Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 17 മെയ് 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 മേയിൽ വ്യോമസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്?

(a) എയർ മാർഷൽ അശുതോഷ് ദീക്ഷിത് 

(b) എയർ മാർഷൽ ദീപക് സിംഗ്

(c) എയർ മാർഷൽ അശ്വിൻ  ദീക്ഷിത്

(d) എയർ മാർഷൽ  വരുൺ ശർമ

 

Q2. ആദ്യ അറബ് വനിത ബഹിരാകാശ സഞ്ചാരിയായി മാറുന്ന വ്യക്തി?

(a) റഹ്മത്ത്  നസറിൻ 

(b) ഫാത്തിമ നസറിൻ  

(c) റഹ്മത്ത് ബർണവി 

(d) റയാനത്ത് ഭർണാവി

 

Q3. 2018ലെ പ്രളയത്തെ ആസ്പാദം ആക്കി നിർമ്മിച്ച മലയാള സിനിമ ‘2018’ ന്റെ സംവിധായകൻ?

(a) ജോഷി

(b) ജൂഡ് ആൻറണി

(c) ജിത്തു ജോസഫ്

(d) ദിലീഷ് പോത്തൻ

 

Q4. സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികൾക്കുള്ള നവശക്തി പദ്ധതി ആദ്യം നടപ്പിലാക്കുന്ന ജില്ല?

(a) കോട്ടയം 

(b) പാലക്കാട്

(c) തിരുവനന്തപുരം

(d) എറണാകുളം

 

Q5. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്ന ആരോഗ്യവകുപ്പിന്റെ പദ്ധതി?

(a) ശിശു

(b) ശലഭം  

(c) പൂമൊട്ട്

(d) തളിർ

 

Q6. മാരകരോഗങ്ങളും അസഹനീയമായ വേദനയും അനുഭവിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്ക് വൈദ്യസഹായത്തോടെ ദയാവധം അനുവദിക്കാനുള്ള ബില്ലിന്  2023 ൽ അംഗീകാരം നൽകിയ രാജ്യം?

(a) ബ്രസീൽ

(b) പോർച്ചുഗൽ

(c) ഉറുഗ്വേ

(d) അർജന്റീന

 

Q7. ന്യൂയോര്‍ക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത്?

(a) ‘സൗദി വെള്ളക്ക’

(b) ഓപ്പറേഷൻ ജാവ

(c) ആടുജീവിതം

(d) മാളികപ്പുറം

 

Q8. സോഷ്യൽ മീഡിയ സ്ഥാപനമായ ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ(CEO) ആയി ചുമതല ഏൽക്കുന്നത്?

(a) ഇലോൺ മസ്ക് 

(b) ലിൻഡ യകരിനോ

(c) ലിൻഡ കാതറിൻ

(d) ലീന മരീനോ

 

Q9. ശനിക്കു ചുറ്റും പരിക്രമണം ചെയ്യുന്ന എത്ര പുതിയ ഉപഗ്രഹങ്ങളെ ആണ് ബ്രിട്ടീഷ് കൊളംബിയ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള ജ്യോതി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്?

(a) 6

(b) 16

(c) 36

(d) 62

 

Q10. CBI  യുടെ പുതിയ ഡയറക്ടർ ആയി നിയമിതനാകുന്നത്?

(a) പ്രവീൺ മിശ്ര

(b) പ്രവീൺ സൂദ്

(c) പ്രവീൺ ശർമ

(d) പ്രവീൺ ജെയ്‌സ്വാൾ

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. എയർ മാർഷൽ അശുതോഷ് ദീക്ഷിത്

  • വ്യോമസേന ഉപമേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് ചുമതല ഏറ്റു. എയർ മാർഷൽ  നർമ്മദശ്വർ തിവാരിയുടെ പിൻഗാമിയായാണ്   എയർ മാർഷൽ അശുതോഷ് ദീക്ഷിത്  ഈ സ്ഥാനത്ത് എത്തുന്നത്.

S2. Ans. (d)

Sol. റയാനത്ത് ഭർണാവി

  • അറബ് ലോകത്തുനിന്ന് ആദ്യ വനിത സഞ്ചാരിയെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന സൗദി അറേബ്യയുടെ ചരിത്ര ദൗത്യം മെയ് 21ന്. റയാനത്ത് ബർണാവിയാണ് ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരി ആകാൻ തയ്യാറെടുക്കുന്നത്. സൗദിയുടെ തന്നെ അലി അൽ ഖാർണിക്കൊപ്പം ആണ് റയാനത്ത് ബഹിരാകാശ നിലയത്തിൽ എത്തുക. ഒരേസമയം രണ്ട് സഞ്ചാരികളെ അയക്കുന്ന അപൂർവ്വം രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ സൗദി ഇടം പിടിക്കും.

S3. Ans. (b)

Sol. ജൂഡ് ആൻറണി

  • പത്തു ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടംനേടി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’.ഇതോടെ ‘2018’, ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്.

S4. Ans. (d)

Sol. എറണാകുളം

  •  പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്ന തൊഴിലാളികൾക്ക് പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളുടെ പരിശീലനവും ലഭിക്കും. സർക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായാണ് ചുമട്ട് തൊഴിൽ മേഖലയുടെ മുഖച്ഛായ മാറ്റുന്ന പരിഷ്കാരങ്ങൾ. സംസ്ഥാനത്ത് ആദ്യം എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയിൽ 150 ഓളം ചുമട്ട് തൊഴിലാളികൾ ആണുള്ളത്.

S5. Ans. (b)

Sol. ശലഭം

  • ആരോഗ്യം നിറഞ്ഞ കുഞ്ഞു തലമുറയ്ക്കായി ആവിഷ്കരിച്ച ശലഭം പദ്ധതിയിലൂടെ 19 ലക്ഷം പരിശോധന നടത്തി ആരോഗ്യവകുപ്പ്. ശിശുക്കൾക്ക് എന്തെങ്കിലും രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുക മാത്രമല്ല ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുകയാണ് സൗജന്യ പദ്ധതിയുടെ ലക്ഷ്യം. ആശുപത്രികളിലും ഫീൽഡ് തലത്തിലും പീഡിയാട്രീഷന്റെയോ മെഡിക്കൽ ഓഫീസറുടെയോ നേതൃത്വത്തിലാണ് പരിശോധന സംഘം പ്രവർത്തിക്കുന്നത്.

S6. Ans. (b)

Sol. പോർച്ചുഗൽ

  • നിയമപ്രകാരം ഗുരുതര രോഗവും കഠിനമായ വേദനയുമുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് ദയാവധത്തിനായി അധികൃതരെ സമീപിക്കാം. രക്ഷപ്പെടൽ അസാധ്യമാണെന്ന് തെളിയുന്നവരെ മാത്രമേ പരിഗണിക്കൂ. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും വിദേശികൾക്കും നിയമം ബാധകമല്ല.
  • പ്രതിവിധിയില്ലാത്ത മാരക രോഗങ്ങൾ ഉള്ള കുട്ടികളിൽ ദയാവധം അനുവദനീയമാക്കിയ ആദ്യ രാജ്യം- ബെൽജിയം.

S7. Ans. (a)

Sol. ‘സൗദി വെള്ളക്ക’

  • ഇരുപത്തി മൂന്നാമത് ന്യൂയോര്‍ക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്  സൗദി വെള്ളക്ക. മത്സര വിഭാഗത്തിലെത്തിയ 20 ചിത്രങ്ങളിലെ ഏക മലയാള ചിത്രം കൂടിയായിരുന്നു സൗദി വെള്ളക്ക. ഉര്‍വശി തീയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് സൗദി വെള്ളക്ക.

S8. Ans. (b)

Sol. ലിൻഡ യകരിനോ

  • 2022 ഒക്ടോബറിൽ ആണ് ഇലോൺ മസ്ക് 4400 കോടി US ഡോളർ( 36 ലക്ഷം കോടി രൂപ )മുടക്കി ട്വിറ്റർ വാങ്ങിയത്.ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ CEO പരാഗ് അഗർവാളിനെ പുറത്താക്കി മസ്ക് CEO സ്ഥാനം ഏറ്റെടുത്തു. പകുതിയോളം ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. അടുത്തിടെ നടത്തിയ ട്വിറ്റർ വോട്ടെടുപ്പിൽ 57.5 ശതമാനം ഉപയോക്താക്കൾ ട്വിറ്ററിന്റെ സ്ഥാനം മസ്ക് ഒഴിയണമെന്ന് അനുകൂലിച്ചിരുന്നു. ജോലി ഏറ്റെടുക്കാൻ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാൽ ഉടൻ സ്ഥാനം ഒഴിയുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു.

S9. Ans.(d)

Sol. 62

  • സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം എന്ന സ്ഥാനം   ഈ വർഷം ഫെബ്രുവരിയിൽ വ്യാഴം നേടിയിരുന്നു. വ്യാഴത്തിന് ‘ചുറ്റും 12 പുതിയ ഉപഗ്രഹങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തിയതോടെ ആയിരുന്നു ഇത്. വ്യാഴത്തിന് അതോടെ ആകെ ഉപഗ്രഹങ്ങൾ 95 ആയി ഉയർന്നിരുന്നു.
  • എന്നാലിപ്പോൾ യൂണിവേഴ്സിറ്റി ഒഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ല ഗവേഷകർ നയിക്കുന്ന ടീം ശനിക്ക് ചുറ്റും പുതിയ 62 ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തി. ഇതോടെ ശനിയുടെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 145 ആയി.

S10. Ans.(b)

Sol. പ്രവീൺ സൂദ്

  • CBI ഡയറക്‌ടറായി കർണാടക DGP പ്രവീൺ സൂദിനെ നിയമിച്ചു. നിലവിലുള്ള CBI ഡയറക്‌ടർ സുബോധ് കുമാർ ജയ്സ്വാളിന്‍റെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.രണ്ട് വർഷത്തേക്കാണ് നിയമനം. 

Weekly Current Affairs PDF in Malayalam, April 3rd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.