Table of Contents
Holika Dahan Story in Malayalam
Holika Dahan Story in Malayalam: വസന്തകാലത്തെ എതിരേൽക്കാൻ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. ഉത്തരേന്ത്യയിലെ ഒരു പ്രധാന ഉത്സവം തന്നെയാണ് ഹോളി. ഈ വർഷം ഹോളി മാർച്ച് 8 നാണ് ആഘോഷിക്കുന്നത്. നേപ്പാളിൽ നിന്നാണ് ഹോളി ഉത്തരേന്ത്യയിലേക്ക് വലിയ ആഘോഷമായി മാറിയത്. ഇപ്പോൾ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു വരുന്നു. ഫെബ്രുവരിയിലോ മാർച്ചിലോ വരുന്ന ഹിന്ദു മാസമായ ഫാൽഗുണയിലെ പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് ഹോളിക ദഹൻ. 2023 മാർച്ച് 07 ആണ് ഈ വർഷത്തെ ഹോളിക ദഹൻ ആഘോഷം ഛോട്ടി ഹോളി എന്നറിയപ്പെടുന്ന ഹോളിക ദഹൻ ഹോളി ഉത്സവത്തിന്റെ തലേന്ന് ആഘോഷിക്കുന്നു. ഈ ലേഖനത്തിലൂടെ ഹോളിക ദഹന കഥയെ ക്കുറിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി ലഭിക്കും.
Holika Dahan Story in Malayalam | |
Category | Study Materials & Malayalam GK |
Holika Dahan 2023 celebrated at | 7th March 2023 |
Holi 2023 Celebrated at | 8th March 2023 |
Holika Dahan is also known as | Chotti Holi |
Topic Name | Holika Dahan Story in Malayalam |
Read More:- Kerala Post Office GDS Result 2023
Holika Dahan Story in Malayalam 2023
Holika Dahan Story in Malayalam 2023: ഭംഗിയുള്ള വിവിധതരം വർണ്ണ പൊടികളും നിറം കലക്കിയ വെള്ളം ചീറ്റിക്കുന്ന തോക്കുകളുമൊക്കെ ഹോളിയ്ക്ക് വളെരധികം മാറ്റ് കൂട്ടുന്നു. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി അങ്ങേയറ്റം ആഘോഷിക്കുന്നത്. ഇപ്പോള്‍ കോളേജുകളിലും ഹോളി ആഘോഷങ്ങൾ നടന്നു വരുന്നു.
2023 ലെ ഹോളി ദഹൻ അല്ലെങ്കിൽ ഛോട്ടി ഹോളി മാർച്ച് 7 നും, വസന്തങ്ങളുടെയും നിറങ്ങളുടെയും ഉത്സവമായ ഹോളി മാർച്ച് 8 നും ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ചെറുപ്പം വലുപ്പം എന്നില്ലാതെ ഒരേപോലെ സന്തോഷത്തോടെ ആഘോഷിക്കും.
ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകൾ. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും. എന്നിരുന്നാലും “തിന്മയുടെ മേൽ നന്മയുടെ വിജയം.” എന്നതാണ് ഐതീഹ്യ ലക്‌ഷ്യം.
Fill the Form and Get all The Latest Job Alerts – Click here

Holika Dahan Story in Malayalam in Short
Holika Dahan Story in Malayalam in short: തിന്മയ്ക്കെതിരേയുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്‍റെ വരവായും ഹോളിയെ കാണാം. ഹിരണ്യകശിപുവിന്‍റെയും ദുഷ്ട സഹോദരിയായ ഹോളികയുടെയും പ്രഹ്ലാദന്‍റെയും കഥയുമായി ബന്ധപ്പെടുത്തിയാണ് ഹോളിയുടെ ഒരു ഐതിഹ്യം. മനുഷ്യനാലും മൃഗത്താലും കൊല്ലപ്പെടില്ല, പകലും രാത്രിയും കൊല്ലപ്പെടില്ല. ഭൂമിയിലും ആകാശത്തും കൊല്ലപ്പെടില്ല, വീടിനകത്തും പുറത്തും കൊല്ലപ്പെടില്ല എന്നീ വരങ്ങള്‍ ലഭിച്ചതോടെ തികഞ്ഞ ദൈവനിന്ദകനായി മാറിയ ഹിരണ്യകശിപുവും തികഞ്ഞ വിഷ്ണു ഭക്തനായ മകന്‍ പ്രഹ്ലാദനും തമ്മിലുള്ള ആശയവൈരുദ്ധ്യത്തെ ആളിക്കത്തിക്കാനൊരുമ്പെട്ട ഹോളിക പ്രഹ്ലാദനുമൊന്നിച്ച് സൂത്രത്തില്‍ ഒരു ചിതയ്ക്ക് മുകളില്‍ ഇരിപ്പായി. അഗ്നിസ്പര്‍ശം ഏല്‍ക്കാത്ത മേലാടയായിരുന്നു ഹോളികയുടെ തുറുപ്പു ചീട്ട്. എന്നാല്‍ തീ പടര്‍ന്നതും മേലാട ഹോളികയെ വിട്ട് പ്രഹ്ലാദനെ സംരക്ഷിച്ചു. ഹോളിക കത്തി ചാമ്പലാവുകയും ചെയ്തു.
ക്രുദ്ധനായ ഹിരണ്യകശിപു പ്രഹ്ലാദനുമായി വാഗ്വാദത്തിലേര്‍പ്പെടുകയും അടുത്തുള്ള തൂൺ ഗദയാല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. അതില്‍ നിന്നുയര്‍ന്നു വന്ന മഹാവിഷ്ണുവിന്‍റെ നരസിംഹാവതാരം തൃസന്ധ്യ നേരത്ത് വാതില്‍പ്പടിയില്‍, സ്വന്തം മടിയില്‍ വെച്ച് ഹിരണ്യ കശിപുവിനെ കൊന്നു. പിറ്റേദിവസം നഗരവാസികള്‍ ഹോളികയുടെ ചാരം നെറ്റിയില്‍ തൊട്ട് നന്മയുടെ വിജയം ആഘോഷിച്ചു. പിന്നീട് എല്ലാ വര്‍ഷവും അതേദിവസം നിറമുള്ള ഭസ്മങ്ങളും പൊടികളുമായി ഹോളി ആഘോഷിക്കുന്നു എന്നാണ് ഐതിഹ്യം.
Holika Dahan History in Malayalam
പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ടു നിറഞ്ഞു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ തന്റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. വിഷ്ണുവിന്റെ ഉത്തമഭക്‌തൻ. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടർന്നു പ്രഹ്ലാദനെ വധിക്കാൻ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്റെ ശക്‌തിയാൽ ആർക്കും അവനെ ഒന്നും ചെയ്യാനായില്ല.
ഒടുവിൽ, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. അഗ്നിദേവൻ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേൽ നന്മ വിജയം നേടിയത് ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.
Holika Dahan Story Fact
ഹോളി ദഹൻ കഥയുമായി ബദ്ധപ്പെട്ട രസകരമായ വസ്തുതകൾ ചുവടെ ചേർത്തിരിക്കുന്നു.
- അസുരരാജാവായ ഹിരണ്യകശ്യപിന്റെ സഹോദരിയായ ഹോളികയിൽ നിന്നാണ് ഹോളി എന്ന പേര് വന്നത്.
- ഹിരണ്യകശ്യപ് തന്റെ മകൻ പ്രഹ്ലാദനെ വിഷ്ണുവിനെ ആരാധിക്കുന്നതിൽ നിന്ന് വിലക്കി എന്നാണ് ഐതിഹ്യം. പിതാവ് നിഷേധിച്ചിട്ടും പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചു.
- ഹോളികയെ കത്തിക്കുന്നത് ഹോളിക ദഹൻ ആയി ഹോളിയുടെ തലേ ദിവസം ആഘോഷിക്കുന്നു.
- ഹോളി ആഘോഷത്തിന്റെ ഐതീഹ്യം ഹിരണ്യകശ്യപുവിനെ വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി, അതായത് – “തിന്മയുടെ മേൽ നന്മയുടെ വിജയം.”
- ഹോളിയുടെ ഉത്ഭവത്തിനു പിന്നിലെ മറ്റൊരു ഐതിഹ്യം, ശ്രീകൃഷ്ണൻ ഒരു ശിശുവായിരിക്കെ, പൂതനയുടെ മുലപ്പാൽ വിഷം കലർത്തി, അങ്ങനെ അവൻ തന്റെ ചർമ്മത്തിന്റെ നീല നിറം വികസിപ്പിച്ചെടുത്തു എന്നതാണ്. നല്ല തൊലിയുള്ള രാധയ്ക്കും മറ്റ് പെൺകുട്ടികൾക്കും അവനെ ഇഷ്ടപ്പെടുമോ എന്ന് കൃഷ്ണയ്ക്ക് ഉറപ്പില്ലായിരുന്നു. അങ്ങനെ അവൻ രാധയുടെ അടുത്ത് ചെന്ന് അവളുടെ മുഖത്തിന് ചില നിറങ്ങളിൽ നിറം കൊടുത്തു. കൃഷ്ണന്റെ ചർമ്മത്തിന് നീല നിറമുണ്ടായിട്ടും രാധ അവനെ സ്വീകരിച്ചു, അന്നുമുതൽ ഹോളി ഉത്സവം ആഘോഷിക്കപ്പെടുന്നു.
- ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ വരുന്ന ഫാൽഗുന മാസത്തിലെ പൗർണ്ണമിക്ക് ശേഷമാണ് ഹോളി സാധാരണയായി ആഘോഷിക്കുന്നത്.
- ഉത്സവത്തിന്റെ കൃത്യമായ തീയതി നിർണ്ണയിക്കുന്നത് ഹിന്ദു കലണ്ടറാണ്, അതിന്റെ വരവ് ഗ്രിഗോറിയൻ കലണ്ടറിൽ വ്യത്യാസപ്പെടുന്നു.
- കൃഷ്ണൻ ജനിച്ച ഇന്ത്യയിലെ ബ്രാഗ് മേഖലയിൽ കുറഞ്ഞത് 16 ദിവസമെങ്കിലും ഹോളി ഉത്സവം ആഘോഷിക്കുന്നു.
- ഇന്ത്യയെ കൂടാതെ മൗറീഷ്യസ്, ഫിജി, ഗയാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, പാകിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും ഹോളി ആഘോഷിക്കുന്നു.
- ആദ്യ ദിവസം ഹോളിക ദഹൻ അല്ലെങ്കിൽ ഛോട്ടി ഹോളി എന്നും രണ്ടാമത്തേത് രംഗ്വാലി ഹോളി, ധുലേതി, ധുലണ്ടി അല്ലെങ്കിൽ ധുലിവന്ദൻ എന്നും അറിയപ്പെടുന്നു.
- പ്രധാനമായും വിനോദത്തിന്റെ ഉത്സവമാണ് ഹോളി. ഉത്സവ ദിവസങ്ങളിൽ ആളുകൾ വിനോദ പരിപാടികളിൽ ഏർപ്പെടാൻ ധാരാളം സമയം ചെലവഴിക്കുന്നു.
- കുട്ടികൾ ഹോളിക്ക് ഒരാഴ്ചയോ 10 ദിവസമോ മുമ്പ് വാട്ടർ ബലൂണും വാട്ടർ പിസ്റ്റളുകളും ഉപയോഗിക്കാൻ തുടങ്ങും. നിറമുള്ള വെള്ളവും വാട്ടർ പിസ്റ്റളുകളും നിറച്ച ബലൂണുകൾ ഉപയോഗിച്ച് അവർ ഒളിച്ചും കടന്നുപോകുന്നവരെ ലക്ഷ്യമിടുന്നു.
- കുട്ടികൾക്ക് സന്തോഷത്തിന്റെയും നിറങ്ങളുടെയും ഉത്സവമാണ് ഹോളി. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഒത്തുചേർന്ന് ഐക്യത്തോടെയും ആവേശത്തോടെയും ഉത്സവം ആഘോഷിക്കുന്നു.
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
Adda247 Malayalam | |
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
May Month Exam calendar | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams