Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz For Kerala PSC [18th April 2023]

Current Affairs Quiz in Malayalam: Practice Current Affairs Quiz, the Questions and Answers are in Malayalam. If you have prepared well in this section, then good marks can be scored for the examination. Current Affairs Questions includes questions from various sections of news such as International, National, State, rank and reports, appointments, sports, Awards, etc.

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, HIGH COURT ASSISSTANT, SECRATARIAT ASSISTANT, FOREST GAURD, KERALA POLICE, KTET, SSC, IBPS, RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz). മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

 

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. സർവീസിന് തയ്യാറെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ യാത്ര നൗക?

(a) ക്ലാസിക് ഷിപ്പ്

(b) ഇന്റീരിയൽ ഷിപ്പ്

(c) ക്ലാസിക് ഇംപീരിയൽ

(d) ഇംപീരിയൽ ബോട്ട്

 

Q2. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ച ശബരിമല വിമാനത്താവളം നിലവിൽ വരുന്നത് എവിടെയാണ്?

(a) ചെറുവള്ളി എസ്റ്റേറ്റ്

(b) ചെറുകുന്ന് എസ്റ്റേറ്റ്

(c) പുതു പാലം എസ്റ്റേറ്റ്

(d) ചെറു പാടം എസ്റ്റേറ്റ്

 

Q3. വടക്കു കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ AIIMS ആശുപത്രി നിലവിൽ വന്നത് എവിടെ?

(a) അസം

(b) നാഗാലാൻഡ്

(c) ത്രിപുര

(d) അരുണാചൽ പ്രദേശ്

 

Q4. ലോക ഹീമോഫീലിയ ദിനം?

(a) ഏപ്രിൽ 14

(b) ഏപ്രിൽ 15

(c) ഏപ്രിൽ 16

(d) ഏപ്രിൽ 17

 

Q5. ഇന്ത്യ വികസിപ്പിച്ച GPS ന്  പകരമായി ഭാവിയിൽ ഉപയോഗിക്കാവുന്ന നാവിഗേഷൻ സംവിധാനം?

(a) നാവിക് GPS

(b) നാവിക് ചിപ്പ്

(c) നാവിക് S

(d) നേവി GP

 

Q6. എസ് ജയശങ്കർ ഉദ്ഘാടനം ചെയ്ത  ബുസി പാലം ഏത് രാജ്യത്താണ്?

(a) മൊസാംബിക്ക്

(b) ജർമ്മനി

(c) അർജന്റീന

(d) നേപ്പാൾ

 

Q7. ബിഹു നൃത്തം ഏത് സംസ്ഥാനെത്ത നൃത്തരൂപമാണ?

(a) ഗുജറാത്ത്

(b) അസം

(c) തമിഴ്നാട്

(d) കേരളം

 

Q8. ഫെമിന മിസ് ഇന്ത്യ 2023 വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) പത്മിനി ഗുപ്ത

(b) ശ്രേയ പൂഞ്ച

(c) നന്ദിനി ഗുപ്ത

(d) തൗനോജം സ്ട്രെല ലുവാങ്

 

Q9.അമൻ സെഹ്രാവത് ഏത് കായിക ഇനവുമായി ബന്ധെപ്പെട്ട വ്യക്തിയാണ്?

(a) ഹോക്കി

(b) ക്രിക്കറ്റ്

(c) ഷൂട്ടിംഗ്

(d) ഗുസ്‌തി

 

Q10. IPL-ൽ  ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയിക്കുന്ന താരമായി കഗിേസാ റബാഡ  എത്ര മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്?

(a) 64

(b) 67

(c) 69

(d) 70

 

Monthly Current Affairs PDF in Malayalam March 2023

 

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (c)

Sol. ക്ലാസിക് ഇംപീരിയൽ

 • കേരളത്തിലെ ഏറ്റവും വലിയ യാത്ര നൗക സർവീസിന് തയ്യാറായി.  വല്ലാർപാടം സ്വദേശി നിഷിജിത്ത് നിർമിച്ച ആഡംബര  യാനം ക്ലാസ്സിക് ഇംപീരിയൽ ആണ്  ഈ മാസം 20ന്  നീറ്റിൽ ഇറങ്ങുന്നത്.  മറൈൻ ഡ്രൈവിലെ സ്വന്തം ജെട്ടിയിൽ നിന്നാകും കടലിലേക്കുള്ള ഉല്ലാസയാത്രകൾ തുടങ്ങുക. 50 മീറ്റർ നീളവും 11 മീറ്റർ വീതിയും 10 മീറ്റർ ഉയരവും ഉള്ളതാണ് നൗക. മൂന്നു മണിക്കൂർ യാത്രയ്ക്ക് 2000 രൂപ ചെലവ് വരും.  
 • കേന്ദ്ര ഷിപ്പിംഗ് മന്ത്രി -സർബാനന്ദ സോനോവാൾ

S2. Ans. (a)

Sol. ചെറുവള്ളി എസ്റ്റേറ്റ്

 • കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ  അനുമതി ലഭിച്ചു. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം,  എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ,  ധനകാര്യ മന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരത്തിന് അപേക്ഷിക്കാനാവു. ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.

S3. Ans. (a)

Sol. അസം

 • വടക്ക കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രി ആസാമിലെ ഗുവാഹത്തിയിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 1123 കോടി രൂപ ചെലവിലാണ് ഗുവാഹത്തിയിൽ എയിംസിന്റെ നിർമ്മാണ പൂർത്തിയാക്കിയത്.

S4. Ans. (d)

Sol. ഏപ്രിൽ 17

 • രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളുടെ അഭാവം (കുറവ് ) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്  ഹീമോഫിലിയ അഥവാ രക്തം കട്ട പിടിക്കായ്മ  (haemophilia). ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നതുകൊണ്ട് ഇതിന് രാജകീയ രോഗം എന്നും പേരുണ്ട്. ക്രിസ്മസ് രോഗം എന്നു വിളിക്കുന്നതും ഈ  രോഗത്തെയാണ്. 
 • Theme: Access for all : prevention of bleeds as the Global standard of care.
 • എല്ലാവർക്കുമുള്ള പ്രവേശനം: ആഗോള പരിചരണ മാനദണ്ഡമായി രക്തസ്രാവം  തടയൽ.

S5. Ans. (b)

Sol. നാവിക് ചിപ്പ്   

 • ഇന്ത്യയിൽ വികസിപ്പിച്ച് നാവിഗേഷൻ സംവിധാനമായ നാവിക് ചിപ്പ് (NaviC) സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ പുറത്തിറക്കി. യുഎസ് നിർമ്മിത ഗ്ലുബൽ പൊസിഷനിങ് സിസ്റ്റേത്തിന്  ബദലായി നാവിക ചിപ്പ്  ഭാവിയിൽ ഉപേയാഗിക്കാനാകും. ബംഗളൂരുവിെലെ എേലന ജിയോ സിസ്റ്റേംസ്  കമ്പനിയാണ് നിർമ്മാതാക്കൾ.

S6. Ans. (a)

Sol. മൊസാംബിക്ക് 

 • 132 കിലോമീറ്റർ ടിക്ക- ബുസി – നോവ സോഫല റോഡ് പദ്ധതിയുടെ ഭാഗമായ ബുസി പാലം ഡോക്ടർ ജയശങ്കർ ഉദ്ഘാടനം ചെയ്തു.  ഇന്ത്യയും മൂസാംബിക്കും തമ്മിലുള്ള ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാണ് ഇന്ത്യ നിർമ്മിച്ച പാലം. 
 • മുസംബിക്‌ തലസ്ഥാനം മാപുേട്ടാ
 • മൊസാംബിക്ക് കറൻസി: മൊസാംബിക്കൻ മെറ്റിക്കൽ
 • മൊസാംബിക്കിന്റെ പ്രസിഡന്റ് : ഫിലിെപ്പെ ന്യൂസി

S7. Ans. (b)

Sol. അസം

 • 11,000 ത്തിലധികം ഡ്രമ്മർമാരും പരമ്പരാഗത ‘ബീഹു’ നൃത്തവും ‘ധോൾ ‘ വായിച്ചും ഒരൊറ്റ വേദിയിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്ഡീൽ പ്രവേശിച്ച ആസം ചരിത്ര നേട്ടം കൈവരിച്ചു. 
 • ഗിന്നസ് ബുക്കിൽ പുതിയ ലോക റെക്കോർഡ്  സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ  സംരംഭത്തിന്റെ  ഭാഗമായി ഗുവാഹത്തിയിലെ സരുസജയ്  സ്റ്റേഡിയത്തിൽ ആണ് നൃത്തം അരങ്ങേറിയത്.

S8. Ans. (c)

Sol. നന്ദിനി ഗുപ്ത

 • രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്ത ഫെമിന മിസ്സ് ഇന്ത്യ വേൾഡ് 2023 ആയി തിരഞ്ഞെടുക്കപ്പെട്ടു. 
 •  ഡൽഹിയിൽ നിന്നുള്ള ശ്രേയ പുഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിൽ നിന്നുള്ള  തൗനോജം സ്ട്രെല ലുവാങ്ങുമാണ്   രണ്ടാം റണ്ണറപ്പെും.

S9. Ans. (d)

Sol. ഗുസ്‌തി

 • 2023ലെ ഏഷ്യൻ ഗസ്റ്റ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ ഫ്രീ സ്റ്റൈൽ ഗുസ്തി താരമായി അമ്മൻ സെഹറാവത് ഇന്ത്യയുടെ ആദ്യ സ്വർണം നേടി 
 • ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ 36-ാമത്  എഡിഷൻ 2023 ഏപ്രിൽ 9 മുതൽ ഏപ്രിൽ 14 വരെ ഖസാക്കിസ്ഥാനിലെ അസ്താനയിൽ നടന്നു. 
 • 2022 വെങ്കലം നേടിയ കിർകിസ്ഥാനിലെ സമ്മാനം (9- 4) പരാജയപ്പെടുത്തിയാണ് അമ്മൻ സഹറാവത്ത് സ്വർണ്ണം നേടിയത്.

S10. Ans. (a)

Sol. 64

 • എഴുപതാം മത്സരത്തിൽ 100 വിക്കറ്റ് തികച്ച് ലസിത മലിംഗയെയാണ്  റബാഡ മറികടന്നത്.

 

Weekly Current Affairs PDF in Malayalam, March 5th week 2023

 

Sharing is caring!

FAQs

Where can I get Daily Current Affairs in quiz format?

You can get Current Affairs quiz every day on Adda247 Kerala blog and in APP.