Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 22 മെയ് 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. സംസ്ഥാനത്തെ അന്യ സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന മലയാളം മിഷന്റെ പദ്ധതി?

(a) അനന്യ മലയാളം അതിഥി മലയാളം 

(b) അനന്യ മലയാളം അനിവാര്യം മലയാളം 

(c) അതിഥി ദേവോ മലയാളി

(d) അനന്യ കേരള അനിവാര്യ മലയാളം

 

Q2. മലയാള മിഷന്റെ അനന്യ മലയാളം അതിഥി മലയാളം പദ്ധതിയിൽ പ്രസിദ്ധീകരിച്ച പാഠപുസ്തകത്തിന്റെ പേര് എന്താണ്?

(a) ചെമ്പരത്തി 

(b) കണിക്കൊന്ന 

(c) താമര 

(d) ചെമ്പകം

 

Q3. 2023 മെയിൽ സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അഭിഭാഷകനും മലയാളിയുമായ വ്യക്തി ആരാണ് ?

(a) എ. എൻ. രാധാകൃഷ്ണൻ 

(b) നസീർ അഹമ്മദ് 

(c) കെ. വി. വിശ്വനാഥൻ 

(d) ഹിഷാം പാഷാ

 

Q4. എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചത്?

(a) 2016 നവംബർ 8 

(b) 2018 നവംബർ 8

(c) 2017 നവംബർ 6 

(d) 2016 ഒക്ടോബർ 8

 

Q5. കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്റെ ഡിറക്ടറായി ആരെയാണ് സർക്കാർ നിയമിച്ചത്?

(a) എ. പ്രേംകുമാർ 

(b) മുകേഷ് 

(c) ജിജോയ്

(d) രമേശ് പിഷാരടി

 

Q6. ഗ്രഹജ്യോതി, ഗൃഹലക്ഷ്മി, അന്ന ഭാഗ്യ, യുവനിധി, ശക്തി എന്നീ പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത്?

(a) കേരളം 

(b) കാരനാടക 

(c) ഹരിയാന

(d) രാജസ്ഥാൻ

 

Q7. കർണാടക മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ  ചെയ്ത മലയാളി ആരാണ് ?

(a) ബീരാൻകുട്ടി 

(b) കെ. ജെ. ജോർജ് 

(c) സണ്ണി ജോസഫ് 

(d) കൃഷ്ണപ്രസാദ്‌

 

Q8. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കുന്ന നേപാളിയല്ലാത്ത പര്വതാരോഹകൻ ആരാണ്?

(a) കേന്റൺ കൂൾ 

(b) കാമി റീത ഷെർപ്പ

(c) റിച്ചാഡിയ വെപ്പ

(d) ഡാനിയേൽ കൂൾ

 

Q9. ആമസോൺ വെബ് സേവനങ്ങൾ 2030-ഓടെ ഇന്ത്യയിൽ എത്ര നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു?

(a) $5.7 ബില്യൺ

(b) $8.2 ബില്യൺ

(c) $12.7 ബില്യൺ

(d) $15.5 ബില്യൺ

 

Q10. ഇന്റർനാഷണൽ മ്യൂസിയം എക്‌സ്‌പോയുടെ പ്രാധാന്യം എന്താണ്?

(a) സന്ദർശകരുടെ ഇടപഴകലും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക

(b) മ്യൂസിയം വ്യവസായത്തിലെ സാങ്കേതിക മുന്നേറ്റങ്ങൾ കാണിക്കുന്നു

(c) രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

(d) മ്യൂസിയം പ്രൊഫഷണലുകൾക്കിടയിൽ നെറ്റ്‌വർക്കിംഗും സഹകരണവും

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. അനന്യ മലയാളം അതിഥി മലയാളം

  • അനന്യ സംസ്ഥാന തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന മലയാളം മിഷന്റെ ‘അനന്യ മലയാളം അതിഥി മലയാളം’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദഘാടനം ചെയ്തു.

S2. Ans. (b)

Sol. കണിക്കൊന്ന 

  • മലയാള മിഷന്റെ അനന്യ മലയാളം അതിഥി മലയാളം പദ്ധതിയിൽ പ്രസിദ്ധീകരിച്ച പാഠപുസ്തകം കണിക്കൊന്ന  മുഖ്യമന്ത്രി പിണറായി വിജയൻ അസം സ്വദേശി ലറ്റീസൻ  മരാക്കിന് നൽകി പ്രകാശനം ചെയ്തു.

S3. Ans. (c)

Sol. കെ. വി. വിശ്വനാഥൻ

  • സുപ്രീംകോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി. വൈ. ചദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ആന്ധ്രാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്തു.
  • പാലക്കാട് കൽപ്പാത്തി സ്വദേശിയായ ജസ്റ്റിസ് വിശ്വനാഥൻ 1988 മുതലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2013ൽ രണ്ടാം UPI സർക്കാരിൽ അഡിഷണൽ സോളിസിറ്റർ ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട്.

S4. Ans. (a)

Sol. 2016 നവംബർ 8 

  • 500ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകൾ അവതരിപ്പിച്ചു.
  • രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടേതാണ് തീരുമാനം.
  • മെയ് 19 നാണ് 2000 രൂപ നോട്ട് പിൻവലിച്ചുള്ള RBI ഉത്തരവ് പുറത്തിറകിയത്.

S5. Ans. (c)

Sol. ജിജോയ്

  • ചലച്ചിത്ര-നാടക പ്രവർത്തകനും നടനുമായ ജിജോയ് പി ആറിനെ, കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്റെ ഡിറക്ടറായി സർക്കാർ നിയമിച്ചു. പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (FTII) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുന്ന ജിജോയ് അഭിനയ വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസറാണ്.

S6. Ans. (b)

Sol. കാരനാടക 

  • തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് ഉയർത്തിക്കാട്ടിയ അഞ്ച് പദ്ധതികൾ അടിയന്തരമായി നടപ്പാക്കാൻ കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യ സർക്കാർ.
  • 1) എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നതാണ് “ഗൃഹജ്യോതി” പദ്ധതി. 
  • 2) എല്ലാ B.P.L. കുടുംബങ്ങൾക്കും 10 കിലോ അരി സൗജന്യമായി നൽകുന്ന “അന്ന ഭാഗ്യ”.
  • 3) കുടുംബനാഥകൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന “ഗൃഹലക്ഷ്മി”
  • 4) 18- 25 പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമധാരികൾക്ക് 1,500 രൂപയും നൽകുന്ന “യുവനിധി”.
  • 5) ട്രാൻസ്പോർട്ട് ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന “ശക്തി”.

S7. Ans. (b)

Sol. കെ. ജെ. ജോർജ് 

  • കർണാടക മന്ത്രിസഭയിൽ മന്ത്രിയായി സത്യപ്രതിജ്ഞ  ചെയ്ത മലയാളി കെ. ജെ. ജോർജ്.

S8. Ans. (a)

Sol. കേന്റൺ കൂൾ 

  • ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കുന്ന നേപാളിയല്ലാത്ത പര്വതാരോഹകൻ എന്ന റെക്കോർഡിന് ഉടമയായിരിക്കുകയാണ് ബ്രിട്ടീഷുകാരനായ കേന്റൺ കൂൾ. 17 തവണയാണ് കേന്റൺ എവറസ്റ്റ് കീഴടക്കിയത്.

S9. Ans.(c)

Sol. $12.7 ബില്യൺ

  • രാജ്യത്ത് ക്ലൗഡ് സേവനങ്ങൾക്കായി അതിവേഗം വളരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിനായി 2030 ഓടെ ഇന്ത്യയിൽ 12.7 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ആമസോൺ വെബ് സർവീസസ് (AWS) അറിയിച്ചു.

S10. Ans.(c)

Sol. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക

  • സ്വാതന്ത്ര്യാനന്തരം ഈ ദിശയിൽ വേണ്ടത്ര ശ്രമങ്ങൾ നടന്നില്ലെന്ന് അദ്ദേഹം വിലപിച്ചപ്പോഴും രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ മുൻഗണന നൽകി.

Weekly Current Affairs PDF in Malayalam, April 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.