Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz For Kerala PSC [21st April 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions includes questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

 

Fill the Form and Get all The Latest Job Alerts – Click here

 

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1.യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം?

(a)ഒൽകിലോറ്റോ 3 

(b)ഒറിറ്റിയോ 3

(c)ഒറിമിലാറ്റിയോ 3  

(d)ഒൽസിപ്പിറ്റോ 3

Q2.2023 ഏപ്രിൽ അന്തരിച്ച  അബ്ദുൽ അസിം ഏത് കായിക ഇനവുമായി  ബന്ധപ്പെട്ടിരിക്കുന്നു?

(a)ജാവലിൻ ത്രോ

(b)ഫുട്ബോൾ 

(c)ഹോക്കി

(d)ക്രിക്കറ്റ്

Q3.പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ആഗോള ബുദ്ധ ഉച്ചകോടിയുടെ വേദി എവിടെയാണ്?

(a)ഹൈദരാബാദ് 

(b)ഡൽഹി  

(c)തിരുവനന്തപുരം 

(d)ബാംഗ്ലൂർ 

Q4.ഏതു രാജ്യമാണ്   എംസ്ലാൻഡ്, നെക്കർവസ്തിം 2, ഇസാർ 2 എന്നീ 3 ആണവനിലയങ്ങൾ പൂട്ടാൻ ഒരുങ്ങുന്നത്?

(a)അമേരിക്ക

(b)ജർമ്മനി

(c)ഇസ്രായേൽ

(d)ഇറ്റലി

Q5.കായികമേഖലയുടെ ജനകീയവൽക്കരണം ലക്ഷ്യമിട്ടുള്ള ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിക്ക് തുടക്കം കുറിച്ചത് എവിടെ?

(a)കള്ളിക്കാട്

(b)പാളയം 

(c)കടവന്ത്ര 

(d)കായംകുളം

Q6.കേരള ഹൈക്കോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസ് ആയിട്ടാണ് ജസ്റ്റിസ് S. V. ഭട്ടി നിയമിതനാകുന്നത്?

(a)34

(b)36

(c)37

(d)38

Q7.പുനരാരംഭിക്കുന്ന കർഷകർക്കായുള്ള  ഇൻഷുറൻസ് പദ്ധതി?

(a)ക്ഷീര ജീവനം

(b)ക്ഷീരധാര

(c)ക്ഷീര സാന്ത്വനം 

(d)ക്ഷീര കർഷകൻ 

Q8.സ്പിൻ ഇതിഹാസം ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ജീവിതകഥ പറയുന്ന സിനിമ ഏത്?

(a)ഗെയിം ഓവർ

(b)മൈ ഗോൾ 

(c)സ്പിന്നർ  

(d)’800’

Q9.ഏത് രാജ്യവുമായി സഹകരിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ നിർമാണത്തിലുള്ള 52,000 കോടി രൂപയുടെ കരാർ ഇന്ത്യ ഒപ്പു വയ്ക്കുന്നത്?

(a)റഷ്യ 

(b)ചൈന 

(c)പാക്കിസ്ഥാൻ

(d)ഇറാൻ 

Q10. 2023ലെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്നത്?

(a)ഇന്തോനേഷ്യ 

(b)അർജന്റീന 

(c)ഇന്ത്യ 

(d)ഖത്തർ 

 

Monthly Current Affairs PDF in Malayalam March 2023

 

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (a)

Sol. ഒൽകിലോറ്റോ 3

  • യൂറോപ്പിലെ ഏറ്റവും വലിയ ആണവനില ഒൽകിലോറ്റോ 3 (OL3) ഫിൻലൻഡിൽ പൂർണ പ്രവർത്തനക്ഷമമായി . 1600  മെഗാവാട്ടാണ് ശേഷി . ഫിൻലൻഡിന്റെ  വൈദ്യുതി ആവശ്യത്തിന്റെ  14% ഇതിലൂെട നിവേറ്റാമെന്നു കരുതുന്നു.

S2. Ans. (d)

Sol.ക്രിക്കറ്റ്

S3. Ans. (d)

Sol.ഡൽഹി

  • ആഗോള ബുദ്ധ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങളും ആചാരങ്ങളുടെ തത്വശാസ്ത്രവും എന്ന വിഷയമാണ് ഉച്ചകോടിയുടെ പ്രമേയം.

S4. Ans. (b)

Sol.ജർമ്മനി

  • ജർമ്മനി രാജ്യത്തെ അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങി. എംസ്ലാൻഡ്, നെക്കർവസ്തിം 2, ഇസാർ 2 നിലയങ്ങളാണു പൂട്ടുന്നത്. 2045ന് അകം പൂർണമായും പരിസ്ഥിതി സൗഹൃദ – ഊർജ്ജ സ്രോത്തസ്സുകളെ ആശ്രയിച്ച് കാർബൺ ന്യൂട്രൽ ആകുകയാണ് ജർമനിയുടെ ലക്ഷം.

S5. Ans. (a)

Sol.കള്ളിക്കാട്

  • കായികമേഖലയുടെ ജനകീയവൽക്കരണം ലക്ഷ്യമിട്ടുള്ള ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടകൻ. മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള  കളിക്കളം  ഒരുക്കുകയാണ് ലക്ഷ്യം.

S6. Ans. (c)

Sol.37

  • ജസ്റ്റിസ് സരസ വെങ്കിട്ടനാരായണ ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ ശുപാർശ. സുപ്രീംകോടതി കൊളീജിയമാണ് കേന്ദ്ര സർക്കാരിന് ശുപാർശ കൈമാറിയത്.

S7. Ans. (c)

Sol.ക്ഷീര സാന്ത്വനം

  • സർക്കാർ അനുമതി ലഭിക്കാഞ്ഞതുമൂലം നിർത്തലാക്കിയ,  ക്ഷീരകർഷകർക്കുള്ള ‘ക്ഷീര സാന്ത്വനം’  ഇൻഷുറൻസ് പദ്ധതി സ്വന്തം നിലയിൽ പുനരാരംഭിക്കാനുള്ള നടപടി ആരംഭിച്ചു. ക്ഷീരകർഷകർ,  ക്ഷേമനിധി ബോർഡ്, മിൽമ, ക്ഷീരസംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി പുനരാരംഭിക്കാനാണു തീരുമാനം. 2021 ലാണ് പദ്ധതി ആരംഭിച്ചത്.

S8. Ans. (d)

Sol.800’

  • സ്പിൻ ഇതിഹാസം,  ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന സിനിമയാണ്  ‘800’.

S9. Ans.(a)

Sol.റഷ്യ

  • വണ്ഡേഭാരത് എക്സ്പ്രസ്സ് ട്രെയിൻ നിർമാണത്തിനുള്ള 52 ,000 കോടി രൂപയുടെ കരാർ റഷ്യൻ കമ്പനി ട്രാൻസ്‍മാഷ്  ഹോൾഡിങ് നേടി. 120 ട്രെയിനിന്റെ നിർമാണം , വിതരണം, പരിപാലനം എന്നിവയ്ക്കായാണ് ഇന്ത്യയുമായി കരാറെന്ന് റഷ്യൻ വാർത്ത ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. ഇത് “മേക്ക് ഇൻ ഇന്ത്യ ” പദ്ധതിയുടെ ഭാഗമാക്കാൻ ട്രെയിനുകളുടെ നിർമാണം  ലാത്തൂരിലെ മാറാത്തവാഡ റെയിൽ കോച്ച് ഫാക്ടറിയിലാക്കും.

S10. Ans.(b)

Sol.അർജന്റീന

  • അണ്ടർ 20 ലോകകപ്പിന് ഇന്തോനേഷ്യക്ക് പകരം അർജന്റീന ആതിഥേയത്വം വഹിക്കും. ഇസ്രായേൽ ടീമിനെ അവിടെ കളിക്കാൻ അനുവദിക്കില്ലെന്ന് ബാലി ഗവർണർ വെയ്ൻ എകാസ്റ്റർ പ്രഖ്യാപിച്ചപ്പോൾ, ടൂർണമെന്റ് ഇന്തോനേഷ്യയിൽ നടത്തേണ്ടതില്ലെന്ന് ഫിഫ തീരുമാനിച്ചു. മെയ് 20 മുതലാണ് മത്സരം.

 

Weekly Current Affairs PDF in Malayalam, March 5th week 2023

Sharing is caring!

FAQs

Where can I get Daily Current Affairs in quiz format?

You can get Current Affairs quiz every day on Adda247 Kerala blog and in APP.