Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 22 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്?

(a) ഹോങ്കോങ്

(b) ഷാങ്ഹായ്

(c) സിംഗപ്പൂർ

(d) ദുബായ്

 

Q2. ജൂൺ 22 മുതൽ 500 റീട്ടെയിൽ മദ്യശാലകൾ പൂട്ടാൻ തീരുമാനിച്ച സംസ്ഥാനം ഏത്?

(a) മഹാരാഷ്ട്ര

(b) രാജസ്ഥാൻ

(c) മധ്യപ്രദേശ്

(d) തമിഴ്നാട്

 

Q3. 200 രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ കളിച്ച ആദ്യ പുരുഷ താരം?

(a) മെസ്സി

(b) ക്രിസ്ത്യാനോ റൊണാൾഡോ

(c) നെയ്മർ

(d) സുവാരിസ്

 

Q4. മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഗാന്ധി സമാധാന പുരസ്കാരം ആദ്യമായി സമ്മാനിച്ച വർഷം?

(a) 1995

(b) 1996

(c) 1997

(d) 1998

 

Q5. 2023 ജൂണിൽ അന്തരിച്ച പൂജപ്പുര രവി പ്രധാനമായും അറിയപ്പെട്ട മേഖല ഏത്?

(a) സംഗീതം

(b) നൃത്തം

(c) സിനിമ

(d) കായികം

 

Q6. 2023 ൽ കുവൈത്തിലെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത്?

(a) അൽ ഖാലിദ് അൽ സബാഹ് 

(b) മുഹമ്മദ്‌ നവാഫ് 

(c) ജാബർ അൽ മുബാറക് 

(d) ഷെയ്ക്ക് അഹമ്മദ് നവാഫ്

 

Q7. 2023 ജൂണിൽ മെസോലിത്തിക്ക് കാലഘട്ടത്തിലെ  ശിലാചിത്രം കണ്ടെത്തിയ ഗുണ്ടൂർ ജില്ല ഏത് സംസ്ഥാനത്തിലാണ്?

(a) തമിഴ്നാട്

(b) തെലങ്കാന

(c) ആന്ധ്രപ്രദേശ് 

(d) കർണാടക

 

Q8. ഏത് പഞ്ചായത്ത് ഓഫിസിലാണ്    ഹോസ്റ്റസ് എന്ന പേരിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി  വെ‍ാളന്റിയർമാരെ നിയമിച്ചിരിക്കുന്നത്?

(a) മരോട്ടിച്ചാൽ

(b) ആമ്പല്ലൂർ

(c) അമ്പലവയൽ

(d) കൂത്താട്ടുകുളം

 

Q9. തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 പേരുമായി ആഴക്കടലിലേക്കുപോയ  കാണാതായ അന്തർവാഹിനി?

(a) ടൈം

(b) ടൈറ്റൻ

(c) വെസ്റ്റേൺ

(d) മൗണ്ടൻ

 

Q10. കേരള ഒളിമ്പിക് അസോസിയേഷന്റെ ‘സ്‌പോര്‍ട്‌സ്‌മാന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരം നേടിയ എച്ച്.എസ്. പ്രണോയിയുടെ കായിക ഇനം?

(a) ബാഡ്മിന്റണ്‍ 

(b) ഹോക്കി

(c) ക്രിക്കറ്റ്

(d) ടേബിൾ ടെന്നീസ്

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. സിംഗപ്പൂർ

 • ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്ന സിംഗപ്പൂർ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ആഡംബര ജീവിതത്തിനു ചെലവേറിയ ആദ്യ മൂന്നു രാജ്യങ്ങളും ഏഷ്യയിൽനിന്നാണ്. ചൈനയിലെ ഷാങ്ഹായ്, ചൈനയുടെ നിയന്ത്രണത്തിലുള ഹോങ്കോംഗ് എന്നിവയാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സ്വിറ്റ്സർലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജൂലിയസ് ബെയർ ഗ്രൂപ്പ് ലിമിറ്റഡ് ആണ് പട്ടിക പുറത്തുവിട്ടത്.

S2. Ans. (d)

Sol. തമിഴ്നാട്

 • തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡിന്റെ (TASMAC) കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകൾ ജൂൺ 22 മുതൽ അടച്ചുപൂട്ടും. മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇക്കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് 500 മദ്യശാലകൾ അടച്ചുപൂട്ടുന്നത്.

S3. Ans. (b)

Sol. ക്രിസ്ത്യാനോ റൊണാൾഡോ

 • 200 രാജ്യാന്തര മത്സരങ്ങൾ പൂർത്തിയാക്കി ഫുട്ബോളില്‍ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി പോർച്ചുഗല്‍ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന നേട്ടമാണ് ഐസ്‍ലന്‍ഡിനെതിരായ മത്സരത്തോടെ പോർച്ചുഗൽ താരത്തിന്റെ പേരിലായത്.

S4. Ans. (a)

Sol. 1995

 • 2021- ലെ ഗാന്ധി സമാധാന പുരസ്‌കാരം നിരസിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒരാളായ ഗീതാ പ്രസ്. ഒരു കോടി രൂപയാണ് ഗാന്ധി സമാധാന പുരസ്‌കാരത്തിലെ സമ്മാനത്തുക.
 • ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്മരണാർത്ഥം 1995-ൽ അദ്ദേഹത്തിന്റെ 125-ആം ജന്മശതാബ്ദിദിനത്തിലാണിത് ആദ്യമായി സമ്മാനിച്ചത്.

S5. Ans. (c)

Sol. സിനിമ

 • വേലുത്തമ്പി ദളവ ആണ് ആദ്യ സിനിമ.

S6. Ans. (d)

Sol. ഷെയ്ക്ക് അഹമ്മദ് നവാഫ്

S7. Ans. (c)

Sol. ആന്ധ്രപ്രദേശ് 

 • ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ പുരാവസ്തു ഗവേഷകർ മെസോലിത്തിക്ക് കാലഘട്ടത്തിലെ ഒരു ശിലാചിത്രം കണ്ടെത്തി.
 • ഒരു വ്യക്തി ഒരു നിലം കൃഷി ചെയ്യുന്നതായാണ് ചിത്രം.

S8. Ans. (c)

Sol. അമ്പലവയൽ

 • അമ്പലവയൽ പഞ്ചായത്തിൽ സന്തോഷഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പെ‍ാതുജനങ്ങൾക്കു സന്തോഷ സ്വീകരണമെ‍ാരുക്കാൻ ‘ഹോസ്റ്റസ്’മാരെ നിയോഗിച്ചു.
 • വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ അമ്പലവയൽ.

S9. Ans.(b)

Sol. ടൈറ്റൻ

 • അറ്റ്ലാന്റിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 പേരുമായി ആഴക്കടലിലേക്കുപോയ സമുദ്രപേടകം ആണ് കാണാതായത്.

S10. Ans.(a)

Sol. ബാഡ്മിന്റണ്‍ 

 • അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാനത്ത് കായികമികവിന് നൽകുന്ന ഉയര്‍ന്ന സമ്മാനത്തുകയാണിതെന്ന് പ്രസിഡന്റ് വി. സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
 • ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനക്കാരനായ പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്.

Weekly Current Affairs PDF in Malayalam, May 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.