Table of Contents
കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ
കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)
Q1. പെൺകുട്ടികളുള്ള എല്ലാ സ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം?
(a) കേരളം
(b) തമിഴ്നാട്
(c) ഗുജറാത്ത്
(d) രാജസ്ഥാൻ
Q2. നഷ്ടമായ മൊബൈൽ ഫോണുകൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പോർട്ടൽ?
(a) സഹമെ സാഥി
(b) സർവേദ സാഥി
(c) സഹായി സാഥി
(d) സഞ്ചാർ സാഥി
Q3. 2023 മലയാറ്റൂർ ഫൗണ്ടേഷൻ അവാർഡിന് അർഹനായത്?
(a) മുകുന്ദൻ
(b) ബെന്യാമിൻ
(c) വി. ജെ. ജയിംസ്
(d) ലീലാവതി
Q4. കുടുംബശ്രീയുടെ തീം സോങ് ആയി ആരുടെ ഗീതമാണ് തെരഞ്ഞെടുത്തത്?
(a) ശ്രീവിദ്യ
(b) ശ്രീകല
(c) ശ്രീകുമാരി
(d) ശ്രീദേവി
Q5. പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പോർട്ടൽ?
(a) പ്രവാസി മിത്രം
(b) സേവന മിത്രം
(c) സുരക്ഷ മിത്രം
(d) വിദേശി മിത്രം
Q6. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മത്സര ഇനമായി കേരളത്തിന്റെ ഏത് തനത് ആയോധനകലയെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
(a) ജൂഡോ
(b) കളരിപ്പയറ്റ്
(c) കരാട്ടെ
(d) തായ്കൊണ്ടൊ
Q7. 2023 മേയിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചെയർപേഴ്സൺ ആയി നിയമിതയായത്?
(a) രേവതി കപൂർ
(b) രവ്നീത് കൗർ
(c) പൂനം യാദവ്
(d) ശ്രദ്ധ മേത്ത
Q8. സമുദ്ര ശക്തി-23 ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി അഭ്യാസമാണ്?
(a) ഇന്ത്യ – ജപ്പാൻ
(b) ഇന്ത്യ – ചൈന
(c) ഇന്ത്യ – ഇൻഡോനേഷ്യ
(d) ഇന്ത്യ – ഓസ്ട്രേലിയ
Q9. 2023 മെയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്?
(a) സ്മിത നാഗരാജ്
(b) മനോജ് സോണി
(c) മനോജ് സിൻഹ
(d) പ്രദീപ് രൂപാണി
Q10. ആദ്യ അറബ് വനിത ബഹിരാകാശ സഞ്ചാരിയായി മാറുന്ന വ്യക്തി?
(a) റഹ്മത്ത് നസറിൻ
(b) ഫാത്തിമ നസറിൻ
(c) റഹ്മത്ത് ബർണവി
(d) റയാനത്ത് ഭർണാവി
Monthly Current Affairs PDF in Malayalam April 2023
കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)
S1. Ans. (a)
Sol. കേരളം
- നാപ്കിൻ സംസ്ക്കരിക്കാനുള്ള സംവിധാനവും സ്‌കൂളുകളിൽ ഉറപ്പുവരുത്തുന്നതായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് സ്‌കൂളുകളിൽ ഈ സൗകര്യം ഒരുക്കുക.
S2. Ans. (d)
Sol. സഞ്ചാർ സാഥി
- നഷ്ടമായ മൊബൈൽ ഫോണുകൾ എളുപ്പത്തിൽ വീണ്ടെടുക്കാൻ ഉപഭോക്താക്കൾക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.
- കേന്ദ്ര ടെലികോം- ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് സഞ്ചാർ സാഥി പോർട്ടൽ അവതരിപ്പിച്ചത്.
- മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ എടുത്തിട്ടുള്ള കണക്ഷനുകൾ അറിയാനും, അനാവശ്യ കണക്ഷനുകൾ വിച്ഛേദിക്കാനും ഈ പോർട്ടലിലൂടെ കഴിയുന്നതാണ്.
S3. Ans. (c)
Sol. വി. ജെ. ജയിംസ്
- മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥം മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സാഹിത്യ അവാർഡ് വി.ജെ.ജെയിംസിന് ലഭിച്ചു. ആന്റി ക്ലോക്ക് എന്ന നോവലാണ് അവാർഡിനർഹമായത്. 25,000 രൂപയും ചിത്രകാരൻ കല്ലാർ കൃഷ്ണൻ രൂപകല്പന ചെയ്ത ചിത്രവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
S4. Ans. (b)
Sol. ശ്രീകല
- 1998ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് കുടുംബശ്രീയെന്ന ആശയത്തിന് ജീവൻ നൽകിയത്. 1997-ൽ അദ്ദേഹം നിയമിച്ച കമ്മിറ്റിയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. തുടർന്ന് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായി. ദാരിദ്ര്യനിർമാർജനവും സ്‌ത്രീശാക്തീകരണവും പ്രധാന ലക്ഷ്യങ്ങളാക്കിയാണ് ഈ സ്‌ത്രീകൂട്ടായ്മ രൂപംകൊണ്ടത്. ഇന്ന് 46 ലക്ഷം സ്ത്രീകളും അവരുടെ കുടുംബങ്ങളും കുടുംബശ്രീയുടെ ഭാഗമാണ്.
S5. Ans. (a)
Sol. പ്രവാസി മിത്രം
- റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
S6. Ans. (b)
Sol. കളരിപ്പയറ്റ്
- ഈ വർഷം ഗോവയിൽ നടക്കുന്ന 37-ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റിന് ഉൾപ്പെടുത്തിയിരിക്കുന്നത്. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. ഇരുപതോളം സംസ്ഥാനങ്ങളിൽ കളരിപ്പയറ്റ് ഫെഡറേഷന് ഘടകങ്ങളുണ്ട്.
S7. Ans. (b)
Sol. രവ്നീത് കൗർ
- കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ ആയി കേന്ദ്രസർക്കാർ മുതിർന്ന IAS ഓഫീസർ ആയ രവ്നീത് കൗറിനെ നിയമിച്ചു. കഴിഞ്ഞ ഒക്ടോബറിൽ അശോക് കുമാർ ഗുപ്ത സ്ഥാനമൊഴിഞ്ഞതിനുശേഷം സ്ഥിരം കമ്മീഷന് സ്ഥിരം ചെയർമാൻ ഇല്ലായിരുന്നു. കമ്മീഷൻ അംഗം സംഗീത വർമ്മ ആക്ടിംഗ് ചെയർപേഴ്സൺ ആയി പ്രവർത്തിക്കുകയായിരുന്നു. അഞ്ചുവർഷത്തേക്കാണ് നിയമനം.
S8. Ans. (c)
Sol. ഇന്ത്യ – ഇൻഡോനേഷ്യ
- സമുദ്ര ശക്തി-23, ഇന്ത്യ – ഇൻഡോനേഷ്യ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി അഭ്യാസമാണ്.
S9. Ans.(b)
Sol. മനോജ് സോണി
- 2017 ജൂൺ 28ന് കമ്മീഷനിൽ അംഗമായ സോണി 2022 ഏപ്രിൽ 5 മുതൽ യുപിഎസ്‌സി ചെയർമാന്റെ ചുമതലകൾ നിർവഹിച്ച് വരികയാണ്. കമ്മീഷനിലെ ഏറ്റവും മുതിർന്ന അംഗമായ സ്മിത നാഗരാജ് മനോജ് സോണിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
S10. Ans.(d)
Sol. റയാനത്ത് ഭർണാവി
- അറബ് ലോകത്തുനിന്ന് ആദ്യ വനിത സഞ്ചാരിയെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യം മെയ് 21ന്. റയാനത്ത് ബർണാവിയാണ് ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരി ആകാൻ തയ്യാറെടുക്കുന്നത്. സൗദിയുടെ തന്നെ അലി അൽ ഖാർണിക്കൊപ്പം ആണ് റയാനത്ത് ബഹിരാകാശ നിലയത്തിൽ എത്തുക. ഒരേസമയം രണ്ട് സഞ്ചാരികളെ അയക്കുന്ന അപൂർവ്വം രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ സൗദി ഇടം പിടിക്കും.
Weekly Current Affairs PDF in Malayalam, April 3rd week 2023