സിംഗ് വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു.റോബർട്ട് ബോബി ജോർജിന്റെ കീഴിൽ ബംഗളൂരുവിലെ അഞ്ജു ബോബി ഹൈ പെർഫോമൻസ് സെന്ററിലാണ് 19 കാരിയായ ശൈലി പരിശീലനം നടത്തുന്നത്. 6.67 മീറ്ററാണ് ശൈലിയുടെ കരിയറിലെ മികച്ച ദൂരം.

S9. Ans.(c)

Sol. സൗദി അറേബ്യ

 • വർദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണവും പ്രാദേശിക സ്ഥിരതയും പ്രദർശിപ്പിച്ചുകൊണ്ട് അൽ-മൊഹെദ് അൽ-ഹിന്ദി 2023 നാവികാഭ്യാസത്തിന് കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിനായി INS തർകാഷും INS സുഭദ്രയും സൗദി അറേബ്യയിലെത്തി.

S10. Ans.(b)

Sol. ഗുജറാത്ത്

 • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മെയ് 20 ന് ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഓഖയിൽ നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസ് (NACP) യുടെ സ്ഥിരം ക്യാമ്പസിന് തറക്കല്ലിട്ടു.
 • തീരദേശത്തെ ഫലപ്രദമായി സംരക്ഷിക്കാൻ പോലീസ് സേനയെ പരിശീലിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ദേശീയ അക്കാദമിയാണ് NACP.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.