Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz For Kerala PSC [26th April 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions include questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

 

Fill out the Form and Get all The Latest Job Alerts – Click here

 

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1.ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇന്ഡക്സിൽ ഇന്ത്യയുടെ സ്ഥാനം?

(a)38

(b)44

(c)42

(d)36

 

Q2.വികലാംഗരായ ജീവനക്കാർക് സ്ഥാനക്കയറ്റത്തിൽ 4% ക്വാട്ട ഏർപ്പെടുത്തിയ സംസ്ഥാനം?

(a)കേരളം 

(b)മഹാരാഷ്ട്ര

(c)തെലങ്കാന

(d)ഉത്തർപ്രദേശ്

 

Q3.സർക്കാർ വകുപ്പുകളിൽ 100% ഇലക്ട്രോണിക് വാഹങ്ങളുടെ ആദ്യ ഇന്ത്യൻ സംസ്ഥാനം എന്ന നേട്ടത്തിലേക്ക് എത്തുന്നത്?

(a)സിക്കിം 

(b)ഗോവ

(c)ഉത്തർപ്രദേശ്

(d)കേരളം 

 

Q4.ധീരതയ്ക്കുള്ള പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വ്യോമസേന വനിത ആരാണ്?

(a)ശ്രുതി മിശ്ര 

(b)സ്‌മൃതി മിശ്ര

(c)ദീപ്തി ദാസ്

(d)ദീപിക മിശ്ര

 

Q5.2023ലെ ലോകത്തിലെ ഏറ്റവും സമ്പന്നനായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയ നഗരം?

(a)ന്യൂയോർക്ക് 

(b)ലണ്ടൻ 

(c)ടോക്കിയോ

(d)സിംഗപ്പൂർ

 

Q6.സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

(a)തോന്നയ്ക്കൽ

(b)തൊടുപുഴ

(c)കായംകുളം

(d)വൈറ്റില 

 

Q7.ഏത് മുൻ ഇന്ത്യൻ ടെന്നീസ് താരത്തിന്റെ ജീവചരിത്രമാണ് ക്രോസ്കോർട്ട്?

(a)രമേശ് കൃഷ്ണൻ

(b)ജയദീപ് മുഖർജി

(c)സോമദേവ ദേവ്വർമൻ

(d)മഹേഷ് ഭൂപതി

 

Q8.വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ടൈം ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന കർമചാരി പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്?

(a)കൊച്ചി 

(b)വൈറ്റില

(c)തലശ്ശേരി

(d)ഒറ്റപ്പാലം

 

Q9.യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ഓപ്പറേഷൻ?

(a)ഓപ്പറേഷൻ സിന്ധു

(b)ഓപ്പറേഷൻ സുഡാൻ

(c)ഓപ്പറേഷൻ യമുന

(d)ഓപ്പറേഷൻ കാവേരി

 

Q10.ബംഗ്ലാദേശിന്റെ എത്രാമത് പ്രസിഡണ്ട് ആയാണ് മുഹമ്മദ് ഷഹാബുദ്ധീൻ സത്യപ്രതിജ്ഞ ചെയ്തത്?

(a)21

(b)22

(c)23

(d)24

 

Monthly Current Affairs PDF in Malayalam March 2023

 

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (a)

Sol.38

  • ലോക ബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെർഫോമൻസ് ഇൻഡക്‌സിൽ ഇന്ത്യ ഗണ്യമായ കുതിച്ചുചാട്ടം നടത്തി.
  • 2023 ലെ റാങ്കിംഗിൽ 139 രാജ്യങ്ങളിൽ നിന്ന് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 38-ാം സ്ഥാനത്തെത്തി.
  • 2018-ൽ, ഇന്ത്യ സൂചികയിൽ 44-ാം സ്ഥാനത്തായിരുന്നു.

S2. Ans. (b)

Sol.മഹാരാഷ്ട്ര

  • വികലാംഗരായ ജീവനക്കാർക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മഹാരാഷ്ട്ര മാറി.

S3. Ans. (c)

Sol.ഉത്തർപ്രദേശ്

  • മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ, സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങൾ (EVs) സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഒരു വലിയ പദ്ധതി ആരംഭിച്ചു. ഈ സംരംഭത്തിന്റെ ഭാഗമായി, സർക്കാർ വകുപ്പുകൾ ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും 2030-ഓടെ ഘട്ടംഘട്ടമായി EV കളാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നു.

S4. Ans. (d)

Sol.ദീപിക മിശ്ര

  • ഇന്ത്യന്‍ വ്യോമസേനയുടെ ഗാലന്‍ട്രി അവാര്‍ഡ് നേടുന്ന ആദ്യ വനിതയായി തെരെഞ്ഞെടുക്കപ്പെട്ട് വിംഗ് കമാന്‍ഡര്‍ ദീപിക മിശ്ര.
  • ദീപിക രാജസ്ഥാന്‍ സ്വദേശിയാണ്. മധ്യപ്രദേശിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ദീപിക മിശ്രക്ക് ഗാലന്‍ട്രി അവാര്‍ഡ് ലഭിച്ചത്. 
  • ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ തന്നെ ധീരതയ്ക്കുള്ള പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വ്യോമസേനാ വനിതയാണ് ദീപിക മിശ്ര.

S5. Ans. (a)

Sol.ന്യൂയോർക്ക്

  • ലണ്ടൻ ആസ്ഥാനമായുള്ള കൺസൾട്ടൻസി ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ന്യൂയോർക്ക് സിറ്റി 2023-ൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാനിലെ ടോക്കിയോയും സിലിക്കൺ വാലിയുടെ ബേ ഏരിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. 
  • ഇന്ത്യയിൽ നിന്നും മുംബൈ 21th സ്ഥാനം നേടി.

S6. Ans. (b)

Sol.തൊടുപുഴ

  • ക്യാമ്പസ് വ്യവസായ പാർ ക്കുകൾ സ്ഥാപിച്ച് വിദ്യാർ ഥികളെ അതിന്റെ ഭാഗമാ ക്കാനുള്ള നടപടിക്ക് തുട ക്കം കുറിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. മഹാത്മാ ഗാന്ധി സർവകലാ ശാലയുമായി ചേർന്ന്  തൊടുപുഴയിലാകും ആദ്യ പാർക്ക്.പിന്നീട് കാർഷിക സർവകലാശാലയുമായി ചേർ ന്നും വ്യവസായ പാർക്ക് സ്ഥാപിക്കും.

S7. Ans. (b)

Sol.ജയ്ദീപ് മുഖർജി

  • പുസ്തകം മുഖർജിയുടെ യാത്രയെ വിവരിക്കുകയും ഒരു വിജയകരമായ ടെന്നീസ് കളിക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുകയും ചെയ്യുന്നു. “ക്രോസ്‌കോർട്ട്” എന്നത് ടെന്നീസിനെക്കുറിച്ച് മാത്രമല്ല, അദ്ദേഹത്തിന്റെ വിജയങ്ങൾ, നിരാശകൾ, ബന്ധങ്ങൾ, തിരശ്ശീലയ്ക്ക് പിന്നിലെ നിമിഷങ്ങൾ എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന്റെ വിവിധ വശങ്ങളും ഉൾക്കൊള്ളുന്നു.

S8. Ans. (a)

Sol.കൊച്ചി

  • വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പാർട്ടൈം ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച കർമചാ രി പദ്ധതി ആദ്യം നടപ്പിലാക്കുന്ന ത് കൊച്ചി നഗരത്തിൽ.

S9. Ans.(d)

Sol.ഓപ്പറേഷൻ കാവേരി

  • യുദ്ധഭൂമിയായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ഓപ്പറേഷൻ  കാവേരിക്ക് ” നേതൃത്വം നൽകാൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിലേക്ക് പുറപ്പെട്ടു.
  • ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്.
  • ദൗത്യ ഭാഗമായി നാവികസേനയുടെ INS സുമേധ സുഡാൻ തുറമുഖത്ത് എത്തി.

S10. Ans.(b)

Sol.22

  • ബംഗ്ലാദേശിന്റെ 22-ാം പ്രസിഡണ്ട് ആയാണ് മുഹമ്മദ് ഷഹാബുദ്ധീൻ സത്യപ്രതിജ്ഞ ചെയ്തത്.

 

Weekly Current Affairs PDF in Malayalam, April 1st week 2023

Sharing is caring!

FAQs

Where can I get Daily Current Affairs in quiz format?

You can get Current Affairs quiz every day on Adda247 Kerala blog and in APP.