Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 15 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. ഈ വർഷം നടക്കുന്ന ഏകദിന ലോകകപ്പിലെ രണ്ട് മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ള ഗ്രീൻഫീൽഡ് സ്റ്റേഡിയം ഏത് ജില്ലയിലാണ്?

(a) തിരുവനന്തപുരം

(b) എറണാകുളം

(c) കണ്ണൂർ

(d) തൃശ്ശൂർ

 

Q2. ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമാണ് എകുവെറിൻ?

(a) ഇന്ത്യ ജപ്പാൻ

(b) ഇന്ത്യ ശ്രീലങ്ക

(c) ഇന്ത്യ മാലിദ്വീപ്

(d) ഇന്ത്യ ചൈന

 

Q3.2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങൾ?

(a) അമേരിക്ക, മെക്സിക്കോ, അർജൻറീന

(b) അമേരിക്ക, മെക്സിക്കോ, കാനഡ

(c) കാനഡ, മെക്സിക്കോ, അർജൻറീന

(d) അമേരിക്ക, കാനഡ, അർജൻറീന

 

Q4. ആഗോളതലത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് റാങ്കിംഗിൽ  ഒന്നാമത് എത്തിയ രാജ്യം?

(a) ചൈന

(b) അമേരിക്ക

(c) ഇന്ത്യ

(d) സിംഗപ്പൂർ

 

Q5. കേരള പോലീസിന്റെ ഓൺലൈൻ രക്തദാന പദ്ധതി?

(a) ബ്ലഡ് സേവ്

(b) ബ്ലഡ് യൂണിയൻ

(c) പോൾ ബ്ലഡ്

(d) ബ്ലഡ് ബാങ്ക്

 

Q6. ഈയിടെ അന്തരിച്ച സിൽവിയോ ബെർലുസ്കോണി ഏത് രാജ്യത്തെ മുൻ പ്രധാനമന്ത്രിയാണ്?

(a) റഷ്യ

(b) ബ്രസീൽ

(c) ഫ്രാൻസ്

(d) ഇറ്റലി

 

Q7. ഏത് സംസ്ഥാതെ ടൂറിസം വകുപ്പാണ് ടൂറിസം മേഖലയെ സ്ത്രീസൗഹാർദ്ദമാക്കുന്നതിന് ‘ഷീ ടൂറിസം’ ആപ്പ് പുറത്തിറക്കിയത്?

(a) തമിഴ്നാട്

(b) മഹാരാഷ്ട്ര

(c) ഗോവ

(d) കേരളം

 

Q8. ICCയുടെ മെയ് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം നേടിയ ബാറ്റര്‍ ഹാരി ടെക്ടർ ഏത് രാജ്യത്തെ കളിക്കാരനാണ്?

(a) അയര്‍ലന്‍ഡ്

(b) ഇംഗ്ലണ്ട്

(c) ന്യൂസിലൻഡ്

(d) ഓസ്ട്രേലിയ

 

Q9. ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ ഡെനാലിയിൽ കാലുകുത്തിയ മലയാളി?

(a) ഷെയ്ഖ് ഹസന്‍ ഖാൻ

(b) മുഹമ്മദ് ജാഫർ

(c) സിയാദ് കോയ

(d) മുഹമ്മദ് ഫൈസൽ

 

Q10. ഇന്ത്യൻ നാവികസേനയുടെ നാലാമത്തെ സർവേ വെസൽ ലാർജ് (SVL)  യുദ്ധക്കപ്പൽ?

(a) സംഗീത്

(b) സംശോധക്

(c) അശോക്

(d) സംഷിതക്

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. തിരുവനന്തപുരം

 • ചരിത്രത്തിൽ ആദ്യമായി കേരളം ക്രിക്കറ്റ് ലോകകപ്പ് (ODI World Cup 2023) മത്സരത്തിന് വേദിയാവാൻ പോകുന്നു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ രണ്ടു മത്സരങ്ങൾ കേരളത്തിൽ നടക്കും എന്നാണ് റിപ്പോർട്ട് . തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയമാവും (Greenfield Stadium) ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാവുക.

S2. Ans. (c)

Sol. ഇന്ത്യ മാലിദ്വീപ്

 • ഇന്ത്യൻ ആർമിയും മാലദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ എക്യുവെറിൻ 12-ാമത് എഡിഷൻ ഉത്തരാഖണ്ഡിലെ ചൗബാതിയയിൽ ആരംഭിച്ചു.

S3. Ans. (b)

Sol. അമേരിക്ക, മെക്സിക്കോ, കാനഡ

 • 2026 ഫുട്ബോൾ ലോകകപ്പിൽ കളിക്കില്ലെന്ന സൂചന നൽകി അർജന്റൈൻ നായകൻ ലയണൽ മെസ്സി.
 • 2026 ഫിഫ ലോകകപ്പ് 23-ാമത്തെ ഫിഫ ലോകകപ്പ് ആയിരിക്കും.
 • മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ ആദ്യമായിട്ടാണ് ലോകകപ്പ് നടക്കുന്നത്.

S4. Ans. (c)

Sol. ഇന്ത്യ

 • രാജ്യത്ത് 89.5 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടന്നു.
 • 29.2 ദശലക്ഷം ഡിജിറ്റൽ ഇടപാടുകൾ നടത്തിയ ബ്രസീൽ രണ്ടാം സ്ഥാനത്തെത്തി. 17.6 ദശലക്ഷം ഇടപാടുകളുമായി ചൈന മൂന്നാം സ്ഥാനത്താണ്.
 • 16.5 ദശലക്ഷം ഇടപാടുകളുമായി തായ്ലൻഡാണ് നാലാം സ്ഥാനത്ത്. 8 ദശലക്ഷം ഇടപാടുകളുമായി ദക്ഷിണ കൊറിയ പിന്തുടർന്നുവെന്ന് MyGovIndia ഡാറ്റ വെളിപ്പെടുത്തി.

S5. Ans. (c)

Sol. പോൾ ബ്ലഡ്

 • എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിച്ച് വരുന്നു.
 • രക്തം നൽകുക, പ്ലാസ്മ നൽകുക, ജീവിതം പങ്കിടുക, പലപ്പോഴും പങ്കിടുക” (Give blood, give plasma, share life, share often)എന്നതാണ് 2023ലെ ലോക രക്തദാന ദിന പ്രമേയം.
 • അടിയന്തരഘട്ടത്തിൽ രക്തമെത്തിക്കാൻ സഹായവുമായി കേരള പോലീസ്. 
 • 2021-ലാണ് പോൾ ബ്ലഡ് എന്ന സേവനപദ്ധതി തുടങ്ങിയത്.
 • പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് പോൾ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിൽ പോൾ ബ്ലഡ് എന്ന വിഭാഗമുണ്ടാകും. അതിൽ രക്തം നൽകാൻ ഡോണർ എന്ന രജിസ്‌ട്രേഷൻഫോം പൂരിപ്പിച്ച് നൽകണം.

S6. Ans. (d)

Sol. ഇറ്റലി

 • 1994-95, 2001-2006, 2008-2011 കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​ല് തവണയാണ് ബെ​ർ​ലു​സ്കോ​ണി ഇ​റ്റ​ലി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ച്ച​ത്.

S7. Ans. (d)

Sol. കേരളം

 • കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമേ സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂർ പാക്കേജുകൾ, അംഗീകൃത വനിതാ ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ, ഹൗസ് ബോട്ടുകൾ, ഹോം സ്റ്റേകൾ, വനിതാ ടൂർ ഗൈഡുമാർ, ക്യാമ്പിംഗ് സൈറ്റുകൾ, കാരവനുകൾ, ഭക്ഷണശാലകൾ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ടാകും.

S8. Ans. (a)

Sol.അയര്‍ലന്‍ഡ്

 • ICCയുടെ മെയ് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം അയര്‍ലന്‍ഡ് ബാറ്റര്‍ ഹാരി ടെക്ടര്‍ക്ക്
 • വനിതകളില്‍ തായ്‌ലന്‍ഡിന്റെ തിപാച പുതവോങിനാണ് പുരസ്‌കാരം.

S9. Ans.(a)

Sol. ഷെയ്ഖ് ഹസന്‍ ഖാൻ

 • ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനും ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോയ്ക്കും ശേഷമാണ് ഈ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വടക്കേ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ അലാസ്‌കയിലെ മൗണ്ട് ഡെനാലിയിലും (Denali In Alaska Is North America’s Highest Peak) ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരിക്കുന്നത്.
 • 20310 അടി ഉയരമാണ് ഡെനാലി കൊടുമുടിക്ക്.

S10. Ans.(b)

Sol. സംശോധക്

 • ഗവേഷകൻ’ എന്നർത്ഥം വരുന്ന ‘സംശോധക്’ എന്ന് നാമകരണം ചെയ്യപ്പെട്ട കപ്പൽ ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി ചെന്നൈയിലെ കാട്ടുപള്ളിയിൽ നിന്നും വിക്ഷേപിച്ചു.

Weekly Current Affairs PDF in Malayalam, May 2nd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.