Table of Contents
AAI അസിസ്റ്റന്റ്, JE 2023 യോഗ്യത മാനദണ്ഡം
AAI അസിസ്റ്റന്റ്, JE 2023 യോഗ്യത മാനദണ്ഡം: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.aai.aero ൽ AAI റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് AAI അസിസ്റ്റന്റ്, JE 2023 യോഗ്യത മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 04 ആണ്. AAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
AAI യോഗ്യത മാനദണ്ഡം 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ AAI 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
AAI യോഗ്യത മാനദണ്ഡം 2023 | |
ഓർഗനൈസേഷൻ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ |
കാറ്റഗറി | സർക്കാർ ജോലി |
തസ്തികയുടെ പേര് | ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ് |
AAI അപേക്ഷിക്കാനുള്ള അവസാന തീയതി | 04 സെപ്റ്റംബർ 2023 |
ഒഴിവുകൾ | 342 |
ശമ്പളം | Rs.31000- Rs.-140000/- |
സെലക്ഷൻ പ്രോസസ്സ് | എഴുത്ത് പരീക്ഷ |
ഔദ്യോഗിക വെബ്സൈറ്റ് | www.aai.aero/en/careers/recruitment |
Fill out the Form and Get all The Latest Job Alerts – Click here
AAI യോഗ്യത മാനദണ്ഡങ്ങൾ 2023
AAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പൗരത്വം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.
AAI അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ് പ്രായപരിധി
ഉദ്യോഗാർത്ഥികൾ വിവിധ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:
AAI വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | പ്രായപരിധി |
ജൂനിയർ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ് | 30 വയസ്സ് |
ജൂനിയർ എക്സിക്യൂട്ടീവ് | 27 വയസ്സ് |
AAI പ്രായപരിധിയിൽ അനുവദനീയമായ ഇളവ്
കാറ്റഗറി | അനുവദനീയമായ ഇളവ് |
SC/ ST | 05 വയസ്സ് |
OBC | 03 വയസ്സ് |
PwBD | 10 വയസ്സ് |
AAI അസിസ്റ്റന്റ്, ജൂനിയർ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ യോഗ്യത
ഉദ്യോഗാർത്ഥികൾ വിവിധ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. AAI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:
AAI വിജ്ഞാപനം 2023 | |
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
ജൂനിയർ അസിസ്റ്റന്റ് (ഓഫീസ് ) | അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം |
സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്) | ബിരുദം; അഭികാമ്യം: ബി.കോം, ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം |
ജൂനിയർ എക്സിക്യൂട്ടീവ് (കോമൺ കേഡർ) | അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം |
ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്) | ബി.കോം.+ ICWA/ CA/ MBA (2 വർഷം) + ഫിനാൻസിൽ സ്പെഷ്യലൈസേഷൻ |
ജൂനിയർ എക്സിക്യൂട്ടീവ് (ഫയർ സർവീസ്) | എഞ്ചിനീയറിംഗിൽ ബിരുദം/ ഫയർ എൻജിനീയറിങ്/ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബി. ടെക് |
ജൂനിയർ എക്സിക്യൂട്ടീവ് (ലോ) | ലോയിൽ ബിരുദം |