Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 12 മെയ് 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1.2023 മെയിൽ അന്തരിച്ച അന്റോണിയോ കർബഹാൽ  ഏതു കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) ക്രിക്കറ്റ്

(b)ഫുട്ബോൾ 

(c)ബാഡ്മിന്റൺ 

(d)ഹോക്കി

 

Q2.കേരള സ്പോർട്സ് കൗണ്സിലിന്റെ മികച്ച വനിത താരത്തിനുള്ള ജി.വി രാജ് പുരസ്‌കാരം നേടിയ അപർണ ബാലന്റെ കായിക ഇനം?

(a)ലോങ്ങ് ജമ്പ് 

(b)ബാഡ്മിന്റൺ 

(c)ഷൂട്ടിംഗ്

(d)ടെന്നീസ്

 

Q3.താനൂർ ബീച്ചിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തെക്കുറിച്ച അന്വേഷിക്കുന്ന കമ്മീഷൻ?

(a)V.K മോഹനൻ കമ്മിഷൻ

(b)V.  S. രാഘവൻ കമ്മിഷൻ

(c)N. V. രാമകൃഷ്ണൻ കമ്മിഷൻ 

(d)S. T. അച്യുതൻ കമ്മിഷൻ

 

Q4.2023 മെയിൽ അന്തരിച്ച പി.കെ.ജി. നമ്പ്യാർ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a)കഥകളി 

(b)കളരി 

(c)കൂടിയാട്ടം

(d)തെയ്യം

 

Q5.അഴിമതി കേസിൽ അറസ്റ്റിൽ ആവുകയും തുടർന്ന് സുപ്രീംകോടതി ഇടപെട്ട് മോചിപ്പിക്കുകയും ചെയ്ത ഇമ്രാൻ ഖാൻ ഏത് രാജ്യത്തിൻറെ മുൻ പ്രധാനമന്ത്രിയാണ്?

(a)ഇറാൻ 

(b)ഇറാക്ക്

(c)പാക്കിസ്ഥാൻ

(d)അഫ്ഗാനിസ്ഥാൻ

 

Q6.സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക് സൗജന്യ ചികിത്സ ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി?

(a)സ്നേഹ 

(b)സ്പർശം

(c)ഹൃദയ 

(d)ഹൃദയം

 

Q7.സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹജ്ജ് ക്വാട്ട സൗദി അറേബ്യക്ക് വിട്ടുകൊടുത്ത രാജ്യം?

(a)പാകിസ്ഥാൻ

(b)ഇറാൻ

(c)ഇറാക്ക്

(d)അഫ്ഗാനിസ്ഥാൻ

 

Q8.“ദി ഇന്ത്യൻ മെട്രോപോളിസ്: ഡീക്കൻസ്ട്രുസ്ടിങ് ഇന്ത്യ’സ് അർബൻ സ്പേസിസ്” എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

(a) രാഹുൽ ഗാന്ധി

(b)പ്രിയങ്ക ഗാന്ധി

(c)സോണിയ ഗാന്ധി

(d)വരുൺ ഗാന്ധി

 

Q9.സായുധ സേന, കേന്ദ്ര സായുധ പോലീസ് സേന, സംസ്ഥാന/യൂണിയൻ ടെറിട്ടറി പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതി എത്ര കീർത്തി ചക്രകൾ സമ്മാനിച്ചു?

(a) 8 

(b) 10

(c) 29

(d) 37

 

Q10.എപ്പോഴാണ് അർഗാനിയയുടെ അന്താരാഷ്ട്ര ദിനം സ്ഥാപിതമായത്?

(a) 2020

(b) 2021

(c) 2022

(d) 2023

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (b)

Sol.ഫുട്ബോൾ

  • മെക്സിക്കൻ ഫുട്ബോൾ ഇതിഹാസതാരം അന്റോണിയോ കർബഹാൽ (93) അന്തരിച്ചു. ടോട്ട എന്നറിയപ്പെട്ടിരുന്ന കർബഹാൽ ഏറെക്കാലം മെക്സിക്കോയുടെ വിശ്വസ്തനായ ഗോൾ കീപ്പറായിരുന്നു. തുടർച്ചയായി കൂടുതൽ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകൾ കളിക്കുന്ന താരം ( 1950 മുതൽ 1966 വരെ 5 ലോകകപ്പുകൾ) എന്ന റെക്കോർഡ് ഏറെക്കാലം കർബഹാലിന്റെ പേരിലായിരുന്നു. 

S2. Ans. (b)

Sol.ബാഡ്മിന്റൺ 

  • കേരള സ്പോർട്സ് കൗണ്സിലിന്റെ മികച്ച പുരുഷ –  വനിത താരങ്ങൾക്കുള്ള ജി. വി. രാജ് പുരസ്കാരങ്ങൾക് (3  ലക്ഷം രൂപ വീതം) ലോങ്ങ് ജമ്പ് താരം എം. ശ്രീശങ്കറും ബാഡ്മിന്റൺ താരം അപർണ ബാലനും അർഹരായി. ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഒളിംപ്യൻ സുരേഷ് ബാബു സ്മാരക അവാർഡ് (2 ലക്ഷം) മുൻ രാജ്യാന്തര ഫുട്ബോൾ താരവും പരിശീലകനുമായ ടി.കെ.ചാത്തുണ്ണിക്കാന്. മികച്ച കായിക പരിശീലകനുള്ള അവാർഡിന് (1 ലക്ഷം രൂപ) നീന്തൽ കോച്ച് പി.എസ.വിനോദ് അർഹനായി.

S3. Ans. (a)

Sol.V .K മോഹനൻ കമ്മിഷൻ

  • താനൂർ ബീച്ചിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തെക്കുറിച്ച റിട്ട. ജസ്റ്റിസ് V .K മോഹനൻ ചെയർമാനായുള്ള  കമ്മിഷൻ അന്വേഷിക്കും. സാങ്കേതിക വിദഗ്‌ധരായി ഇന്ലാന്ഡ് വാട്ടർ വേസ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചേഴ്‌സ് ലിമിറ്റഡ് ചീഫ് എഞ്ചിനീയർ എസ. സുരേഷ് കുമാർ എന്നിവരെ കമ്മിഷൻ ഉൾപ്പെടുത്താനും മന്ത്രിസഭാ തീരുമാനിച്ചു.

S4. Ans. (c)

Sol.കൂടിയാട്ടം 

  • കൂത്ത, കൂടിയാട്ട, പാഠക് കലകളുടെ കുലപതി പി.കെ.ജി. നമ്പ്യാർ അന്തരിച്ചു. 93 വയസായിരുന്നു. ക്ഷേത്ര കലയായ കൂടിയാട്ടത്തെ ക്ഷേത്രമതിൽക്കെട്ടിന് പുറത്ത എത്തിച്ച ജനകീയമാക്കിയതിൽ മുഖ്യ പങ്ക് വഹിച്ച കലാകാരൻ കൂടിയാണ് പി.കെ.ജി. നമ്പ്യാർ.

S5. Ans. (c)

Sol.പാക്കിസ്ഥാൻ

 

S6. Ans. (d)

Sol.ഹൃദയം 

  • അടിയന്തര സ്വഭാവമുള്ള കേസുകളാണെകിൽ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ത ചികിത്സ ലഭ്യമാക്കും. അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുന്നതിന് സൗജന്യ ICU ആംബുലൻസ് സംവിധാനവും പദ്ധതി ഉറപ്പാക്കുന്നു. ഹൃദയം പദ്ധതിയിലൂടെ ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക് തുടർ ചികിത്സയും സാധ്യമാക്കുന്നു. നവജാത ശിശുക്കൾ മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സഹായമാകും വിധമാണ് ഹൃദയം പദ്ധതിക്ക് രൂപം നല്കിയിട്ടുള്ളത്.

S7. Ans. (a)

Sol.പാകിസ്ഥാൻ

  • സാമ്പത്തിക തകർച്ചയ്ക്കിടയിൽ , 75 വർഷത്തിനിടെ ആദ്യമായി പാകിസ്ഥാൻ തങ്ങളുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യക്ക് വിട്ടുകൊടുത്തത്. റിപ്പോർട്ടുകൾ പ്രകാരം , പാകിസ്ഥാൻ ഉപയോഗിക്കാത്ത 8000 സീറ്റുകൾ തിരികെ നൽകി , ഇത് 24  മില്യൺ  ഡോളർ ലാഭിക്കും.

S8. Ans. (d)

Sol.വരുൺ ഗാന്ധി

  • ദാരിദ്ര്യം, അസമത്വം, കുറ്റകൃത്യങ്ങൾ, പാരിസ്ഥിതിക തകർച്ച എന്നിവയുൾപ്പെടെ ഇന്ത്യയുടെ നഗര ഈടങ്ങൾ നേരിടുന്ന വെല്ലുവിളികളെ ഈ പുസ്തകം പരിശോധിക്കുന്നു.

S9. Ans.(a)

Sol.8

  • സായുധ സേന, കേന്ദ്ര സായുധ പോലീസ് സേന, സംസ്ഥാന/യൂണിയൻ ടെറിട്ടറി പോലീസ് എന്നിവയിലെ ഉദ്യോഗസ്ഥർക്ക് 8 കീർത്തി ചക്രകൾ നൽകി.

S10. Ans.(b)

Sol.2021

  • ലോകമെമ്പാടുമുള്ള അർഗൻ വൃക്ഷത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും മെയ് 10 ന്, അർഗനിയയുടെ അന്താരാഷ്ട്ര ദിനം അല്ലെങ്കിൽ അർഗാൻ ട്രീയുടെ അന്താരാഷ്ട്ര ദിനം ആചരിക്കുന്നു. ഈ അവധിക്കാലം 2021 ൽ UNESCO സ്ഥാപിച്ചു.

Weekly Current Affairs PDF in Malayalam, April 2nd week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.