Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 24 മെയ് 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. നാലാമത് സ്ക്വാഷ് ലോകകപ്പ് വേദി ഏതാണ്?

(a) മുംബൈ

(b) ബാംഗ്ലൂർ

(c) ഹൈദരാബാദ്

(d) ചെന്നൈ

 

Q2. ജപ്പാനിൽ നടന്ന ഒസാക്ക തമിഴ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ബോളിവുഡ് നടി?

(a) പ്രിയങ്ക ചോപ്ര

(b) കങ്കണാ റണാവത്ത് 

(c) ഐശ്വര്യ റായ്

(d) ആലിയ ഭട്ട്

 

Q3. 2022 മേയിൽ അന്തരിച്ച ശരത് ബാബു ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) സംഗീതം

(b) നൃത്തം

(c) സാഹിത്യം

(d) സിനിമ

 

Q4. പി പത്മരാജൻ ട്രസ്റ്റിന്റെ സിനിമ സാഹിത്യ പുരസ്കാരങ്ങളിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് ആര് ?

(a) ലിജോ ജോസ് പെല്ലിശ്ശേരി

(b) ബേസിൽ ജോസഫ്

(c) പൃഥ്വിരാജ്

(d) ബ്ലെസ്സി

 

Q5. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏത് സംസ്ഥാനമാണ് മഹാരാഷ്ട്രയെ മറികടന്ന് പഞ്ചസാര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തു എത്തിയത്?

(a) പശ്ചിമബംഗാൾ

(b) ഉത്തർപ്രദേശ്

(c) ബീഹാർ

(d) പഞ്ചാബ്

 

Q6. പുരുഷ ജാവലിൻ ത്രോയിലെ ലോക റാങ്കിങ്ങിൽ നീരജ് ചോപ്രയുടെ സ്ഥാനം എന്താണ്?

(a) 1

(b) 2

(c) 3

(d) 4

 

Q7. 46-മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) ഫഹദ് ഫാസിൽ

(b) പൃഥ്വിരാജ് സുകുമാരൻ

(c) ദുൽഖർ സൽമാൻ

(d) കുഞ്ചാക്കോ ബോബൻ

 

Q8. എഴുത്തുകാരൻ എം മുകുന്ദനെ പി പത്മരാജൻ പുരസ്കാരത്തിന് അർഹനാക്കിയ നോവൽ?

(a) നിങ്ങൾ

(b) കുട്ടൻ ആശാരിയുടെ ഭാര്യമാർ

(c) തണ്ണീർ കുടിയന്റെ തണ്ട്

(d) ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു

 

Q9. ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് കിരീടം  ഡാനിൽ മെദ്വദേവ് ഏത് രാജ്യത്തെ കളിക്കാരനാണ്?

(a) അമേരിക്ക

(b) റഷ്യ

(c) സ്പെയിൻ

(d) പോളണ്ട്

 

Q10. ഇന്ത്യൻ വനിതാ ലീഗ് (IWL) ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ കിരീടം നേടിയത്?

(a) കേരള ബ്ലാസ്റ്റേഴ്സ്

(b) ബാംഗ്ലൂർ FC

(c) ഗോകുലം കേരള FC

(d) കിക്സ്റ്റാർട്ട് FC

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (d)

Sol. ചെന്നൈ

  • നാലാമത് സ്ക്വാഷ് ലോകകപ്പ് ജൂൺ 13 മുതൽ 17 വരെ ചെന്നൈയിൽ നടക്കും.ഇന്ത്യ അടക്കം ഒൻപത് രാജ്യങ്ങൾ പങ്കെടുക്കും.വേൾഡ് സ്ക്വാഷ് ഫെഡറേഷൻ 1996ൽ ആരംഭിച്ച ലോകകപ്പ് 2011 ന് ശേഷം മുടങ്ങിക്കിടക്കുകയായിരുന്നു. സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് തമിഴ്നാടും തമിഴ്നാട് സ്ക്വാഷ് റാക്കറ്റ് അസോസിയേഷനും ചേർന്നാണ് നടത്തുന്നത്. ലോക റാങ്കിങ്ങിൽ 19 ആം സ്ഥാനക്കാരനായ സൗരവ്ഘോഷൽ ഇന്ത്യയെ നയിക്കും.

S2. Ans. (b)

Sol. കങ്കണാ റണാവത്ത് 

  • ജപ്പാനിൽ നടന്ന ഒസാക്ക തമിഴ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം ബോളിവുഡ് നടി കങ്കണ റണാവത്തിന്.മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ തലൈവി എന്ന തമിഴ് ചിത്രമാണ് കങ്കണയെ നേട്ടത്തിന് അർഹയാക്കിയത്.2021 ലാണ് സിനിമ പുറത്തിറങ്ങിയത്.

S3. Ans. (d)

Sol. സിനിമ

  • മലയാളം ഉൾപ്പെടെ ഇരുനൂറിൽ ഏറെ തെന്നിന്ത്യൻ ഭാഷ ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ അഭിനയിച്ച നടൻ ശരത് ബാബു അന്തരിച്ചു. ആന്ധ്രയിലെ അമദലവലസ സ്വദേശിയായ സത്യം ബാബു ദീക്ഷിതലു 1973ല്‍ രാമരാജ്യം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് തിരശ്ശീലയിൽ എത്തിയത്.

S4. Ans. (a)

Sol. ലിജോ ജോസ് പെല്ലിശ്ശേരി

  • പി പത്മരാജൻ ട്രസ്റ്റിന്റെ സിനിമ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരി നേടി. 25000 രൂപയാണ് പുരസ്കാര തുക. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയ്ക്കാണ് പുരസ്കാരം.

S5. Ans. (b)

Sol. ഉത്തർപ്രദേശ്

  •  പഞ്ചസാര ഉത്പാദനത്തിൽ മഹാരാഷ്ട്രയെ ഉത്തർപ്രദേശ് മറികടന്നു. മഹാരാഷ്ട്രയെക്കാൾ പകുതിയോളം മില്ലുകൾ പ്രവർത്തിച്ചാണ് ഉത്തർപ്രദേശ് നേട്ടം കൈവരിച്ച തന്നെ കരിമ്പ് വികസന പഞ്ചസാര മിൽ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണൻ ചൗധരി അറിയിച്ചു.

S6. Ans. (a)

Sol. 1

  • അത്‌ലറ്റിക്സിലെ ഏതെങ്കിലും വിഭാഗത്തിൽ ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ്.
  • ലോക ചാംപ്യൻ  ആൻഡേഴ്സൻ പീറ്റേഴ്സനെ മറികടന്നാണ് നീരജ് ചോപ്ര റാങ്കിങ്ങിന്റെ തലപ്പത്തെത്തിയത്.

S7. Ans. (d)

Sol. കുഞ്ചാക്കോ ബോബൻ

  • ശ്രീലാൽ ദേവരാജ്, പ്രേമ പി. തെക്കേക്ക് എന്നിവർ നിർമിച്ച രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഹെഡ്മാസ്റ്റർ’, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ എന്നിവയാണ് മികച്ച ചിത്രങ്ങൾ.
  • ‘’അറിയിപ്പ്’ സിനിമയ്ക്ക് മഹേഷ് നാരായണനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. അറിയിപ്പ്, ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ മികച്ച നടനായി. ദർശന രാജേന്ദ്രനാണ് മികച്ച നടി (ചിത്രം: ജയ ജയ ജയ ഹേ, പുരുഷപ്രേതം).

S8. Ans. (a)

Sol. നിങ്ങൾ

  • 2022ലെ പി പത്മരാജൻ പുരസ്കാരങ്ങളിൽ എം മുകുന്ദന്റെ നിങ്ങൾ ആണ് മികച്ച നോവൽ. ഇരുപതിനായിരം രൂപയാണ് പുരസ്കാര തുക. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം വി ജെ ജെയിംസിന്റെ  വെള്ളി കാശിന്  ലഭിച്ചു.

S9. Ans.(b)

Sol. റഷ്യ

  • കഴിഞ്ഞ രാത്രി നടന്ന ഫൈനലിൽ ഡെന്മാർക്ക് താരം ഹോൾഗർ റൂണിയെ 7-5,7-5 എന്ന സ്കോറിന് കീഴടക്കിയാണ് മെദ്വദേവ് കിരീടം ചൂടിയത്.

S10. Ans.(c)

Sol. ഗോകുലം കേരള FC  

  • ഇന്ത്യൻ വനിതാ ലീഗ് (IWL) ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സിക്കു തുടർച്ചയായ മൂന്നാം കിരീടം. ഫൈനലിൽ കർണാടകയിലെ കിക്സ്റ്റാർട്ട് എഫ്സിയെ 5–0നാണ് ഗോകുലം തോൽപിച്ചത്. ഇന്ത്യൻ വനിതാ ഫുട്ബോളിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ക്ലബ്ബെന്ന നേട്ടം. ഗോകുലം സ്വന്തമാക്കി. 2017-ൽ ആരംഭിച്ച വനിതാ ലീഗിൽ കഴിഞ്ഞ രണ്ടു തവണയും (2020, 2022) ജേതാക്കളായത് ഗോകുലമായിരുന്നു. 2021ൽ കോവിഡ് കാരണം ചാംപ്യൻഷിപ് നടന്നില്ല.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.