Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 13 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. 2023 ലോക ഭക്ഷ്യ ദിനത്തിന്റെ പ്രമേയം?

(a) ഭക്ഷണനിലവാരം ജീവൻ രക്ഷിക്കും 

(b) നല്ല ഭക്ഷണം നല്ല നാളേക്കായി

(c) ഭക്ഷണ നിലവാരം നല്ല നാളേക്കായി

(d) നല്ല ഭക്ഷണം നല്ല ജീവിതം

 

Q2. 2023 ൽ ബൾഗേരിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്?

(a) നിക്കോളാസ് ജോൺസൺ

(b) ബോയ്ക്കോ ബോറിസോവ് 

(c) ഓഗ്ന്യൻ ഗർഷികൊവ് 

(d) നിക്കോളായ് ഡെൻകോവ്

 

Q3. 2024 ൽ  നിലവിൽ വരുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് ഏതു ജില്ലയിലാണ്?

(a) മലപ്പുറം

(b) വയനാട്

(c) തൃശ്ശൂർ

(d) പാലക്കാട്

 

Q4. 2023 വർഷത്തെ റിപ്പോ നിരക്ക് എത്രയാണ്?

(a) 6.2%

(b) 5.8%

(c) 5.6%

(d) 6.5%

 

Q5. മുൻ DGP എ. ഹേമചന്ദ്രന്റെ ആത്മകഥ?

(a) നീതി എവിടെ

(b) നീതി ഇത് സാധാരണ മനുഷ്യരുടെ കഥ

(c) നിലനിൽപ്പ്

(d) നീതിദേവത

 

Q6. 2023ലെ ലോകസുന്ദരി മത്സരത്തിന്റെ വേദിയാകുന്നത്?

(a) ഓസ്ട്രേലിയ

(b) ഇന്ത്യ

(c) അമേരിക്ക

(d) ഫ്രാൻസ്

 

Q7. 2023ല്‍ ആമസോൺ വനത്തിൽ  അകപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കാൻ കൊളംബിയൻ സൈന്യം ആവിഷ്കരിച്ച ഓപ്പറേഷൻ?

(a) ഓപ്പറേഷൻ ഫൈൻഡിങ്

(b) ഓപ്പറേഷൻ സക്സസ്

(c) ഓപ്പറേഷൻ ഹോപ്‌

(d) ഓപ്പറേഷൻ ആമസോൺ

 

Q8. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാലാമത് ജലശക്തി പുരസ്കാരം ലഭിച്ച മാണിക്കൽ പഞ്ചായത്ത് ഏതു ജില്ലയിലാണ്?

(a) കോട്ടയം

(b) ആലപ്പുഴ

(c) തിരുവനന്തപുരം

(d) കൊല്ലം

 

Q9. കേരളത്തിലെ  എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ‘ഐ എയ്‌റോ സ്‌കൈ’ വികസിപ്പിച്ച ആദ്യ വാർത്താവിനിമയ ഉപഗ്രഹം?

(a) സ്കൈസാറ്റ്

(b) നമ്പിസാറ്റ് 1

(c) ഐ സാറ്റ്

(d) ഏറോസാറ്റ്

 

Q10. 2023 ഫിഫ അണ്ടർ 20 ലോകകപ്പ് ജേതാക്കൾ?

(a) ഉറുഗ്വേ

(b) ഇറ്റലി

(c) അർജൻറീന

(d) ബ്രസീൽ

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (a)

Sol. ഭക്ഷണനിലവാരം ജീവൻ രക്ഷിക്കും 

  • ലോകമെമ്പാടുമുള്ള ഭക്ഷണത്തെയും ജലമലിനീകരണത്തെയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ജൂണ്‍ 7 ന് ഐക്യരാഷ്ട്രസഭ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിക്കുന്നു.”ഭക്ഷണ നിലവാരം ജീവന്‍ രക്ഷിക്കും” എന്നതാണ് 2023ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം.

S2. Ans. (d)

Sol. നിക്കോളായ് ഡെൻകോവ്

  • വി കണ്ടിന്യൂ ടു ചേഞ്ച് പാർട്ടിയുടെ നേതാവായ ഡെൻകോവ് അടുത്ത 9 മാസമാണ് സഖ്യകക്ഷി സർക്കാരിനെ നയിക്കുക.

S3. Ans. (c)

Sol. തൃശ്ശൂർ

  • KIFBIയിൽ നിന്ന്  269.75 കോടിയും പ്ലാൻ ഫണ്ടിൽ നിന്ന് 40 കോടിയും ഉൾപ്പെടുത്തിയാണ് പാർക്ക് നിർമ്മാണം ആരംഭിച്ചത്. 210 കോടിയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായി.
  • റവന്യൂ വകുപ്പ് മന്ത്രി: കെ രാജൻ
  • വനം വകുപ്പ് മന്ത്രി : എ കെ ശശീന്ദ്രൻ

S4. Ans. (d)

Sol. 6.5%

  • 2023 വർഷത്തെ റിപ്പോ നിരക്ക് 6.5%.

S5. Ans. (a)

Sol. നീതി എവിടെ

  • സോളാർ കേസ് അന്വേഷണ കമ്മീഷൻ : ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ.
  • മുൻമന്ത്രി സി ദിവാകരന്റെ ആത്മകഥ:കനൽ വഴികളിലൂടെ.

S6. Ans. (b)

Sol. ഇന്ത്യ

  • 27 വർഷത്തിന് ശേഷമാണ് ഇന്ത്യ വേദിയാവുന്നത്.
  • 71 ആമത് ലോക സുന്ദരി മത്സരമാണ് ഈ വർഷം നടക്കുന്നത്, 1996 ലായിരുന്നു ഇന്ത്യ(ബംഗളൂരു ) അവസാനമായി വേദിയായത്.
  • ആറ് തവണയാണ് ഇന്ത്യ കിരീടം ചൂടിയത്.
  • മിസ് ഇന്ത്യ സിനി ഷെട്ടിയാണ് ഇത്തവണ ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്.
  • ലോക സുന്ദരിയായ ആദ്യ ഇന്ത്യൻ വനിത റീത്ത ഫരിയ.

S7. Ans. (c)

Sol. ഓപ്പറേഷൻ ഹോപ്‌

  • കൊളംബിയൻ പ്രസിഡണ്ട് : ഗുസ്താവോ പെട്ര
  •  കൊളംബിയൻ തലസ്ഥാനം:ബോഗോട്ട
  • തകർന്നുവീണ വിമാനം:സെസ്‌ന 206

S8. Ans. (c)

Sol. തിരുവനന്തപുരം

  • വില്ലേജ് പഞ്ചായത്ത് വിഭാഗത്തിലാണ് പഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്. 6 ലക്ഷത്തിലധികം പഞ്ചായത്തുകളിൽ നിന്നുമാണ് മാണിക്കൽ രണ്ടാംസ്ഥാനത്തെത്തിയത്. ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുഴയൊഴുകും മാണിക്കൽ പദ്ധതിയുടെ ഭാഗമായുള്ള ജലസംരക്ഷണ പരിപാടികളുടെ ഭാഗമായാണ് അവാർഡ് ലഭിച്ചത് .

S9. Ans.(b)

Sol. നമ്പിസാറ്റ് 1

  • റോബട്ടിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന ഐ ഹബ് റോബട്ടിക്‌സിന്റെ അനുബന്ധ സ്ഥാപനമായ ‘ഐ എയ്റോ സ്‌കൈ’ നിർമിച്ച ഉപഗ്രഹത്തിനു ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ പേരാണു നൽകിയത്.ഡിസാസ്റ്റർ മാനേജ്മെന്റ്, പരിസ്ഥിതി, കൃഷി എന്നീ മേഖലകൾക്ക് ആവശ്യമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുകയാണ് നമ്പി സാറ്റ് 1 ന്റെ ദൗത്യമെന്ന് ഐ ഹബ് റോബോട്ടിക്‌സ് CEO ആദിൽ കൃഷ്ണ പറഞ്ഞു. 5.6 കിലോഗ്രാം മാത്രം ഭാരമുള്ള നാനോ സാറ്റലൈറ്റിനു 30-35-20 സെന്റിമീറ്റർ വലുപ്പം മാത്രമാണുള്ളത്.

S10. Ans.(a)

Sol. ഉറുഗ്വേ

  • അർജന്റീന ആതിഥേയത്വം വഹിച്ച 2023 ലെ ഫിഫ അണ്ടർ 20 ലോകകപ്പ് കിരീടം ഉയർത്തി ഉറുഗ്വേ. ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇറ്റലിക്കെതിരെ ഉറുഗ്വേയുടെ വിജയം.

Weekly Current Affairs PDF in Malayalam, May 2nd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.