Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 13 ജൂലൈ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. ഫ്രാൻ‌സിൽ നിന്നും 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിനു പിന്നാലെ എത്ര വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യ പദ്ധതി ഇടുന്നത്?

(a) 23

(b) 24

(c) 25

(d) 26

 

Q2. അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ 2023-ലെ ജേതാക്കൾ?

(a) നെതർലാൻഡ്സ് 

(b) ബെൽജിയം

(c) സ്പെയിൻ

(d) ഇംഗ്ലണ്ട്

 

Q3. 2023 ജൂലൈയിൽ  ഉസ്ബെകിസ്താൻ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?

(a) ഷൗക്കത്ത് മിർസിയോയെവ്

(b) നിഗ്മറ്റില്ല യുൽദാഷേവ്

(c) ഇമോമാലി റഹ്‌മോൻ 

(d) ഇസ്ലാം കരിമോവ്

 

Q4. നാട്ടിലിറങ്ങി അതിക്രമം കാണിക്കുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനംവകുപ്പിന്റെ കീഴിൽ  ഇന്ത്യയിൽ ആദ്യമായി വിപുലമായ സംവിധാനത്തോടുള്ള പാർക്ക്  നിലവിൽ വരുന്നത്?

(a) കോന്നി

(b) കോട്ടൂർ

(c) അമരമ്പലം

(d) ധോണി

 

Q5. 2023 ജൂലൈയിൽ അന്തരിച്ച ന്യൂ മാഹി മലയാള കലാഗ്രാമം സ്ഥാപകൻ?

(a) K. K പണിക്കർ

(b) C. V പത്രോസ് 

(c) C. K അപ്പുക്കുട്ടൻ

(d) A. P കുഞ്ഞിക്കണ്ണൻ

 

Q6. ഭിന്നശേഷിക്കാരായ മക്കൾ ഉള്ള നിർധനരായ അമ്മമാർക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി?

(a) സ്നേഹസ്പർശം

(b) സ്നേഹ യാത്ര 

(c) കൈവല്യ 

(d) സ്നേഹയാനം

 

Q7. G-20 ഉച്ചകോടിയുടെ ഭാഗമായി 2023 ജൂലൈയിൽ നടക്കുന്ന ധന മന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും സമ്മേളന വേദി?

(a) ന്യൂഡൽഹി

(b) ഹൈദരാബാദ് 

(c) പനാജി

(d) അഹമ്മദാബാദ്

 

Q8. 2023 ജൂലൈ 14ന് നടക്കുന്ന ഫ്രാൻസിന്റെ ബാസ്റ്റിൽ ദിനചാരണത്തിന്റെ മുഖ്യാതിഥി?

(a) നരേന്ദ്ര മോദി

(b) ജോ ബൈഡെൻ

(c) ആന്റണി അൽബനീസ്

(d) ഷി ജിൻപിങ്

 

Q9. ഇന്ത്യയിൽ ആദ്യമായി ഓട്ടോ സ്‌ക്രൂട്ടണി സംവിധാനം നിലവിൽ വരുന്ന ഹൈക്കോടതി?

(a) മദ്രാസ് ഹൈകോടതി

(b) ഗുവാഹത്തി ഹൈകോടതി

(c) ഡൽഹി ഹൈകോടതി

(d) കേരള ഹൈകോടതി

 

Q10. 2024 G20 ഉച്ചകോടിയുടെ വേദി?

(a) പാരീസ്

(b) ബ്രസ്സൽസ്

(c) റിയോ ഡി ജനീറോ

(d) ന്യൂ ഡെൽഹി

 

 

Monthly Current Affairs PDF in Malayalam May 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (d)

Sol. 26

  •  26 യുദ്ധവിമാനങ്ങളും മൂന്ന് സ്കോർപ്പിയൻ ക്ലാസ് അന്തർവാഹിനികളും വാങ്ങാനാണ് ഇന്ത്യ പദ്ധതി ഇടുന്നത്.

S2. Ans. (d)

Sol. ഇംഗ്ലണ്ട്

  • ഫൈനലിൽ സ്പെയിനിനെ തോൽപ്പിച്ചു.
  • അണ്ടർ 21 യൂറോ കപ്പിൽ ഇത്‌ മൂന്നാംതവണയാണ്‌ ഇംഗ്ലൻഡ് കിരീടം നേടുന്നത്.

S3. Ans. (a)

Sol. ഷൗക്കത്ത് മിർസിയോയെവ്

S4. Ans. (b)

Sol. കോട്ടൂർ

  • കോട്ടൂർ -തിരുവനന്തപുരം

S5. Ans. (d)

Sol. A.P കുഞ്ഞിക്കണ്ണൻ

  • കണ്ണൂർ ജില്ലയിലെ ന്യു മാഹിയിൽ മയ്യഴിപ്പുഴയോരത്ത് സ്ഥിതിചെയ്യുന്ന മലയാള കലാഗ്രാമം  കലാപഠനത്തിനും സാംസ്കാരിക സംവാദങ്ങൾക്കുള്ള വേദിയാണ്.
  • 1993 ലാണ് മയ്യഴിപ്പുഴയുടെ തീരത്ത്  മലയാള കലാഗ്രാമം സ്ഥാപിച്ചത്.

S6. Ans. (d)

Sol. സ്നേഹയാനം 

  • പദ്ധതി മുഖേന നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി ബാധിതരുടെ അമ്മമാര്‍ക്ക് സ്ഥിരമായ ഉപജീവനം കണ്ടെത്തുന്നതിനായി സൗജന്യ ഇലക്ട്രിക് ഓട്ടോ നല്‍കുന്നു.

S7. Ans. (d)

Sol. അഹമ്മദാബാദ്

  • സമ്മേളനത്തിൽ പങ്കെടുക്കുന്ന ലോക ബാങ്ക് പ്രസിഡന്റ്‌ – അജയ് ബംഗ

S8. Ans. (a)

Sol. നരേന്ദ്ര മോദി

  • എല്ലാ വർഷവും ജൂലൈ 14 ന് ആഘോഷിക്കുന്ന ഫ്രാൻസിന്റെ ദേശീയ ദിനത്തിന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നൽകിയിരിക്കുന്ന പൊതുനാമമാണ് ബാസ്റ്റിൽ ദിനം.
  • 1789 ലെ ഫ്രഞ്ച് വിപ്ലവകാലത്ത് പുരാതന രാജകീയ കോട്ടയായ ബാസ്റ്റിൽ ജയിലിന്റെ ചരിത്രപരമായ ആക്രമണത്തെ ഈ സുപ്രധാന സന്ദർഭം അനുസ്മരിക്കുന്നു.
  • ഫ്രാൻസിന്റെ പ്രധാനമന്ത്രി: എലിസബത്ത് ബോൺ
  • ഫ്രാൻസ് പ്രസിഡന്റ്: ഇമ്മാനുവൽ മാക്രോൺ.

S9. Ans.(d)

Sol. കേരള ഹൈകോടതി

S10. Ans.(c)

Sol. റിയോ ഡി ജനീറോ

Weekly Current Affairs PDF in Malayalam, June 1st week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.