Malyalam govt jobs   »   Notification   »   CGPDTM വിജ്ഞാപനം

CGPDTM വിജ്ഞാപനം 2023 OUT, 553 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

CGPDTM വിജ്ഞാപനം 2023

CGPDTM വിജ്ഞാപനം 2023: വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ്, ട്രേഡ് മാർക്ക് (CGPDTM) ഔദ്യോഗിക വെബ്സൈറ്റായ @www.ipindia.gov.in ൽ CGPDTM വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. വിവിധ പേറ്റന്റ് ആൻഡ് ഡിസൈൻ എക്സാമിനർ തസ്തികയിലേക്കാണ് CGPDTM അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 14 ന് ആരംഭിച്ചു. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം പേറ്റന്റ് ആൻഡ് ഡിസൈൻ എക്സാമിനർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ CGPDTM വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

CGPDTM റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

CGPDTM റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CGPDTM റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CGPDTM റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ്, ട്രേഡ് മാർക്ക് (CGPDTM)
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ (ഗ്രൂപ്പ് എ  )
CGPDTM വിജ്ഞാപനം റിലീസ് തീയതി 10 ജൂലൈ 2023
CGPDTM ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 14 ജൂലൈ 2023
CGPDTM അപേക്ഷിക്കാനുള്ള അവസാന തീയതി 07 ഓഗസ്റ്റ് 2023
ഒഴിവുകൾ 553
ശമ്പളം Rs.56,100– Rs.1,77,500/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ipindia.gov.in

Fill out the Form and Get all The Latest Job Alerts – Click here

CGPDTM റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

CGPDTM വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പേറ്റന്റ് ആൻഡ് ഡിസൈൻ എക്സാമിനർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് CGPDTM റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

CGPDTM റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ഡൗൺലോഡ്

CGPDTM പ്രധാനപ്പെട്ട  തീയതികൾ 2023

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CGPDTM വിജ്ഞാപനം സംബന്ധമായ പ്രധാന തീയതികൾ ലഭിക്കും.

CGPDTM പ്രധാനപ്പെട്ട  തീയതികൾ 2023
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 14 ജൂലൈ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 07 ഓഗസ്റ്റ് 2023
പ്രിലിമിനറി പരീക്ഷയ്ക്കുള്ള ഇ-അഡ്മിറ്റ് 17 ഓഗസ്റ്റ് 2023
പ്രിലിമിനറി പരീക്ഷ 03 സെപ്റ്റംബർ 2023
പ്രിലിമിനറി പരീക്ഷ റിസൾട്ട് 13 സെപ്റ്റംബർ 2023
മെയിൻസ് പരീക്ഷയ്ക്കുള്ള ഇ-അഡ്മിറ്റ് 18 സെപ്റ്റംബർ 2023
മെയിൻസ് പരീക്ഷ 01 ഒക്ടോബർ 2023
മെയിൻസ് പരീക്ഷ റിസൾട്ട് 16 ഒക്ടോബർ 2023
അഭിമുഖത്തിനുള്ള ഇ-അഡ്മിറ്റ് കാർഡ് 22 ഒക്ടോബർ 2023
അഭിമുഖം 11 നവംബർ, 12 നവംബർ 2023
ഫൈനൽ റിസൾട്ട് 17 നവംബർ 2023

CGPDTM റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

CGPDTM വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പേറ്റന്റ് ആൻഡ് ഡിസൈൻ എക്സാമിനർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 07 ആണ്.

CGPDTM റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ ലിങ്ക് 

CGPDTM ഒഴിവുകൾ 2023

എക്സാമിനർ തസ്തികയുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

CGPDTM ഒഴിവുകൾ 2023
സീരിയൽ നമ്പർ വിഭാഗം SC ST OBC EWS UR ടോട്ടൽ
01 ബയോ ടെക്നോളജി 07 03 14 05 21 50
02 ബയോ-കെമിസ്ട്രി 03 01 05 02 09 20
03 ഫൂഡ് ടെക്നോളജി 02 01 04 01 07 15
04 കെമിസ്ട്രി 08 03 15 06 24 56
05 പോളിമർ സയൻസ് ആൻഡ് ടെക്നോളജി 01 NIL 03 01 04 09
06 ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് 08 03 15 05 22 53
07 ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ 15 06 30 11 46 108
08 ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് 04 01 08 03 13 29
09 കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി 09 03 17 06 28 63
10 ഫിസിക്സ് 04 01 08 03 14 30
11 സിവിൽ എഞ്ചിനീയറിംഗ് 01 NIL 03 01 04 09
12 മെക്കാനിക്കൽ എഞ്ചിനീയറിംഗ് 14 05 27 10 43 99
13 മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് NIL NIL 01 NIL 03 04
14 ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ് 01 NIL 02 01 04 08
ടോട്ടൽ 77 27 152 55 242 553

CGPDTM എക്സാമിനർ പ്രായപരിധി

ഉദ്യോഗാർത്ഥികൾ എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CGPDTM വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

CGPDTM പേറ്റന്റ് എക്സാമിനർ റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ 21-നും 35 -നും ഇടയിൽ

CGPDTM എക്സാമിനർ വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CGPDTM വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

CGPDTM പേറ്റന്റ് എക്സാമിനർ റിക്രൂട്ട്മെന്റ്
വിഭാഗം വിദ്യാഭ്യാസ യോഗ്യത
ബയോ ടെക്നോളജി ബയോ-ടെക്‌നോളജി/ മൈക്രോ ബയോളജി/ മോളിക്യുലാർ-ബയോളജി/ ബയോ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം
ബയോ-കെമിസ്ട്രി ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം
ഫൂഡ് ടെക്നോളജി ഫുഡ് ടെക്‌നോളജി/ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
കെമിസ്ട്രി കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കെമിക്കൽ ടെക്നോളജി/ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
പോളിമർ സയൻസ് ആൻഡ് ടെക്നോളജി പോളിമർ സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പോളിമർ ടെക്നോളജി / എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് ബയോ-മെഡിക്കൽ ടെക്‌നോളജി/ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ് ടെക്നോളജി/ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ ടെക്നോളജി/ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഇലക്ട്രിക്കൽ ടെക്‌നോളജി/ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
ഫിസിക്സ് ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യം
സിവിൽ എഞ്ചിനീയറിംഗ് സിവിൽ ടെക്‌നോളജി/ എഞ്ചിനീയറിംഗിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
മെക്കാനിക്കൽ എഞ്ചിനീയറിംഗ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് മെറ്റലർജിയിൽ എൻജിനീയറിങ്/ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം
ടെക്സ്റ്റൈൽ എഞ്ചിനീയറിംഗ് ടെക്സ്റ്റൈൽ എൻജിനീയറിങ്/ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം

CGPDTM എക്സാമിനർ ശമ്പളം 2023

എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

CGPDTM പേറ്റന്റ് എക്സാമിനർ റിക്രൂട്ട്മെന്റ്
തസ്തികയുടെ പേര് ശമ്പളം
എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ Rs.56,100– Rs.1,77,500/-

CGPDTM അപേക്ഷ ഫീസ്

എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ തസ്തികയുടെ കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

CGPDTM പേറ്റന്റ് എക്സാമിനർ റിക്രൂട്ട്മെന്റ്
കാറ്റഗറി അപേക്ഷ ഫീസ്
Gen & OBC Rs.1000/-
SC /ST/ PWD/ സ്ത്രീകൾ Rs.500/-

CGPDTM വിജ്ഞാപനം 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.qcin.org/എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ലേഖനത്തിൽ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപ്ലൈ ഓൺലൈൻ ഫോർ “എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

 

Sharing is caring!

FAQs

CGPDTM റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

CGPDTM റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂലൈ 10 നു പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂലൈ 14 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 07 ആണ്.

CGPDTM എക്സാമിനർ തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

CGPDTM എക്സാമിനർ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

CGPDTM അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

CGPDTM അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.