Malyalam govt jobs   »   Change for seven collectors; Big loosening...

Change for seven collectors; Big loosening at the official level|ഏഴ് കലക്ടർമാർക്ക് മാറ്റം; ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി

Change for seven collectors; Big loosening at the official level|ഏഴ് കലക്ടർമാർക്ക് മാറ്റം; ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി_2.1

 

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം , 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

സംസ്ഥാനത്ത് ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി. ഏഴ് ജില്ലാ കലക്ടർമാരും ചീഫ് ഇലക്ടറൽ ഓഫീസറും അടക്കമുള്ള ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം. വകുപ്പുകളുടെയും ബോർഡ്, കോർപറേഷനുകളുടെയും ഡയരക്ടർമാർ അടക്കം 35 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്.

പുനർ വിന്യാസത്തിന്റെ ഭാഗമായി സഞ്ജയ് കൗൾ കേരളത്തിലെ പുതിയ ചീഫ് ഇലക്ടറൽ ഓഫീസറാവും. ഫിനാൻസ് ആൻഡ് എക്സ്പൻഡിച്ചർ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായിരുന്ന കൗളിനെ കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസറായി ദേശീയ തീരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ചതായി സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ പറയുന്നു.

ചീഫ് ഇലക്ടറൽ ഓഫീസറും ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് അഡീഷനൽ ചീഫ് സെക്രട്ടറിയുമായിരുന്ന ടിക്കാറാം മീണയെ ആസൂത്രണ സാമ്പത്തിക കാര്യ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവുകൾ ഉടനടി പ്രാബല്യത്തിൽ വരുന്നതായി സർക്കാർ ഉത്തരവിൽ പറയുന്നു.

Use Coupon code- FEST75

Change for seven collectors; Big loosening at the official level|ഏഴ് കലക്ടർമാർക്ക് മാറ്റം; ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിച്ചുപണി_3.1

Adda247App|

Adda247KeralaPSCyoutube|

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

 

Sharing is caring!